എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം; വേനൽ അവധി ആരംഭിക്കുന്നു
Perinthalmanna RadioDate: 25-03-2025ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം. നാളെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് സമ്മപനമാകും. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് നാളെ മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. പരീക്ഷകളുടെ അവസാന ദിനമായ നാളെ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽക...






