ഊട്ടയിലെ പുലരികൾക്ക് ഇനി മഞ്ഞുവീഴ്ചയുടെ കാലം
Perinthalmanna RadioDate: 25-11-2024ഊട്ടി: തണുത്തുറഞ്ഞ പുലരികളെ വരവേൽക്കാനാരംഭിച്ച് ഊട്ടി, നവംബർ അവസാനമായതോടെ ഊട്ടിയിലിനി മഞ്ഞുവീഴ്ചയുടെ കാലമാണ്. രണ്ട് മാസം ഇനി ഊട്ടിയുടെ പല പുലരികളും മഞ്ഞുകൊണ്ട് മൂടും. ഞായറാഴ്ച പുലർച്ചെ ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. കാന്തൽ, റേസ്കോഴ്സ്, സസ്യോദ്യാനം, തലകുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീണത്. പുലർ കാലത്ത് നല്ല കുളിരും അനുഭവപ്പെട്ടു. പകൽസമയത്തെ വെയിലിന്റെ കാഠിന്യം അനുസരിച്ച് രാത്രി തണുപ്പും കൂടും. കഴിഞ്ഞദിവസം കുറഞ്ഞ താപനില അഞ്ചുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജനുവരിമാസം ആദ്യവാരത്തിൽ കുറഞ്ഞ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തിയിരുന്നു...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരി...





