Tag: 260225

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാകളക്ടര
Local

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാകളക്ടര

Perinthalmanna RadioDate: 26-02-2025മാലിന്യമുക്ത മലപ്പുറത്തിനായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ പരിശോധന.  മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷനും മലപ്പുറം നഗരസഭയും നടത്തിയ പരിശോധനയിലാണ് കളക്ടറും ഭാഗമായത്. പരിശോധക്കിടെ മലപ്പുറം മിഷന്‍ ആശുപത്രിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനെത്തിയയാളെ കളക്ടര്‍ പിടികൂടി. വീട്ടില്‍ നിന്നുള്ള മാലിന്യം കവറിലാക്കി ഉപേക്ഷിക്കാന്‍ എത്തിയതായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കളക്ടര്‍ വാഹനം പിടിച്ചെടുത്തു.  രാവിലെ 5.45 ന് തുടങ്ങിയ പരിശോധന എട്ട് വരെ നീണ്ടു. മലപ്പുറം നഗരം, മച്ചിങ്ങല്‍ ബൈപാസ്, വലിയങ്ങാടി, വലിയവരമ്പ്, മങ്ങാട്ടുപുലം ഭാഗങ്ങളിലാണ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.   മാര്‍ച്ച് 30 ന് മാലിന്യ മുക്തമായ നവകേരളമെന്ന  ലക്ഷ്യവുമായാണ്  പരിശോധന നടത്തുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില...
പെരിന്തൽമണ്ണ കേന്ദ്രമായി സ്വകാര്യ സർവകലാശാലയ്ക്ക് 35 കോടി
Local

പെരിന്തൽമണ്ണ കേന്ദ്രമായി സ്വകാര്യ സർവകലാശാലയ്ക്ക് 35 കോടി

Perinthalmanna RadioDate: 26-02-2025പെരിന്തൽമണ്ണ : സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ 35 കോടി നീക്കിവെച്ച് മുസ്‍ലിം എജുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്.). ബജറ്റ്. അറുപതാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രഖ്യാപനം. മൊത്തം 668 കോടി രൂപയുടെ വികസന പ്രവർത്തനത്തിന് അംഗീകാരമായി.പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷനായി.സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ആസ്ഥാനമാക്കി എം.ഇ.എസ്‌. സ്വകാര്യ സർവകലാ ശാലയ്ക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി യോഗം വ്യക്തമാക്കി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളി...
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം
Local

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം

Perinthalmanna RadioDate: 26-02-2025കേരളത്തില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ രണ്ട്- നാല് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യതയുണ്ടെന്നാണ് കാലാവസ...
വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച്‌ മോട്ടാര്‍ വാഹന വകുപ്പ്
Local

വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച്‌ മോട്ടാര്‍ വാഹന വകുപ്പ്

Perinthalmanna RadioDate: 26-02-2025വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച്‌ മോട്ടാര്‍ വാഹന വകുപ്പ്. ആറ് ദിവസം പിഴ ഈടാക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.27 വരെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കില്ല. പിയുസിസി പോര്‍ട്ടല്‍ തകരാറിലായതിനാലാണ് തീരുമാനം.22-ാം തിയതി മുതല്‍ പിയുസിസി പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സര്‍വറിലാണ് തകരാര്‍. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണം. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് പിയുസിസി സര്‍ട്ടിഫിക്കറ്റ് നേടാന്‍ സാധിക്കില്ല. ഈ സാഹചര്യം പരിഗണിച്ചാണ് നടപടി. 22ാം തിയതി മുതല്‍ 27ാം തിയതി വരെ പിയുസിസി എക്സ്പെയറാകുന്നവരുടെ വാഹനങ്ങള്‍ പരിശോധനയില്‍ കാണുകയാണെങ്കില്‍ ഇവയ്ക്ക് പിഴയിടേണ്ടതില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്................................................കൂടുതൽ വാർത്തകൾക്ക്...
ഡിജിറ്റൽ റീ സർവേ: നക്ഷ പദ്ധതിക്ക് തുടക്കമായി
Local

ഡിജിറ്റൽ റീ സർവേ: നക്ഷ പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 26-02-2025പെരിന്തൽമണ്ണ : നഗര പ്രദേശങ്ങളിലെ മുഴുവൻ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി കേന്ദ്രസർക്കാർ നടത്തുന്ന നാഷണൽ ജിയോ സ്പെഷൽ നോളേജ് ബേസ്ഡ് ലാൻഡ്‌സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ഡിജിറ്റൽ സർവേ പദ്ധതിയുമായി കൈകോർത്താണ് സംസ്ഥാനത്ത് നക്ഷ പദ്ധതി നടപ്പാക്കുന്നത്.ഇന്ത്യയൊട്ടാകെ തിരഞ്ഞെടുത്ത 100 നഗരസഭകളിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്ന നക്ഷ പദ്ധതിയിൽ മലപ്പുറം ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ നഗരസഭകൾ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാൻസി അധ്യക്ഷയായി. ജില്ലാ കളക്ടർ വി.ആർ. വിനോ...