പെരിന്തൽമണ്ണ ഗവ. മോഡൽ സ്‌കൂളിൽ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 26-11-2023പെരിന്തൽമണ്ണ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ നിർമിച്ച ശൗചാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. മൈതാനത്തോടു ചേർന്ന് ആൺകുട്ടികളുടെ ഉപയോഗത്തിനായി പത്തെണ്ണവും പെൺകുട്ടികൾക്കായി മൂന്നെണ്ണവുമടക്കം 13 ശൗചാലയങ്ങളാണ് നിർമിച്ചത്.17 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, വാർഡ് കൗൺസിലർ ഹുസൈന നാസർ, പ്രഥമാധ്യാപിക ശൈലജ, പി.ടി.എ. പ്രസിഡന്റ് പി. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ...






