Tag: 251024

റോഡിലെ നിയമലംഘനം; ജില്ലയില്‍ പിഴയിട്ടത് 44 കോടി
Local

റോഡിലെ നിയമലംഘനം; ജില്ലയില്‍ പിഴയിട്ടത് 44 കോടി

Perinthalmanna RadioDate: 25-10-2024മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ.2023 ഒക്ടോബർ മുതല്‍ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളില്‍ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ വഴിയാണ് ലഭിക്കുക.മരണം കുറയുന്നുപൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോ...
താഴെക്കോട് പിടിഎം സ്ക്കൂളില്‍ “ജീവദ്യുതി’ രക്തദാന ക്യാമ്പ് നടത്തി
Local

താഴെക്കോട് പിടിഎം സ്ക്കൂളില്‍ “ജീവദ്യുതി’ രക്തദാന ക്യാമ്പ് നടത്തി

Perinthalmanna RadioDate: 25-10-2024താഴെക്കോട്: പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്‌എസ് യൂണിറ്റിന്‍റെയും റേഞ്ചർ ആൻഡ് റോവർ യൂണിറ്റിന്‍റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഗവ.ബ്ലഡ്‌ ബാങ്കിന്‍റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി. സ്കൂള്‍ മാനേജർ നാലകത്ത് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പല്‍ ഡോ. എൻ. സക്കീർ അധ്യക്ഷത വഹിച്ചു. നൂറിലധികം പേര് രക്‌തദാനത്തിനായി ക്യാമ്പില്‍ പങ്കെടുത്തു. അധ്യാപകരായ എ. കെ. റബിഹത്ത്, എം. പി. മുഹമ്മദ്‌ ഹനീഫ, എൻഎസ്‌എസ് ലീഡർമാരായ മുഹമ്മദ്‌ സാലിം, ആയിഷ ഹമീദ് , മുഹമ്മദ്‌ സഫ്‌വാൻ, കെ. ഷമ്മ, റോവേഴ്സ് അംഗങ്ങളായ ഹനീൻ, യാസീൻ, റേഞ്ചേർസ് അംഗങ്ങളായ കെ. റിൻഷ ഫിദ, തൻഹ , ബ്ലഡ്‌ ബാങ്കിലെ ഡോ.അനസ് വിളയൂർ, എൻഎസ്‌എസ് പ്രോഗാം ഓഫീസർ സി. പി. അൻവർ, റേഞ്ചർ ലീഡർ പി. ഷാജിറ എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradi...
സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Local

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Perinthalmanna RadioDate: 25-10-2024സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ&nb...
മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് ഇന്ന് രാത്രിയും അടച്ചിടും
Local

മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് ഇന്ന് രാത്രിയും അടച്ചിടും

Perinthalmanna RadioDate: 25-10-2024പെരിന്തൽമണ്ണ: മേലാറ്റൂര്‍ റെയില്‍വേ ഗേറ്റില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് രാത്രിയും അടച്ചിടും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് റോഡ് ഗതാഗതം നിരോധിക്കുക. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ മേലാറ്റൂര്‍- പട്ടിക്കാട്- പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍- ഇരിങ്ങാട്ടിരി- തുവ്വൂര്‍- പാണ്ടിക്കാട് വഴിയും പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയും മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് അടച്ചിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------...
പെരിന്തൽമണ്ണയിൽ ഐറിസ് സ്‌കാനറിലൂടെ ഇന്നും മൂന്നുവരെ മസ്റ്ററിങ് നടത്താം
Local

പെരിന്തൽമണ്ണയിൽ ഐറിസ് സ്‌കാനറിലൂടെ ഇന്നും മൂന്നുവരെ മസ്റ്ററിങ് നടത്താം

Perinthalmanna RadioDate: 25-10-2024പെരിന്തൽമണ്ണ: ഇ-പോസ് യന്ത്രത്തിലെ സ്‌കാനറിൽ വിരലടയാളം പതിയാത്തവർക്കായി ഐറിസ് സ്‌കാനറിലൂടെ റേഷൻ കാർഡ് മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയ പെരിന്തൽമണ്ണ താലൂക്ക് ക്യാമ്പിൽ വൻ തിരക്ക്. വ്യാഴാഴ്ച രാവിലെ 11-ഓടെ തുടങ്ങിയ ക്യാമ്പ് വൈകീട്ട് ആറിന് അവസാനിക്കുമ്പോൾ 1500 പേരാണ് മസ്റ്ററിങ് നടത്തിയത്. ഇതോടെ പെരിന്തൽമണ്ണ താലൂക്കിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർ 83.70 ശതമാനമായി. തിരക്ക് പരിഗണിച്ച് വെള്ളിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെ മസ്റ്ററിങ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വി. അബ്ദു അറിയിച്ചു.താലൂക്കിലെ അന്ത്യോദയ അന്നയോജന (എ.എ.വൈ.), മുൻഗണന (പി.എച്ച്.എച്ച്.) വിഭാഗം റേഷൻ കാർഡുകളിൽപ്പെട്ടവർക്കായാണ് ക്യാമ്പ് നടത്തിയത്. രാവിലെ പത്തുമുതൽ മസ്റ്ററിങ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി...