പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു
Perinthalmanna RadioDate: 26-02-2024പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം നടത്തുന്ന കലാപരിശീലനം പൂർത്തിയാക്കിയ കലാകാരൻ മാരുടെ അരങ്ങേറ്റം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഈഴം എന്ന പേരിൽ നടന്ന അരങ്ങേറ്റത്തിൻ്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ.മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. നിർവ്വഹിച്ചു. ഒരു കാലത്ത് വള്ളുവനാടിൻ്റെ യശസ്സ് വർദ്ധിപ്പിച്ച നിരവധി കലാപ്രതിഭകളും സാംസ്ക്കാരിക നായകരും ഉദയം കൊണ്ട പെരിന്തൽമണ്ണയുടെ കലാ സാംസ്ക്കാരിക പൈതൃകങ്ങൾ നമുക്ക് തിരിച്ചു പിടിക്കേണ്ടതു ണ്ടെന്നും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടക്കുന്ന ഇത്തരം പരിപാടികൾ ലക്ഷ്യ പ്രാപ്തിക്ക് ഏറെ സഹായകരമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. പരിശീലനം പൂർത്തിയാക്കിയവർക്ക...






