Tag: 250226

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു

Local

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു

Perinthalmanna RadioDate: 25-02-2026 മലപ്പുറം: ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും.  വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും.2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്...
സ്വകാര്യ ഹോസ്പിറ്റലിന് സമീപം അടിക്കാടിന് തീപിടിച്ചു

Local

സ്വകാര്യ ഹോസ്പിറ്റലിന് സമീപം അടിക്കാടിന് തീപിടിച്ചു

Perinthalmanna RadioDate: 25-02-2026 പെരിന്തൽമണ്ണ:  ഇഎംഎസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ അടിക്കാടിന് തീപിടിച്ചു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ,ഹുസ്സൻ കക്കൂത്ത്,സനൂബ് തട്ടാരക്കാട്,സുബീഷ് പരിയാപുരം,നിസാം മാനത്ത് മങ്കലം,റഹീസ്‌ കുറ്റീരി,സുജിത്ത് ശിവൻ തേക്കിൻകോട് പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഒരു യൂണിറ്റ് ഫയർ & റെസ്ക്യൂ ടീം എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKu...
വെള്ളിയാറിൽ നിർമിച്ച താത്കാലിക തടയണ തകർന്നു

Local

വെള്ളിയാറിൽ നിർമിച്ച താത്കാലിക തടയണ തകർന്നു

Perinthalmanna RadioDate: 25-02-2026 മേലാറ്റൂർ: വെള്ളിയാറിലെ ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി നിർമിച്ച താത്കാലിക തടയണയുടെ ഒരു ഭാഗം തകർന്ന നിലയിൽ. മേലാറ്റൂർ- ചെമ്മാണിയോട് പാലത്തിനു സമീപം വെള്ളിയാറിന് കുറുകെ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച താത്കാലിക തടയണയാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെയാണ് തടയണ തകർന്ന നിലയിൽ കാണപ്പെട്ടത്.രണ്ടാഴ്ച മുൻപാണ് പുഴയിലെ മണ്ണും മണലും ഉപയോഗിച്ച് ഗ്രാമപ്പഞ്ചായത്ത് പുഴയ്ക്കു കുറുകെ താത്കാലിക തടയണ നിർമിച്ചത്. ഇത് പുഴയിൽ യഥേഷ്ടം വെള്ളം കെട്ടി നിൽക്കുന്നതിന് സഹായകമായിരുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ കുടി വെള്ള പദ്ധതികൾക്കായി പുഴയോരത്ത് നിർമിച്ച കിണറുകളിലും സമീപത്തെ വീടുകളിലെ കിണറുകളിലുമെല്ലാം ജല നിരപ്പ് ഉയർന്നിരുന്നു. അതിനിടെയാണ് തടയണയുടെ ഒരു ഭാഗം തകർന്നത്. ഇതോടെ തടയണയിൽ ദിവസങ്ങളായി കെട്ടിനിന്നിരുന്ന വെള്ളം ഒഴുകി പോയി കൊണ്ടിരിക്കുകയാണിപ്പോൾ. ....................
നിയമസഭ തിരഞ്ഞെടുപ്പ്  പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമെന്ന് സൂചന

Local

നിയമസഭ തിരഞ്ഞെടുപ്പ്  പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമെന്ന് സൂചന

Perinthalmanna RadioDate: 25-02-2026 സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമാകുമെന്ന് സൂചന. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്  പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിനും 12നും ഇടയ്ക്ക് വോട്ടെടുപ്പ് നടന്നേക്കുമെന്നും അല്ലെങ്കില്‍ വിഷുവിന് ശേഷമാകും വോട്ടെടുപ്പെന്നുമാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് മുന്നണികളെല്ലാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച  മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മൂന്നാം തവണയും മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച എംഎല്‍എമാരെ സംഘടനാ രംഗത്തേക്ക് തിരികെ കൊണ്ടു വന്ന് ഉറച്ച സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെങ...
ലക്ഷങ്ങൾ മുടക്കിയ വനിതാ വിശ്രമകേന്ദ്രം തുറക്കുന്നില്ല

Local

ലക്ഷങ്ങൾ മുടക്കിയ വനിതാ വിശ്രമകേന്ദ്രം തുറക്കുന്നില്ല

Perinthalmanna RadioDate: 25-02-2026 പെരിന്തൽമണ്ണ : ലക്ഷങ്ങൾ മുടക്കി പെരിന്തൽമണ്ണ നഗരസഭ വനിതകൾക്കായി നിർമിച്ച വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. പ്രവേശന കവാടത്തിൽ വനിതകൾക്കായി സജ്ജമാക്കിയ ശുചിമുറികളും പ്രവർത്തന രഹിതം. 2019 നവംബർ 30ന് അന്നത്തെ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ആണ് വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്‌തത്. താഴത്തെ നിലയിൽ ശുചിമുറികളും മുകളിലത്തെ നിലയിൽ വനിതകൾക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും ഇവിടെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആവശ്യക്കാർക്ക് ലഘുഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. എം.മുഹമ്മദ് സലീം ചെയർമാൻ ആയിരുന്നപ്പോൾ സ്ഥാപിച്ച ഈ സ്ഥിരം സംവിധാനം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അടച്ചുപൂട്ടിയതാണ്.നേരത്തെ ടാക്‌സി സ്‌റ്റാൻഡിനു മുൻവശത്ത് റോഡിന്റെ വട‌ക്കു ഭാഗത്തായി ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിരുന്നു. ട്രാഫിക് പരി...