സംസ്ഥാനത്ത് 503 സ്വകാര്യ ബസ് റൂട്ടുകൾക്ക് കൂടി അനുമതി
Perinthalmanna RadioDate: 26-01-2025503 സ്വകാര്യ ബസ് പെർമിറ്റുകൂടി അനുവദിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സിൽ ഉയർന്ന നിർദേശങ്ങൾ പരിഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. നിർദേശത്തിലുള്ള 28,146 കിലോമീറ്റർ പാതയിൽ 617 കിലോമീറ്ററിൽ നിലവിൽ ബസ് സർവീസ് ഇല്ല. മത്സരയോട്ടം ഒഴിവാക്കാൻ ഒരു പാതയിൽ രണ്ട് പെർമിറ്റാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകർ ഉണ്ടെങ്കിൽ ലേലത്തിലൂടെ അവകാശിയെ നിശ്ചയിക്കും.പുതിയ ബസുകൾക്കുമാത്രമാകും പെർമിറ്റ്. ജീവനക്കാർക്കും ബസ്സുടമയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന പോലീസ് സാക്ഷ്യപത്രം നിർബന്ധമാക്കും. ജി.പി.എസ്., നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ റൂട്ട് ബോർഡുകൾ, ജിയോ ഫെൻസിങ് സംവിധാനം, ഡിജിറ്റൽ ടിക്കറ്റ് മെഷീൻ, യാത്രക്കാർക്ക് കുടിവെള്ളം എന്നിവയുമുണ്ടാകണം. 5940 രൂപയാണ് പെർമിറ്റ് ഫീസ്. റൂട്ട് വിജ്ഞാപനം ഇറങ്ങിയശേഷം മോട്ടോർവാ...







