Tag: 250425

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
Local

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

Perinthalmanna RadioDate: 25-04-2025സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ , ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ...
അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലൻസ് കുരുങ്ങുന്നത് തുടര്‍ക്കഥയാവുന്നു
Local

അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലൻസ് കുരുങ്ങുന്നത് തുടര്‍ക്കഥയാവുന്നു

Perinthalmanna RadioDate: 25-04-2025പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തില്‍ ആംബുലൻസ് കുരുക്കില്‍ പെടുന്നത് പതിവാകുന്നു. അര മണിക്കൂറിനിടെ ഒന്നെന്ന നിലയില്‍ മേല്‍പാലം വഴി ആംബുലൻസ് പെരിന്തല്‍മണ്ണയിലെ പ്രധാന ആശുപത്രികളിലേക്കും ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടേക്കും ചീറിപ്പായുന്നുണ്ട്.പെരിന്തല്‍മണ്ണയിലെ പ്രധാന ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ബുധനാഴ്ച വൈകീട്ട് 6.45ന് പുറെപ്പട്ട ആംബുലൻസ് ഇത്തരത്തില്‍ കുരുക്കില്‍പെട്ടു.അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായാണ് ആംബുലൻസ് പുറപ്പെട്ടത്. എമർജൻസി ഷിഫ്റ്റിങ് ഗ്രൂപ്പിന്റെയും പൊലീസുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹകണത്തോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചുമിനിറ്റോളം കുരുക്കില്‍കിടന്നു. സമാന സംഭവം ഇടക്ക് ഉണ്ടാവാറുണ്ട്. വൈകീട്ട് അഞ്ചു മുതല്‍ ഏഴുവരെ അങ്ങാടിപ്പുറം മേല്‍പാലത...
കരിപ്പൂർ റെസ വികസനം അടുത്ത വർഷം മൺസൂണിന് മുമ്പ് പൂർത്തിയാക്കും
Local

കരിപ്പൂർ റെസ വികസനം അടുത്ത വർഷം മൺസൂണിന് മുമ്പ് പൂർത്തിയാക്കും

Perinthalmanna RadioDate: 25-04-2025മലപ്പുറം: കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തി അടുത്ത വർഷം മൺസൂണിന് മുമ്പ് പൂർത്തിയാക്കിയേക്കും. ഒന്നര മാസത്തിന് ശേഷം മഴക്കാലം ആരംഭിക്കുന്നതോടെ റെസ വികസന പ്രവൃത്തി താത്‌കാലികമായി നിറുത്തിവയ്‌ക്കേണ്ടി വരും. അതിന് മുന്നോടിയായി പരമാവധി ചെയ്ത് തീർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മണ്ണെടുക്കാൻ 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇവയ്‌ക്കെല്ലാം ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുന്നതിനനുസരിച്ച് അതത് പ്രദേശത്തെ മണ്ണെടുത്ത് റൺവേ എൻഡ് സേഫ്റ്റി ഏരിയ മണ്ണിട്ട് ഉയർത്തി ദീർഘിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്.റൺവേയുടെ രണ്ടറ്റങ്ങളിലും 150 മീറ്റർ വീതം നീളം വർദ്ധിപ്പിച്ച് 240 മീറ്ററാക്കണം. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് റെസ വി...
എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത
Local

എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത

Perinthalmanna RadioDate: 25-04-2025എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും.മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എസ്എസ്എൽസി മൂല്യ നിർണയത്തിന് 72 കേന്ദ്രീകൃത ക്യാമ്പുകളാണ് ഒരുക്കിയിരുന്നത്. രണ്ടുഘട്ടങ്ങളായുള്ള ക്യാമ്പുകളുടെ പ്രവർത്തനം ശനിയാഴ്ച അവസാനിക്കും.ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് തുടങ്ങാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...