Tag: 250924

വിനോദ യാത്രകളിലൂടെ  കെഎസ്ആർടിസി ഒരു വർഷം കൊണ്ട് നേടിയത് 1,15,30,091 രൂപ
Local

വിനോദ യാത്രകളിലൂടെ  കെഎസ്ആർടിസി ഒരു വർഷം കൊണ്ട് നേടിയത് 1,15,30,091 രൂപ

Perinthalmanna RadioDate: 25-09-2024പെരിന്തൽമണ്ണ ∙ കെഎസ്ആർടിസി കഴിഞ്ഞ ഒരു വർഷം വിനോദയാത്രകളിലൂടെ മാത്രം ജില്ലയിൽനിന്നു നേടിയത് 1,15,30,091 രൂപ. ജില്ലയിലെ 4 ഡിപ്പോകൾ വഴിയാണ് ഈ നേട്ടം. 2023 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിലാണ് ഇതു കൈവരിച്ചത്.കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ പദ്ധതിക്കു തുടക്കം കുറിച്ച മലപ്പുറം ഡിപ്പോയ്‌ക്കു തന്നെയാണ് ഈ കാലയളവിൽ കൂടിയ വരുമാനം. 64,04,491 രൂപയാണു നേടിയത്. 24,22,600 രൂപ നേടിയ പെരിന്തൽമണ്ണ ഡിപ്പോയാണു രണ്ടാം സ്ഥാനത്ത്. നിലമ്പൂർ ഡിപ്പോ 16,52,340 രൂപ നേടി. ടൂർ പാക്കേജിലൂടെ ഏറ്റവും കുറവു വരുമാനം നേടിയതു പൊന്നാനി ഡിപ്പോയാണ്, 10,50,660 രൂപ.അതേസമയം, ആദ്യ 6 മാസത്തെ അപേക്ഷിച്ചു കഴിഞ്ഞ ആറു മാസക്കാലത്തു ഡിപ്പോകളിൽ നിന്നുള്ള ടൂർ പാക്കേജുകളുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. ടൂർ പാക്കേജുകൾ ആസൂത്രണം ചെയ്യുകയും പദ്ധതി ക്ലിക്കാവുമെന്നു മേലധികാരികളെ...
അർജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹവും
Local

അർജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹവും

Perinthalmanna RadioDate: 25-09-2024ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലംതെരച്ചില്‍...
മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചു
Local

മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചു

Perinthalmanna RadioDate: 25-09-2024മേലാറ്റൂര്‍: നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂര്‍ - പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വെ  ഗേറ്റ് അറ്റകുറ്റപണികൾക്ക് വേണ്ടി ഇന്ന് രാവിലെ 10 മണിയോടെ അടച്ചു.അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം നാളെ രാവിലെ 10 യോടെ മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് തുറക്കും. യാത്രക്കാര്‍ മേലാറ്റൂര്‍ - പട്ടിക്കാട് -പാണ്ടിക്കാട് റോഡ്, മേലാറ്റൂര്‍ - ഇരിങ്ങാട്ടിരി - തുവ്വൂര്‍ റോഡ് എന്നീ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB...
മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പി‍ൻവലിച്ചു
Local

മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പി‍ൻവലിച്ചു

Perinthalmanna RadioDate: 25-09-2024മലപ്പുറം ∙ ജില്ലയിലെ നിപ്പ നിയന്ത്രണങ്ങൾ പി‍ൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയതും പിൻവലിച്ച് കലക്ടർ ഉത്തരവിട്ടു. തിരുവാലി പഞ്ചായത്തിലെ 4,5,6,7, മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളായിരുന്നു കണ്ടെയ്ൻമെന്റ് സോൺ. ഇവിടത്തെ വിദ്യാലയങ്ങൾ ഇന്നു തുറക്കും. സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ ഇന്ന് അവസാനിക്കും. ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവാണ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. എന്നാൽ, ഐസലേഷനിലുള്ളവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കാവൂ എന്നു കലക്ടർ നിർദേശിച്ചു................................................ക...
മേലാറ്റൂർ- പുലാമന്തോൾ റോഡ് ഉപരോധിച്ച് ജനകീയ പ്രക്ഷോഭം
Local

മേലാറ്റൂർ- പുലാമന്തോൾ റോഡ് ഉപരോധിച്ച് ജനകീയ പ്രക്ഷോഭം

Perinthalmanna RadioDate: 25-09-2024പെരിന്തൽമണ്ണ: മേലാറ്റൂർ- പുലാമന്തോൾ റോഡിന്റെ നിർമാണ സ്തംഭനത്തിനെതിരെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്കെതിരെയും ജനകീയ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4 വർഷം മുൻപ് നിർമാണം ആരംഭിച്ച പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ റോഡിന്റെ പണി പാതിയിൽ നിലച്ചിരിക്കുകയാണ്. 2020 സെപ്‌റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 144 കോടി രൂപ അടങ്കൽ കണക്കാക്കി 30 കി.മീ. റോഡിന്റെ പണി ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു.നിർമാണം ആരംഭിച്ചതു മുതൽ ഒട്ടേറെ പരാതികളാണ് ഉയർന്നത്. റോഡ് പണിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പലതവണ സബ്മിഷൻ ഉന്നയിച്ചു. മരാമത്ത് മന്ത്രി നേരിട്ടെത്തി നിർമാണം വിലയിരുത്തിയിട്ടും ഫലമുണ്ടായില്ല. പെരിന്തൽമണ്ണ താലൂക്ക്സഭ പലതവണ ബന്ധപ്പെ...