Tag: 250824

ഓണക്കാലമടുത്തിട്ടും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ല
Local

ഓണക്കാലമടുത്തിട്ടും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ല

Perinthalmanna RadioDate: 25-08-2024ഓണക്കാലമടുത്തിട്ടും സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ല. ജൂലൈയിലെ കമ്മീഷൻ ആഗസ്റ്റ് അവസാനിക്കാറായിട്ടും നൽകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് മാസത്തെ കമ്മീഷൻ മുൻകൂറായി നൽകാൻ 58 കോടി അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞ സ്ഥാനത്താണ് ഇപ്പോഴത്തെ കുടിശ്ശിക.കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും അതൊന്നും കൃത്യമായി സർക്കാർ പാലിച്ചിട്ടില്ല. വേതന പാക്കേജും കിറ്റ് കമ്മീഷനും എല്ലാം കടലാസിലൊതുങ്ങി.അതിനിടയിലാണ് ജൂലൈയിലെ റേഷൻ കമ്മീഷനും മുടങ്ങിയത്. കമ്മീഷൻ നൽകാൻ 58 കോടി രൂപ അനുവദിച്ചെന്ന് ധനവകുപ്പ് രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു. പക്ഷേ പണം വ്യാപാരികളുടെ കൈയിലേക്ക് എത്തിയില്ല. ഒരു മാസത്തെ കമ്മീഷൻ നൽകാൻ 35 കോടിയോളം രൂപ വേണം. ആഗസ്റ്റ് അവസാനിക്കാറായിട്ടും ക...
പെരിന്തൽമണ്ണ നഗരമധ്യത്തിലെ ശുചിമുറിക്ക് ഷട്ടർ വീണു
Local

പെരിന്തൽമണ്ണ നഗരമധ്യത്തിലെ ശുചിമുറിക്ക് ഷട്ടർ വീണു

Perinthalmanna RadioDate: 25-08-2024പെരിന്തൽമണ്ണ: നഗരത്തിൽ എത്തുന്നവർ പൊതു ശുചിമുറിയുടെ വലിയ ബോർഡ് കണ്ട് പ്രാഥമികാവശ്യം നിർവഹിക്കാൻ അവിടെ എത്തിയാൽ വിഷമിച്ചു പോകും. ചുമരിന്റെ ഒരു വശത്ത് വനിതകൾക്കുള്ള ശുചിമുറി എന്ന് എഴുതിയിട്ടുണ്ട്. അടുത്തെത്തിയാലോ താഴിട്ടു പൂട്ടിയ ഷട്ടർ ആണ് കാണുക. സമീപത്തെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കുകയേ അവർക്ക് നിർവാഹമുള്ളൂ.പെരിന്തൽമണ്ണ നഗരസഭ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ശുചിമുറിയാണിത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്ന് പൊലീസ് സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, കോടതി എന്നിവയിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താണ് ഇത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരസഭ നിർമിച്ചതാണ് ഇത്. വളരെ നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇത് തുറക്കാറേ ഇല്ല.വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യച്ചാക്കുകളാണ് ശുചിമുറിയിലേക്കുള്ള...
കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു
Local

കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു

Perinthalmanna RadioDate: 25-08-2024കരിപ്പൂർ വിമാന താവളത്തിലെത്തുന്ന പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് 283 രൂപ പ്രവേശനഫീസ് വാങ്ങുന്നത് താത്കാലം നിർത്തി. വൻ തുക പ്രവേശനഫീസ് വാങ്ങുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണിത്. പാർക്കിങ് മേഖലയിൽ കയറാത്ത വാഹനങ്ങളിൽനിന്ന് ഫീസ് വാങ്ങുന്നതും നിർത്തിവെച്ചു. പുറത്തുനിന്നുള്ള ടാക്‌സി വാഹനങ്ങൾ പൊതുവേ വിമാനത്താവളത്തിനകത്ത് പാർക്ക് ചെയ്യാറില്ല. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്ത് ഉടൻ തിരിച്ചുപോകും. അതുകൊണ്ടുതന്നെ നിലവിൽ സൗജന്യമായി ടാക്‌സികൾക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നായി.വിമാന താവളത്തിന് അകത്ത് പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ള ടാക്‌സികൾക്ക് 283 രൂപയാക്കിയതുകൂടാതെ പാർക്കിങ് മേഖലയിൽനിന്ന് ഏഴ്-ഒൻപത് മിനിറ്റിനുള്ളിൽ പുറത്ത് കടന്നില്ലെങ്കിൽ വീണ്ടും ഇത്രയും തുക നൽകണമെന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.പ്രവേശനകവാടത്തിൽ വാഹനങ്ങളുടെ...
ചേരിയംമല പരിസരങ്ങളിൽ വീണ്ടും പുലിയെ കണ്ടെതായി യാത്രക്കാർ
Local

ചേരിയംമല പരിസരങ്ങളിൽ വീണ്ടും പുലിയെ കണ്ടെതായി യാത്രക്കാർ

Perinthalmanna RadioDate: 25-08-2024മങ്കട ∙ ചേരിയംമല പരിസരങ്ങളിൽ വീണ്ടും പുലിയെ കണ്ടെതായി യാത്രക്കാർ. കൂട്ടിൽ പൂക്കോടൻ കുന്നിനു സമീപം വലമ്പൂർ റോഡിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്. രാത്രി പാണ്ടിക്കാട്ടുനിന്ന് വരികയായിരുന്ന കാറിലെ യാത്രക്കാരാണ് കൂട്ടിൽ കട്ടിങ്ങിന് സമീപം റോഡിൽനിന്ന് പുലി ഓടുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ വെട്ടിലാല പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാലടികൾ കണ്ടതായി നാട്ടുകാർ പറയുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF-------------------------------------...
പെരിന്തൽമണ്ണയിലെ മാലിന്യ കേന്ദ്രങ്ങൾ ഓരോന്നായി ബ്യൂട്ടി സ്‌പോട്ടുകളാകുന്നു
Local

പെരിന്തൽമണ്ണയിലെ മാലിന്യ കേന്ദ്രങ്ങൾ ഓരോന്നായി ബ്യൂട്ടി സ്‌പോട്ടുകളാകുന്നു

Perinthalmanna RadioDate: 25-08-2024പെരിന്തൽമണ്ണ ∙ മുൻപ് സ്ഥിരം മാലിന്യകേന്ദ്രങ്ങളായിരുന്ന പൊതുവിടങ്ങളെല്ലാം പെരിന്തൽമണ്ണയിലിപ്പോൾ ബ്യൂട്ടി സ്‌പോട്ടുകളാണ്. യുവസമൂഹം ഇഷ്‌ടപ്പെടുന്ന സെൽഫി കോർണറുകളായി മാറിയിരിക്കുകയാണ് ഇവയിൽ പലതും. മറ്റു മേഖലകളിൽനിന്നെത്തുന്ന യാത്രക്കാർ ഈ ബ്യൂട്ടി സ്‌പോട്ടുകളിൽ സെൽഫിയെടുക്കാനിറങ്ങുന്നതു സ്ഥിരം കാഴ്‌ച. ഇതുവഴി കടന്നുപോകുന്ന വിദേശ ടൂറിസ്‌റ്റുകൾ പോലും ഇവിടെയിറങ്ങി സെൽഫിയെടുക്കുന്നു.മൂക്കുപൊത്താതെ പരിസരത്തുകൂടി നടക്കാൻ സാധിക്കില്ലായിരുന്ന 5 പൊതുവിടങ്ങൾ ഇതിനകം മനോഹരമായ കേന്ദ്രങ്ങളായി. കോഴിക്കോട്–പാലക്കാട് ദേശീയപാതയോരത്തെ പൊന്ന്യാകുർശിയിലെ ആൽമരച്ചുവട് ഒരു ഉദാഹരണം. മാലിന്യകേന്ദ്രവും സാമൂഹികവിരുദ്ധരുടെ താവളവുമായിരുന്നു ഇവിടം. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സെൽഫി കോർണറാക്കി മാറ്റിയത് ഈ ആലിൻചുവടാണ്. ആലിനു വർണം പൂശി, ഇരിപ്പിടങ്ങളൊരുക്കി, ചെടികൾ വച്ചു പിടിപ്പിച്ച...