Tag: 250725

ഓരാടംപാലം– മാനത്തുമംഗലം ബൈപാസ്; ഉന്നതതല യോഗം വിളിക്കണമെന്ന് എംഎൽഎ

Local

ഓരാടംപാലം– മാനത്തുമംഗലം ബൈപാസ്; ഉന്നതതല യോഗം വിളിക്കണമെന്ന് എംഎൽഎ

Perinthalmanna RadioDate: 25-07-2025അങ്ങാടിപ്പുറം:  ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കണമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.മന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. ഉടൻ ഇതു സംബന്ധിച്ച യോഗം വിളിച്ച് ചേർക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എംഎൽഎ അറിയിച്ചു.ഒരാടംപാലം– മാനത്തുമംഗലം ബൈപാസുമായി ബന്ധപ്പെട്ട് പലതവണ ഈ വിഷയം നിയമസഭയിലും മന്ത്രിയുടെ ശ്രദ്ധയിലും കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മേൽപാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്കും എംഎൽഎ കത്ത് നൽകി.ഓരാടംപാലം–മാനത്തുമംഗലം ബൈപാസുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാ...
സമസ്തയുടെ എതിർപ്പ് തള്ളി സർക്കാർ; സ്കൂൾ സമയമാറ്റം ഈ വർഷം തുടരും

Local

സമസ്തയുടെ എതിർപ്പ് തള്ളി സർക്കാർ; സ്കൂൾ സമയമാറ്റം ഈ വർഷം തുടരും

Perinthalmanna RadioDate: 25-07-2025 തിരുവനന്തപുരം∙ സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ എതിർപ്പ് തള്ളി സർക്കാർ. ഈ വർഷം പുതുക്കിയ സമയക്രമം തുടരും. സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച് ഒ...
ശക്തമായ കാറ്റിൽ അങ്ങാടിപ്പുറത്ത് മരം വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു

Local

ശക്തമായ കാറ്റിൽ അങ്ങാടിപ്പുറത്ത് മരം വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു

Perinthalmanna RadioDate: 25-07-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ ഇന്ന് വൈകുന്നേരത്തെ ശക്തമായ കാറ്റിൽ  വലിയ മരം റോഡിലേക്ക് വീണു.  മരം റോഡിൽ വീണതിനെ തുടർന്ന്  ഗതാഗതം തടസപ്പെട്ടു. മര ചില്ലകൾ വാഹനങ്ങള്‍ക്ക് മൂകളിലേക്ക് വീണെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മരം മുറിച്ചു മാറ്റാനുള്ള പ്രവർത്തനം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തുടരുകയാണ്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഫറോക്ക് പുതിയപാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Local

ഫറോക്ക് പുതിയപാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Perinthalmanna RadioDate: 25-07-2025കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നിലഗുരുതരം. കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ്സിലെ യാത്രക്കാരായ മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.. ബസും കാറും ക്രെയിൻ ഉപയോഗിച്ചാണ് പ്രദേശത്ത് നിന്ന് നീക്കിയത്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തെരുവുനായുടെ ആക്രമണത്തിൽ പിതാവിനും മകനും പരുക്ക്

Local

തെരുവുനായുടെ ആക്രമണത്തിൽ പിതാവിനും മകനും പരുക്ക്

Perinthalmanna RadioDate: 25-07-2025ആനമങ്ങാട് : തെരുവുനായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരുക്ക്. പരിയാപുരം കൊളമ്പിൽ ഹംസ, മകൻ ശിഹാബ് എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ആനമങ്ങാട്ടെ ഇവരുടെ കടയ്ക്കു മുന്നിൽ വച്ച് ശിഹാബിന്റെ മകൻ ആദമിന് നേരെ പാഞ്ഞടുത്ത നായയെ തടയാൻ ശ്രമിച്ചപ്പോഴാണ് ശിഹാബിനും പിതാവ് ഹംസക്കും കടിയേറ്റത്. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും മുറിവുണ്ട്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംസ്ഥാനത്ത്‌ മഴ കനക്കുന്നു; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Local

സംസ്ഥാനത്ത്‌ മഴ കനക്കുന്നു; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 25-07-2025സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ ...