Tag: 250625

കൊടികുത്തി മലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

Local

കൊടികുത്തി മലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

Perinthalmanna RadioDate: 25-06-2025പെരിന്തൽമണ്ണ : പെരിന്തൽമണ്ണ പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന കൊടികുത്തിമലയിലേക്ക് മഴക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടുന്നു.കൊടികുത്തിമലയിൽ വർഷത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സമയം കൂടിയാണ് ജൂൺ-ജൂലായ് മാസം. മഴ പതിവായതോടെ കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് കൊടികുത്തിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം കൊടികുത്തിമല സന്ദർശിച്ചത് 2500-ഓളം ആളുകളാണ്. ഒന്നര കിലോമീറ്ററോളം നടന്നുള്ള മലകയറ്റം തന്നെയാണ് യാത്രയുടെ പ്രധാന ആകർഷണം.മുകളിലെത്തിയാൽ വാച്ച് ടവറിൽനിന്നുള്ള മനോഹര കാഴ്ചകളും. രാവിലെ എട്ടിന് സന്ദർശനസമയം തുടങ്ങുമ്പോൾതന്നെ എത്തുന്നവരും നിരവധിയാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പെരിന്തൽമണ്ണയിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കൊടികുത്തിമല നഗരപരിധിയ...
അതിശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

Local

അതിശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

Perinthalmanna RadioDate: 25-06-2025കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 4 ജില്ലകളില്‍ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്.എട്ടു ജില്ലകളിലാണ് നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കേരള ലക്ഷ ദ്വീപ് തീരത്ത് നാളെ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതില്‍ കടലില്‍ പോകരുതെന...
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കനത്തമഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

Local

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കനത്തമഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

Perinthalmanna RadioDate: 25-06-2025വയനാട് മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴ. രണ്ടുദിവസമായി തുടരുന്ന മഴയിൽ പുന്നപ്പുഴയിൽ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്ട്. ബെയ്ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് അവർ തിരികെയെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും കനത്ത മഴയാണ് മുണ്ടക്കൈ പോലുള്ള പ്രദേശങ്ങളിൽ ലഭിച്ചിട്ടുള്ളത്. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് റവന്യൂ അധികൃതരും ജില്ലാഭരണകൂടവും സ്ഥിരീകരിച്ചു. മുണ്ടക്കൈയിൽ നിലവിൽ ജനവാസം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം

Local

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം

Perinthalmanna RadioDate: 25-06-2025ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉത്തരവിറക്കി. മുന്‍പ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ പാന്‍ കാര്‍ഡ് ലഭിക്കുമായിരുന്നു.പുതിയ ചട്ടം അനുസരിച്ചാണ് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്.ടാക്സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരമെന്ന് വിദഗ്ധര്‍ പറയുന്നു. നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ...
ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ ഇന്ന്  യെല്ലോ അലര്‍ട്ട്

Local

ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ ഇന്ന്  യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 25-06-2025ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്...
അങ്ങാടിപ്പുറം വഴിയുള്ള സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കും

Local

അങ്ങാടിപ്പുറം വഴിയുള്ള സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കും

Perinthalmanna RadioDate: 25-06-2025പെരിന്തൽമണ്ണ:  കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നും മേൽപാലത്തിനു സമീപം രൂപപ്പെട്ട കുണ്ടും കുഴികളും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു ജില്ലാ ബസ് തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സ്വകാര്യ ബസുകൾ നാളെമുതൽ പണിമുടക്കും. അങ്ങാടിപ്പുറം വഴി കടന്നുപോകുന്ന ബസുകളാണു സർവീസ് നിർത്തിവയ്‌ക്കുക. കോഴിക്കോട്–പാലക്കാട് ദീർഘദൂര ബസുകളും സമരത്തിന്റെ ഭാഗമാകുമെന്നു ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ അറിയിച്ചു.പെരിന്തൽമണ്ണയിൽനിന്നു പുറപ്പെടുന്ന മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, വലമ്പൂർ, കൂട്ടിൽ തുടങ്ങി മറ്റ് ഉൾപ്രദേശങ്ങളിലേക്ക് ഉൾപ്പെടെയുള്ള ബസ് ഗതാഗതം നിലയ്ക്കും. ബസുടമ സംഘവും തൊഴിലാളികളുടെ സമരത്തിനു പൂർണ പിന്തുണ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. സമരത്തിന് ഒരാഴ്ച മുൻപു നോട്ടിസ് നൽകിയി...