കരിപ്പൂർ വഴി ഹജ് യാത്രയ്ക്ക് ഇരട്ടിത്തുക; ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കുമെന്ന് ആശങ്ക
Perinthalmanna RadioDate: 26-01-2024കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി ഹജ് യാത്ര നടത്താൻ ഇരട്ടിത്തുക നൽകണമെന്ന സാഹചര്യം ഒഴിവായില്ലെങ്കിൽ, കരിപ്പൂരിലെ ഹജ് പുറപ്പെടൽ കേന്ദ്രത്തെത്തന്നെ ബാധിച്ചേക്കും. കേരളത്തിൽനിന്നു കൂടുതൽ തീർഥാടകർ മലബാർ പ്രദേശത്തുനിന്നുള്ളവരായതിനാൽ ഇവർ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കഴിഞ്ഞ വർഷം കേരളത്തിൽനിന്നു പുറപ്പെട്ടത് 11,556 പേർ. ഇതിൽ 7,045 തീർഥാടകരും കരിപ്പൂർ വഴിയാണ് യാത്ര ചെയ്തത്. ആകെ 24,794 അപേക്ഷകരിൽ 14,464 പേരും ആദ്യ ഓപ്ഷനായി തിരഞ്ഞെടുത്തതും കോഴിക്കോട് വിമാനത്താവളമാണ്. തീർഥാടകർക്ക് 2 വിമാനത്താവളം നിർദേശിക്കാം. എന്നാൽ, ആദ്യത്തെ വിമാനത്താവളം വഴി യാത്ര ഇല്ലെങ്കിൽ മാത്രമേ രണ്ടാമത്തെ വിമാനത്താവളം വഴി യാത്ര ചെയ്യാനാകൂ. നിലവിൽ കൂടിയ നിരക്ക് കുറയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇരട്ടിത്തുക നൽകി കോഴിക്കോട് വഴി യാത്ര ചെയ്യാൻ തീർഥാടകർ തയാറാകി...






