Tag: 250524

പെരിന്തൽമണ്ണ നഗരസഭ ഉന്നത വിജയികളെ അനുമോദിച്ചു
Local

പെരിന്തൽമണ്ണ നഗരസഭ ഉന്നത വിജയികളെ അനുമോദിച്ചു

Perinthalmanna RadioDate: 25-05-2024പെരിന്തൽമണ്ണ: നഗരസഭയുടെ പ്രഥമ വൈസ് ചെയർമാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ, അധ്യാപക സംഘടനയുടെ നേതാവ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സമഗ്രമായ സംഭാവന നൽകിയ സ: ആർ.എൻ മനഴി മാഷിന്റെ നാമധേയത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരമായി നഗരസഭ നൽകുന്ന എന്റോവ്മെന്റ് വിതരണ പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉത്ഘാടനം ചെയ്തു. അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് നഗരസഭ വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി മിത്രൻ. ജി, ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ എന്നവരും വിവിധ വാർഡുകളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. അഡ്വ.ബിലാൽ മുഹമ്മദ്‌ മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി...
Local

പ്ലസ്‌വൺ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും; ജില്ലയിൽ അപേക്ഷിച്ചത് 81,785 വിദ്യാർത്ഥികൾ

Perinthalmanna RadioDate: 25-05-2024മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,​64,​994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,​500 പേർ അപേക്ഷ നൽകി. ഇതിൽ 874 അപേക്ഷകൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പരിശോധിച്ചു. 563 അപേക്ഷകൾ ഓൺലൈൻ കൺഫർമേഷൻ നൽകുകയും ചെയ്തു.സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിക്കുക. 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്...
കൊടികുത്തിമല നാളെ മുതൽ സഞ്ചാരികൾക്കായി തുറക്കും
Local

കൊടികുത്തിമല നാളെ മുതൽ സഞ്ചാരികൾക്കായി തുറക്കും

Perinthalmanna RadioDate: 25-05-2024പെരിന്തൽമണ്ണ: കാട്ടുതീ ഭീഷണി മൂലം അടച്ചിട്ടിരുന്ന മലപ്പുറത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി നാളെ മുതല്‍ തുറക്കും. ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ  നിർബന്ധമായും പാലിച്ചു വേണം സഞ്ചാരികൾ സന്ദർശനം നടത്തേണ്ടതെന്ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.wha...
സംസ്ഥാനത്തെ ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു
Local

സംസ്ഥാനത്തെ ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു

Perinthalmanna RadioDate: 25-05-2024സംസ്ഥാനത്തെ ദേശീയ പാതകളിൽ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 100 ആയി കുറച്ചു. ഡ്രൈവറെ കൂടാതെ എട്ട് സീറ്റിൽ അധികമില്ലാത്ത വാഹനങ്ങളുടെ വേഗ പരിധിയാണ് 100 കിലോ മീറ്ററാക്കിയത്.ഡ്രൈവറെ കൂടാതെ ഒമ്പതോ അതിൽ കൂടുതലോ സീറ്റുള്ള വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററാക്കി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഗതാഗത വകുപ്പാണ് വേഗം പരിഷ്കരിച്ചത്. ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവുമിറക്കി.2023 ഏപ്രിലിലാണ് ദേശീയ പാതകളിലെ വാഹനവേഗം മണിക്കൂറിൽ 110 കിലോമീറ്ററായി നിശ്ചയിച്ചത്. അതിന് മുമ്പ് അനുവദനീയ വേഗം പരമാവധി 80 കിലോമീറ്ററായിരുന്നു. അതേ സമയം ദേശീയപാത അതോറിറ്റി ദേശീയ പാതകളിലെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററാക്കി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനവും ദേഭഗതി വരുത്തുന്നത്.പുതിയ മാറ്റംദേശീയപാതയിലെ പരമാവധി വേഗം:...
ജില്ല ആശുപത്രിയിൽ  ഡോക്ടർമാരുടെ കുറവ് മൂലം ഒ.പി മുടങ്ങുന്നത് പതിവ്
Local

ജില്ല ആശുപത്രിയിൽ  ഡോക്ടർമാരുടെ കുറവ് മൂലം ഒ.പി മുടങ്ങുന്നത് പതിവ്

Perinthalmanna RadioDate: 25-05-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ജനറൽ മെഡിസിൻ ഒ.പിയിൽ കൺസൽട്ടന്റ് തസ്‌തികയിൽ ആളില്ലാതായിട്ട് നാലു വർഷം കഴിയുമ്പോഴും പകരം ഡോക്‌ടർ എത്താത്തത് രോഗികളെ വലക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒ.പിയാണിത്. ജനറൽ മെഡിസിനിൽ ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്. കോടതി ഡ്യൂട്ടിയോ ക്യാഷ്വാലിറ്റിയോ രാത്രി ഡ്യൂട്ടിയോ വരുന്നതോടെ അതിൻ്റെ പേരിൽ ഒ.പി മുടങ്ങുന്ന സ്ഥിതിയാണ്. നാലു വർഷം മുമ്പ് സർജൻ വിരമിച്ച തസ്‌തികയിലും ആളെ നിയമിച്ചിട്ടില്ല. 1300 രോഗികൾ വരെ ഒ.പിയിൽ വന്നിരുന്നതിൽ ഒരാഴ്‌ചയായി വർധനവ് വന്നിട്ടുണ്ട്. ശിശുരോഗ വിഭാഗത്തിലും രോഗികൾ കൂടി. ഒന്നാം നമ്പർ ഒ.പിയായ ജനറൽ മെഡിസിൻ ഒ.പി ഇല്ലെങ്കിൽ ആറാം നമ്പർ ജനറൽ ഒ.പിയിൽ കാണിച്ച് മരുന്നു വാങ്ങി പോവുന്ന സ്ഥിതിയാണ്കൺസൽട്ടന്റിൻ്റെ കുറവ് നികത്താൻ ഏറെ കാലമായി ആവശ്യം ഉയരുന്നതാണ്. കാഷ്വാലിറ്റിയിൽ അസിസ്റ്റന്റ് സർജൻമാരുടെ നാലു പോസ...