Tag: 250224

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13ന് ശേഷമെന്ന് റിപ്പോര്‍ട്ട്
Local

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13ന് ശേഷമെന്ന് റിപ്പോര്‍ട്ട്

Perinthalmanna RadioDate: 25-02-2024ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്നു സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനം പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. മാർച്ച്‌ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും.നിലവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്നാട്ടിലാണ് സന്ദർശനം നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ ഉത്തർപ്രദേശിലും പിന്നാലെ ജമ്മു കശ്മീരിലും കമ്മിഷൻ എത്തും. സംസ്ഥാനങ്ങളിലെ സാഹചര്യം, പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങൾ, ആവശ്യമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അടക്കം കമ്മിഷൻ വിലയിരുത്തുന്നുണ്ട്. മാർച്ച് 13നുമുന്‍പ് സംസ്ഥാന പര്യടനം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും....
പെരിന്തൽമണ്ണ പിടിഎം കോളേജിൽ ആംഫി തിയേറ്റർ സമർപ്പിച്ചു
Local

പെരിന്തൽമണ്ണ പിടിഎം കോളേജിൽ ആംഫി തിയേറ്റർ സമർപ്പിച്ചു

Perinthalmanna RadioDate: 25-02-2024പെരിന്തൽമണ്ണ: പിടിഎം കോളേജ് പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ച ആംഫി തിയേറ്റർ സമർപ്പിച്ചു. അഞ്ചു ലക്ഷം രൂപ മുടക്കി 300 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തും ഉള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ മുടക്കിയാണ് ഓപ്പൺ തിയേറ്ററിൻ്റെ ഒന്നാം ഘട്ട നിർമ്മാണം  പൂർത്തീകരിച്ചത്. കോളേജ് പൂർവ്വ വിദ്യാർഥിയായ മുൻ മന്ത്രി എ.പി അനിൽ കുമാർ എംഎൽഎ ഉത്ഘാടനം ചെയ്തു. മുൻ ജില്ലാ പോലീസ് മേധാവിയായ  അലുമിനി അസോസിയേഷൻ പ്രസിഡണ്ട് യു.അബ്ദുൽ കരീം ഐപിഎസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി ശശി കുമാർ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ, സെക്രട്ടറി വി.ബാബുരാജ്, പ്രിൻസിപ്പൽ ഡോക്ടർ കെ ഹംസ, സ്റ്റാഫ് കോ ഓർഡിനേറ്റർ ഡോക്ടർ സുഹൈൽ അബ്ദുൽ റബ്ബ്, യൂണിയൻ ചെയർമാൻ ആദിൽ അബ്ദുസമദ്, അക്ബർ ഇഡു വമ്മൽ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ...
ഡ്രൈവിങ് ലൈസൻസ്: പഠനത്തിനു ചെലവുകൂടും
Local

ഡ്രൈവിങ് ലൈസൻസ്: പഠനത്തിനു ചെലവുകൂടും

Perinthalmanna RadioDate: 25-02-2024ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിപുലപ്പെടുത്തിയപ്പോൾ ഫീസും ഇനി അധികം നൽകേണ്ടിവരും. ഫീസ് കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നാണു ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്.മേയ് ഒന്നുമുതൽ ഡ്രൈവിങ് ലൈസൻസ് നടപടി പരിഷ്കരിക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണ 30 ദിവസത്തെ ക്ലാസുകൊണ്ട് ഡ്രൈവിങ് പഠനം ഏകദേശം പൂർത്തിയാക്കിയാണ് ടെസ്റ്റിനു ഹാജരാക്കുന്നത്. പുതിയ രീതിപ്രകാരം ഇത്രയും ദിവസത്തെ ക്ലാസ് മതിയാകാതെവരും.മുൻപ്‌ ‘എച്ച്’ മാത്രം എടുത്താൽ ടെസ്റ്റ് പൂർത്തിയാക്കാമായിരുന്നു. പുതിയരീതിയിൽ ഒട്ടേറെ കടമ്പകളുണ്ട്. പഠിച്ചെടുക്കാൻ കുറച്ചുപേർക്കെങ്കിലും പ്രയാസമുണ്ടാകും. അതിനാൽ, പഠിക്കാനുള്ള കഴിവനുസരിച്ച് ഫീസിൽ വ്യത്യാസം വരാം. പഠനസമയം കൂടുന്തോറും ഫീസും കൂടും.ഇന്ധനവില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ ഫീസ് മുൻകൂട്ടി ന...
കുത്തനെ കൂടി കോഴിയിറച്ചി വില; ഒരു മാസത്തിനിടെ വർധന 50 രൂപ വരെ
Local

