Tag: 250724

Local
പെരിന്തൽമണ്ണ- പാണ്ടിക്കാട് റൂട്ടിൽ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിൻവലിച്ചു Perinthalmanna RadioDate: 25-07-2024പെരിന്തൽമണ്ണ : പട്ടിക്കാട്- വടപുറം സംസ്ഥാന പാതയുടെ ശോച്യാവസ്ഥിയിൽ പ്രതിഷേധിച്ച് സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ( എസ്.ബി.ടി.യു.) നേതൃത്വത്തിൽ പെരിന്തൽമണ്ണ- പാണ്ടിക്കാട് റൂട്ടിൽ വ്യാഴാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക് പിൻവലിച്ചു. പാതയിലെ കുഴികൾ അധികൃതർ ഇടപെട്ട് താത്‌കാലികമായി നികത്തിയതിനെത്തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് വരെയുള്ള ഭാഗമാണ് കുണ്ടുംകുഴിയുമായി കിടന്നിരുന്നത്. റോഡിലെ കുഴികൾ എത്തുമ്പോൾ ചെറു വാഹനങ്ങൾ നിർത്തി മെല്ലെ കയറിയിറങ്ങി പോകുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതു മൂലം പിന്നിൽവരുന്ന ബസുകൾക്ക് സമയത്തിനുപോകാൻ കഴിയാതെ ട്രിപ്പുകൾ മുടക്കേണ്ട അവസ്ഥയായിരുന്നു. കുഴികളിൽ ചാടി ബസ്സുകൾക്ക് ക...