Tag: 250324

വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ്
Local

വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ്

Perinthalmanna RadioDate: 25-03-2024വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർവാഹനവകുപ്പ് അധികൃതർ. 2019 ഏപ്രിൽ ഒന്നുമുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവുണ്ട്.വാഹന നിർമാതാക്കൾ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ അനുസരിച്ചുള്ള നമ്പർപ്ലേറ്റുകൾ നിർമിച്ചുനൽകും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങൾ ഡാറ്റവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർ.ടി. ഓഫീസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ സാധിക്കയുള്ളൂ.ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാർജും വാഹനവിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേകവില ഈടാക്കുകയുമില്ല. മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.നിബന്ധനകൾനമ്പർപ്ലേറ്റ് ഒരുമി...
നിലമ്പൂർ- ഷൊർണൂർ പാത; വൈദ്യുതീകരണ ജോലികൾ അന്തിമ ഘട്ടത്തിൽ
Local

നിലമ്പൂർ- ഷൊർണൂർ പാത; വൈദ്യുതീകരണ ജോലികൾ അന്തിമ ഘട്ടത്തിൽ

Perinthalmanna RadioDate: 25-03-2024പെരിന്തൽമണ്ണ: നിലമ്പൂർ -ഷൊർണൂർ പാതയിലെ വൈദ്യുതീകരണം ഈ മാസത്തോടെ പൂർത്തീകരിക്കുന്നതിൻ്റെ ജോലികൾ അന്തിമ ഘട്ടത്തിൽ. ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള 66 കിലോ മീറ്ററാണ് വൈദ്യുതീകരിക്കുന്നത്.ഇതിൻ്റെ പരിശോധനകൾക്കായി ഓവർ ഹെഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാൻ (ഒ.എ ച്ച്.ഇ. വാൻ) കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി ലൈനിൽ പരിശോധന നടത്തി. ഇ. കാന്റിലിവർ രീതിയിലാണ് വൈദ്യുതി കമ്പികൾ കടന്നു പോവുന്നത്. ട്രാക്ഷൻ സബ് സ്റ്റേഷൻ്റെ പണി മേലാറ്റൂരിൽ നടന്നു വരുന്നു.വാടാനാംകുർശ്ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1,204 തുണുകൾ സ്ഥാപിച്ചാണ് വൈദ്യുതി ലൈൻ വലിക്കുന്നത്.വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫിസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. 90 കോടി രൂപയാ...
തിരുമാന്ധാംകുന്ന് എട്ടാംപൂരം ആറാട്ടെഴുന്നള്ളിപ്പിന് പതിനായിരങ്ങൾ
Local

തിരുമാന്ധാംകുന്ന് എട്ടാംപൂരം ആറാട്ടെഴുന്നള്ളിപ്പിന് പതിനായിരങ്ങൾ

Perinthalmanna RadioDate: 25-03-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ദേവീ-ദേവ ചൈതന്യങ്ങൾക്ക് ഒരേസമയം നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം. എട്ടാം പൂരദിവസമായ ഞായറാഴ്ച എഴുന്നള്ളിപ്പിലും ആറാട്ടിലും വൻ ഭക്തജനത്തിരക്കായിരുന്നു.രാവിലെ പന്തീരടിപ്പൂജയ്ക്കുശേഷം മഹാദേവന്റെ തിടമ്പ് കിഴക്കെനടയിലൂടെ എഴുന്നള്ളിപ്പിനായി നാലമ്പലത്തിൽ നിന്ന് കൊട്ടിപ്പുറെപ്പട്ടു. വടക്കേനടയിലൂടെ ഭഗവതിയുടെ തിടമ്പും പുറത്തെഴുന്നള്ളിച്ചു. ഭഗവതിയുടെ തിടമ്പ് വേണാട് നീലകണ്ഠൻ എന്ന ആനയുടെ പുറത്തും മഹാദേവന്റെ തിടമ്പ് മഞ്ചേരി ശ്രീമുരുകന്റെ ശിരസ്സിലുംവെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക്് നീങ്ങി. ആറാട്ടുകടവിൽ പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി ആറാട്ടുപൂജകൾ നടത്തി.ആറാട്ടുകൾ കഴിഞ്ഞ് പൂരം കൊട്ടിക്കയറി പഞ്ചാരിമേളത്തിനു ശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്ക് ആനയിച്ചു. ശിവന്റെ തിടമ്പ് 21 പ്രദക്ഷിണത്തിന...
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നും കൂടി അവസരം
Local

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നും കൂടി അവസരം

Perinthalmanna RadioDate: 25-03-2024മലപ്പുറം ∙ 18 വയസ്സ് പൂർത്തിയായോ? ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ?. അടുത്ത മാസം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം ഇന്നാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ, വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ബൂത്ത് ലെവൽ ഓഫിസർമാർ വഴി നേരിട്ടോ വോട്ട് ചേർക്കാം.voters.eci.gov.inൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിക്കുക‍.ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷിക്കാം. ന്യൂ റജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഒപ്ഷൻ തുറന്നാണ് അപേക്ഷിക്കേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ വോട്ടർ ഹെൽപ്‌ലൈൻ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽവരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ രജിസ്‌ട്രേഷൻ നടത്താം.ബിഎൽഒമാരെ സമീപിച്ച് രേഖകൾ സഹിതം നേരിട്ട് അപേക്ഷ നൽകണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോർട്ടലിൽ ...
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും
Local

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 25-03-2024പെരിന്തൽമണ്ണ: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണു സൂചന.മാർച്ച് 4നാണ് പരീക്ഷ ആരംഭിച്ചത്. 4,27,105 വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെ 2971 പരീക്ഷാകേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്.ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ അവസാനിക്കും. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 പേരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 57,107 പേരുമാണ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേ...