Tag: 250825

അങ്ങാടിപ്പുറത്ത് ദേശീയപാതയിൽ  യുഡിഎഫ് ഉപരോധ സമരം നടത്തി<br>
Local

അങ്ങാടിപ്പുറത്ത് ദേശീയപാതയിൽ  യുഡിഎഫ് ഉപരോധ സമരം നടത്തി

Perinthalmanna RadioDate: 25-08-2025 അങ്ങാടിപ്പുറം:  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ഉപരോധ സമരം നടത്തി. ഹൈവേ–പിഡബ്ല്യുഡി വിഭാഗം റോഡിലെ കുഴികൾ അയ്ക്കുമെന്ന ഉറപ്പ് പാലിക്കാത്തതിന് എതിരെ നടന്ന സമരത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ പങ്കെടുത്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, അമീർ പാതാരി, മുരളീധരൻ ടി, ഹാരിസ് കളത്തിൽ, കെ.എസ്. അനീഷ്, സൈത ടീച്ചർ, ഷബീർ കറുമുക്കിൽ, അബൂ ത്വഹിർ തങ്ങൾ, പി.വി. ജോണി, സുരേഷ്, ഷഹർബാൻ പി, അബ്ദുൽ ജബ്ബാർ കെ.ടി., പി.പി. സൈദലവി, കുഞ്ഞിമുഹമ്മദ് ഇ.കെ., സമീർ ബാബു, സാഹിൽ കുന്നത്ത്, സുനിൽ ബാബു വി, സലാം ആറങ്ങോടാൻ, ശിഹാബ് ചോലയിൽ, അൻസാർ കെ.ടി., ശിഹാബ് പി.പി., ബഷീർ ടി, അൻവർ കെ.ടി., ജസീന, അഷിം എം.സി., ഹാജറാ ഹുസൈൻ, ചോലയിൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; നാളെ മുതൽ മഴ ശക്തമാകും<br>
Local

പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; നാളെ മുതൽ മഴ ശക്തമാകും

Perinthalmanna RadioDate: 25-08-2025 ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ ശക്തിപ്പെടും. ചൊവ്വാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം - യെല്ലോ അലര്‍ട്ട്26/08/2025: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്27/08/2025 : എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്28/08/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ...
സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും<br>
Local

സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും

Perinthalmanna RadioDate: 25-08-2025 സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം,...
റോഡിലെ കുഴിയടയ്ക്കൽ വൈകുന്നു; അങ്ങാടിപ്പുറത്ത് ഇന്ന് യുഡിഎഫ് ഉപരോധം<br>
Local

റോഡിലെ കുഴിയടയ്ക്കൽ വൈകുന്നു; അങ്ങാടിപ്പുറത്ത് ഇന്ന് യുഡിഎഫ് ഉപരോധം

Perinthalmanna RadioDate: 25-08-2025 അങ്ങാടിപ്പുറം : യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് റോഡ് ഉപരോധ സമരം നടത്തും. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന ചർച്ചയിൽ അങ്ങാടിപ്പുറത്ത് കാലാവസ്ഥ അനുകൂലമായി മാറിയാൽ റോഡ് കുഴിയടയ്‌ക്കൽ നടത്തുമെന്ന് ഹൈവേ– പി ഡബ്ല്യു ഡി വിഭാഗത്തിന്റെ വാക്ക് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് തുടർ സമരം. യുഡിഎഫ് പ്രവർത്തകർ ശനിയാഴ്‌ച പെരിന്തൽമണ്ണ അസി.എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയത്തിൽ ഉപരോധ സമരം നടത്തിയിരുന്നു. ഇന്നലെ പ്രവൃത്തി നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നതാണ്. ഈ ഉറപ്പും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം. മഞ്ഞളാംകുഴി അലി എംഎൽഎ പങ്കെടുക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...