Tag: 251224

എം.ടി. വാസുദേവൻ നായർ അന്തരിച്ചു
Local

എം.ടി. വാസുദേവൻ നായർ അന്തരിച്ചു

Perinthalmanna RadioDate: 25-12-2024കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് 'രണ്ടാമൂഴം' നൽകിയ എഴുത്തിന്റെ 'ഓളവും തീരവും' ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭ...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 25-12-2024ഇന്നത്തെ മത്സര ഫലം:-സൂപ്പർ സ്റ്റുഡിയോ മലപ്പുറം-2⃣ഫിറ്റ് വെൽ കോഴിക്കോട്-1⃣----------------------------------------------നാളത്തെ 26-12-24 മത്സരം:-▪️ഈസാഗ്രൂപ്പ് ബേസ് പെരുമ്പാവൂർ▪️ഉഷാ എഫ്.സി തൃശ്ശൂർ...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നത് കുറഞ്ഞ അംഗബലത്തിൽ
Local

സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നത് കുറഞ്ഞ അംഗബലത്തിൽ

Perinthalmanna RadioDate: 25-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
മുണ്ടക്കൈ പുനരധിവാസ പദ്ധതി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും
Local

മുണ്ടക്കൈ പുനരധിവാസ പദ്ധതി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും

Perinthalmanna RadioDate: 25-12-2024തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രാവിലെ 11ന് കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ചാണ് പദ്ധതി പ്രഖ്യാപിക്കുക.പുനരധിവാസ പദ്ധതിക്ക് നാളെ രാവിലെ മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് വിവരം. കഴിഞ്ഞദിവസം പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാനാണ് തീരുമാനം. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി പരിഗണിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.പ...
ജില്ലയിൽ റോ‌ഡപകടങ്ങളിൽ ഈ വർഷം പൊലി‍ഞ്ഞത് 315 ജീവൻ
Local

ജില്ലയിൽ റോ‌ഡപകടങ്ങളിൽ ഈ വർഷം പൊലി‍ഞ്ഞത് 315 ജീവൻ

Perinthalmanna RadioDate: 25-12-2024മലപ്പുറം: റോ‌ഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 315 പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്. കഴിഞ്ഞ വർഷം 309 പേരായിരുന്നു. ഡിസംബർ അവസാനിക്കാൻ ഒരാഴ്ചയോളം ശേഷിക്കേ ആണ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഉയർന്നുനിൽക്കുന്നത്. മരണപ്പെട്ടവരിൽ നല്ലൊരു പങ്കും ബൈക്ക് യാത്രികരായ 30 വയസിന് താഴെയുള്ളവരാണ്. നവംബറിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 25 ബൈക്ക് യാത്രികർക്കാണ്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നതും അശ്രദ്ധയും അപകടം വിളിച്ചുവരുത്തുന്നുണ്ട്.ജില്ലയിൽ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ ഉണ്ടായത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലാണ്. ആകെയുള്ള 315 അപകട മരണങ്ങളിൽ 108 എണ്ണവും ഇക്കാലയളവിലാണ്. ഡിസംബർ,​ ജനുവരി മാസങ്ങളിൽ അപകടങ്ങളുടെ എണ്ണം പൊതുവെ കൂടുന്നതായാണ് മുൻവർഷങ്ങളിലെ ക്രൈം റോക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുതുവത്...
മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
Local

മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 25-12-2024മലപ്പുറം: മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പാലുത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷീര വികസന വകുപ്പും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡും പ്രകൃതി ദുരന്തങ്ങളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് തടസമായിട്ടുണ്ട്. എങ്കിലും ഈ ലക്ഷ്യം സാധിക്കുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദനം ക്ഷീര മേഖലയില്‍ വര്‍ദ്ധിപ്പിക്കണം. ന്യൂട്രീഷന്‍ ഫുഡ് പ്രൊഡക്ടുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത്തരം മേഖലകളിലേക്കു കൂടി മില്‍മയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധ തിരിയണം. ശക്തമായ മാര്‍ക്കറ്റിംഗ് ശൃംഖലയും ഈ മേഖ...
കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ
Local

കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ

Perinthalmanna RadioDate: 25-12-2024തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറൽ വി.കെ സിങ് മിസോറാം ഗവർണറാവും. അജയ് കുമാർ ഭല്ലയാണ് മണിപ്പൂരിൻറെ പുതിയ ഗവർണർ.സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവർണർ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.കറകളഞ്ഞ ആർഎസ്എസ് പ്രവർത്തകനായ രാജേന്ദ്ര ആർലേകർ ഗോവയിൽ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആർലേകർ ബിഹാറിൽ ഗവർണറായി ചുമതലയേറ്റത്. ഹിമാചൽ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.ബിഹാർ നിയമസഭാ...