Tag: 250326

കുന്നത്ത് മുഹമ്മദിന്റെ വരവോടെ മങ്കടയിൽ വിജയ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Local

കുന്നത്ത് മുഹമ്മദിന്റെ വരവോടെ മങ്കടയിൽ വിജയ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Perinthalmanna RadioDate: 25-03-2026 മങ്കട: മുസ്‍ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സര രംഗത്തു വന്ന, ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ ചെമ്പട്ട് നല്‍കി സ്വീകരിച്ചതോടെ മങ്കടയിൽ വിജയ സാധ്യത തെളിഞ്ഞുവെന്ന പ്രതീക്ഷ സി.പി.എം കേന്ദ്രങ്ങളിലുണ്ട്. സി.പി.എം ജില്ല കമ്മറ്റി അംഗം എം.പി അലവിയുടെ പത്രിക പിന്‍വലിച്ചാണ് ഇടതുപക്ഷം മുഹമ്മദിന് വഴിയൊരുക്കിയത്. ഇടതിനെയും വലതിനെയും തൊട്ടും തലോടിയുമുള്ള യാത്രയില്‍ മങ്കട മണ്ഡലത്തിൽ എൽ.ഡി.എഫിന് മൂന്നു തവണ മാത്രമാണ് ഇടം ലഭിച്ചത്. ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനാണ് ആധിപത്യം ഉണ്ടായത്. കുന്നത്ത് മുഹമ്മദിന്റെ കുടുംബ വോട്ടുകളും അലി വിരുദ്ധരുടെ വോട്ടുകളും കൂടെ ഇടതുപക്ഷത്തിന്റെ വോട്ടുകളും ലഭിക്കുമ്പോള്‍ മങ്കടയിൽ സുഖമായി ജയിച്ചു കയറാമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.2016ല്‍ ടി.കെ. റഷീദലിയുമായി ശക്തമായ മല്‍സരം നടന്ന വേളയിൽ മഞ്ഞളാംകുഴി ...
7.72 ഗ്രാം എം.ഡി.എം.എയുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ

Local

7.72 ഗ്രാം എം.ഡി.എം.എയുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ

Perinthalmanna RadioDate: 25-03-2026 പെരിന്തൽമണ്ണ : 7.72 ഗ്രാം എം.ഡി.എം.എയുമായിയുവാവ് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി താങ്കേതിൽ ആഷിഫിനെയാണ് (32) പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സു ധാകരൻ, എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. അനധികൃത പണമിടപാടും ലഹരിക്കടത്തും തടയുന്നതിൻ്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിന് ഇടെയാണ് പ്രതി പിടിയിലായത്. പെരിന്തൽമണ്ണ ബൈപ്പാസിൽ കാറിൽ സംശയാസ്‌പദമായ രീതിയിൽ കണ്ടപ്പോൾ തടഞ്ഞു വെച്ച് പരിശോധിക്കുക ആയിരുന്നു. ഇയാൾ നേരത്തെ സിന്തറ്റിക് ലഹരി മരുന്ന് വിൽപ്പന നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...
നിയമസഭ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നത് 2.71 കോടി വോട്ടർമാർ

Local

നിയമസഭ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നത് 2.71 കോടി വോട്ടർമാർ

Perinthalmanna RadioDate: 25-03-2026 നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ടർപട്ടികയിലുള്ളത്.പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവീസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവീസ് വോട്ടർമാരായി ഉള്ളത്.മാർച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ 2 ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. 2.69 കൊടി വോട്ടർമാരായിരുന്നു എസ്‌ഐആർ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സ...
പൂരനഗരിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന

Local

പൂരനഗരിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന

Perinthalmanna RadioDate: 25-03-2026 പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് പൂരത്തോട് അനുബന്ധിച്ച് അങ്ങാടിപ്പുറം പൂര നഗരിയിലും ടൗണിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധനകൾ നടത്തി. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ എന്നിവ ഓരോ കടക്കാരനും സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്കരിക്കാൻ നിർദേശം നൽകി. കുടി വെള്ളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നേരിട്ട് വെയിൽ ഏൽക്കുന്നത് ഹീറ്റ് സ്ട്രോക് ഉണ്ടാക്കുന്നതിനാൽ പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ഭക്ഷണം കൈകാര്യം ചെയ്യുന്ന പാചകക്കാരും ജോലിക്കാരും വൈദ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് കൈപറ്റണം. പൂരവുമായി ബന്ധപ്പെട്ട പാചക തൊഴിലാളികൾക്കുള്ള ഹെൽത്ത് സ്ത്രീനിങ്ങും ബോധവൽക്കരണ പരിപാടിയും നടന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷുബിൻ, ടെക്നിക്കൽ അസി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീഷ്, അഭിലാഷ്, അനിൽ നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിലും തുടർ പര...
മാട്ടായക്കുന്ന് പൂരനഗരിയിൽ സജീവമായി സ്ഥാനാർഥികൾ

Local

മാട്ടായക്കുന്ന് പൂരനഗരിയിൽ സജീവമായി സ്ഥാനാർഥികൾ

Perinthalmanna RadioDate: 25-03-2026 പെരിന്തൽമണ്ണ: പൂരനഗരിയിൽ കുശലാന്വേഷണവും വോട്ട് അഭ്യർഥനയുമായി പെരിന്തൽമണ്ണയിലെ മുന്നണി സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരവും എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയും ഏലംകുളം മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനൊപ്പമായിരുന്നു പര്യടനം. ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും നിറഞ്ഞ മനസ്സോടെയാണ് ഇരു സ്ഥാനാർഥികളെയും സ്വീകരിച്ചത്.പിന്നീട് താഴേക്കോട് പഞ്ചായത്തിലായിരുന്നു നജീബ് കാന്തപുരത്തിന്റെ പര്യടനം. സൂഫിവര്യനായ തെയ്യോട്ടുചിറ കമ്മുസൂഫിയുടെ കബറിടത്തിൽ പ്രാർഥന നടത്തിയാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് പുല്ലരിക്കോട്, പുത്തൂർ, ആട്ടിരിപ്പാറ, പള്ളിക്കുന്ന്, കുറ്റിപ്പുളി, മാട്ടറക്കൽ, നെല്ലിപ്പറമ്പ്, കരിങ്കല്ലത്താണി ടൗൺ, മുസ്‌ലിം ലീഗ് പാർട്ടി ഓഫിസ്, പഞ്ചായത്ത് ഓഫിസ്, അമ്മിനിക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. മുതിർന്ന വോട്ടർമാരുടെ വീടുകളിലും...
അങ്ങാടിപ്പുറത്ത് 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

Local

അങ്ങാടിപ്പുറത്ത് 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

Perinthalmanna RadioDate: 25-03-2026 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ബുധനാഴ്‌ച തുടക്കമാകും. രാവിലെ 10ന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾ തുടങ്ങും. പൂജക്ക് ശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹം കോലത്തിൽ വെച്ച് പുറത്തേക്ക് ആനയിക്കും. വാദ്യമേളങ്ങളുടെയും കോമരങ്ങളുടെയും അകമ്പടിയിൽ ആറാട്ടിനായി കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമായി നടക്കുന്ന ആറാട്ട് എഴുന്നള്ളത്താണ് പൂരത്തിന്റെ സവിശേഷത. 11 ദിവസത്തിൽ ഭഗവതിക്ക് 21 ആറാട്ടും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലത്തെ ആറാട്ടിന് ശേഷം 11ന് കൊട്ടിക്കയറും. തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽ പൂരച്ചടങ്ങുകൾ അവസാനിക്കും. രാത്രി 9.30 നാണ് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം.ആദ്യദിനം രാത്രി ഏഴിന് ചെറുതാഴം വിഷ്‌ണുരാജും കാഞ്ഞിരങ്ങാട് അരുൺരാജ...