കുത്തനെ കൂടി കോഴിയിറച്ചി വില; ഒരു മാസത്തിനിടെ വർധന 50 രൂപ വരെ

Perinthalmanna RadioDate: 25-02-2024മലപ്പുറം: ജില്ലയിൽ കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർധന. തൂവലോട് കൂടെയുള്ള കോഴിക്ക് നിലവിൽ കിലോഗ്രാമിന് 140–160 രൂപവരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220–240 രൂപയാണ് നിരക്ക്.ഒരു മാസം മുൻപുവരെ തൂവലോടുകൂടെ 100 രൂപയ്ക്കു താഴെയും ഇറച്ചിക്ക് 200 രൂപയിൽ താഴെയുമായിരുന്നു വില. റമസാൻ മാസം അടുത്തുവരുന്നതിനാൽ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴിയുടെ ഉൽപാദനം വർധിക്കുന്നതുവരെ വില ഉയർന്നു തന്നെ നിൽക്കുമെന്നു കച്ചവടക്കാർ പറയുന്നു.കനത്ത ചൂടിൽ കോഴി ഉൽപാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാൻ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി. ജില്ലയ്ക്കകത്തെ ഫാമുകളിൽ വേനൽ കാലത്ത് ഉൽപാദനം പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. ചൂട് കാലത്ത് കോഴിക്കുഞ്ഞുങ്ങൾ ചത്തു പോകാനുള്ള ...
ജീവൻ തിരികെപ്പിടിച്ച കൈകൾക്ക് നന്ദി; കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
Local

ജീവൻ തിരികെപ്പിടിച്ച കൈകൾക്ക് നന്ദി; കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

Perinthalmanna RadioDate: 25-02-2024പെരിന്തൽമണ്ണ : മരണത്തെ മുഖാമുഖം കണ്ട് പേടിച്ചരണ്ട ഒരമ്മയെ വാരിയെടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന രക്ഷകർക്കുള്ള കൈയടി ഹൃദയത്തിൽ നിന്നുള്ളതായിരുന്നു. പെരിന്തൽമണ്ണ തേക്കിൻകോട് കിണറ്റിൽ വീണ കടമ്പോട്ടുപാടത്ത് സുഭദ്രയ്ക്കാണ് (72) അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പുതുജീവനേകിയത്.ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബദ്ധത്തിൽ കിണറ്റിലേക്ക് വീണ വയോധികയുടെ നിലവിളി കേട്ട വീട്ടുകാരും പരിസരവാസികളും പെരിന്തൽമണ്ണ ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.30 അടി താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിത്താഴാൻ തുടങ്ങിയ വയോധികയെ സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകരും സമീപവാസിയും കിണറ്റിലിറങ്ങി താങ്ങിനിർത്തി. അപ്പോഴേക്കും അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരെത്തി. രക്ഷാ ഉപകരണങ്ങളുമ...
അമൃത്‌ഭാരത് പദ്ധതി ഉദ്ഘാടനം ആഘോഷമാക്കാൻ അങ്ങാടിപ്പുറം
Local

അമൃത്‌ഭാരത് പദ്ധതി ഉദ്ഘാടനം ആഘോഷമാക്കാൻ അങ്ങാടിപ്പുറം

Perinthalmanna RadioDate: 25-02-2024അങ്ങാട‌ിപ്പുറം ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (26 ന്) ന‌ടക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെ രാവിലെ 10.30 മുതൽ വിവിധ കലാ പരിപാടികൾ അരങ്ങേറും.ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഷ്‌ടപദിയുടെ അകമ്പടിയോടെയാണ് ഭദ്രദീപം തെളിയിക്കുക. അങ്ങാടിപ്പുറത്തെ ഉദ്ഘാടന ചടങ്ങിന് റെയിൽവേ സീനിയർ ഡിഎസ്ഒ നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നേതൃത്വം നൽകുന്ന പാലക്കാട് ഡിവി...