മലപ്പുറത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി വി. അബ്ദുറഹ്മാൻ ദേശീയ പതാക ഉയർത്തി
Perinthalmanna RadioDate: 26-01-2026 മലപ്പുറം: ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സ്വാതന്ത്ര്യവും സമത്വവും സഹോദര്യവും ആണ് ഭരണഘടനയുടെ ശ്വാസം. ഈ മൂല്യങ്ങൾ ഇന്ത്യയെ ഒരു രാഷ്ട്രമായി മാത്രമല്ല നൈതിക സമൂഹമായും നിലനിർത്തുന്നു. മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഹിംസയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കവചമായി ഭരണഘടനയെ ചേർത്ത് പിടിക്കണം. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശക്തിയല്ല. അത് ഭൂരിപക്ഷത്തിന്റെ ശക്തിയെ നിയന്ത്രിക്കുന്ന സംവിധാനമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ തകർക്കാതിരിക്കാനുള്ള ഉറപ്പാണ് ഭരണഘടന നൽകുന്നത...






