Tag: 250424

വോട്ട് ചെയ്യേണ്ടത് എങ്ങനെ? ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം?
Local

വോട്ട് ചെയ്യേണ്ടത് എങ്ങനെ? ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം?

Perinthalmanna RadioDate: 25-04-2024നാളെയാണ് ആ ദിവസം. "ലോക്സഭ തെരഞ്ഞെടുപ്പ്". നാളെ രാവിലെ എഴു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ കേരളത്തിലെ  20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2,77,49,159 വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും. വോട്ടെടുപ്പിന് മുമ്പ് ഓരോ വോട്ടർമാരിലും ഉണ്ടാകുന്ന സംശയത്തിനുള്ള മറുപടിയാണ് ഈ റിപ്പോര്‍ട്ട്.വോട്ട് ചെയ്യേണ്ടത് ഇങ്ങനെ1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.4. പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു5. വോട്ടര്‍ വോട...
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
Local

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി

Perinthalmanna RadioDate: 25-04-2024ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ തുടങ്ങി. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള തിരക്ക് ഒഴിവാക്കാനായി പ...
ആശുപത്രിയിൽ കുട്ടികളുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
Local

ആശുപത്രിയിൽ കുട്ടികളുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

Perinthalmanna RadioDate: 25-04-2024പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാർ പിടിയിലായി.മധുര വിനോബച്ചിലഗർ സ്വദേശികളായ സിന്താമണിയിൽ സെൽവി (40), സഹോദരി മീര (33) എന്നിവരെയാണ് പെരിന്തൽമണ്ണ സ്‌റ്റേഷൻ ഹൗസ് ഓഫിസർ പി.ബി.കിരണിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് സംഭവം.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇവരെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നീക്കം ശ്രദ്ധിച്ച ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ മാല പൊട്ടിക്കാൻ ശ്രമം നട‌ത്തുന്നതായി കണ്ടതിനെ തുടർന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ മുൻപും സമാനരീതിയിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.തമിഴ്‌നാട്ടിൽനിന്...
ജില്ലയിലെ നിരോധനാജ്ഞ; ഭവന സന്ദർശനത്തിന് വിലക്കില്ല
Local

ജില്ലയിലെ നിരോധനാജ്ഞ; ഭവന സന്ദർശനത്തിന് വിലക്കില്ല

Perinthalmanna RadioDate: 25-04-2024മലപ്പുറം: ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് സി.ആർ.പി.സി. 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങൾക്കോ ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കോ യാത്രകൾക്കോ വിലക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെയാണ് (ഏപ്രില്‍ 27 രാവിലെ ആറു മണി) ജില്ലയിലെ നിയന്ത്രണങ്ങൾ. നിയമ വിരുദ്ധമായ സംഘം ചേരല്‍, പൊതു യോഗങ്ങള്‍ സംഘടിപ്പിക്കല്‍, പ്രദര്‍ശന പരിപാടികൾ, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം  എന്നിവയ്ക്ക് മാത്രമാണ് വിലക്കുള്ളത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ കേരളം ബൂത്തിലേക്ക്
Local

ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ കേരളം ബൂത്തിലേക്ക്

Perinthalmanna RadioDate: 25-04-2024നാടും നഗരവും ഇളക്കിമറിച്ച ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതിന് പിന്നാലെ ഇന്ന് നിശ്ശബ്ദ പ്രചാരണം. മുന്നണികൾക്ക് നിർണായകമായ നിശബ്ദപ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച കേരളം സമ്മതിദാനാവകാശം വിനിയോഗിക്കും.വെള്ളിയാഴ്ച രാവിലെ എഴു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2,77,49,159 വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും. 25,231 ബൂത്തുകളിലായി 30,238 ബാലറ്റ് യൂനിറ്റുകളും 30,238 കൺട്രോൾ യൂനിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക.ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യ പ്രചാരണം അവസാനിച്ച 24ന് വൈകീട്ട് ആറുമുതൽ 27 രാവിലെ ആറുവരെയാണ് 144 പ്രഖ്യാപിച്ചത്. ..................................