Tag: 260226

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനം പുനരാരംഭിച്ചു

Local

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനം പുനരാരംഭിച്ചു

Perinthalmanna RadioDate: 26-02-2026 പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. ഡയാലിസിസ് സെന്ററിൽ ഉപയോഗിക്കുന്ന വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സെന്റർ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധന ഫലം ലഭ്യമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയത്. വെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാതായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെന്റർ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്.യൂണിറ്റ് അടച്ചു പൂട്ടിയതോടെ സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്ന 68 ഓളം രോഗികളെ പെരിന്തൽമണ്ണയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് ഡയാലിസിസിനായി അയച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൗജന്യമായി രണ്ട് ഷിഫ്റ്റുകളിലായി 16 പേർക്കാണ് സാധാരണ ദിവസവും ഡയാലിസിസ് ചെയ്തിരുന്നത്.10 ദിവസത്തേക്ക് എന്ന് പറ...
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി നാളെ ചുമതലയേൽക്കും

Local

ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി നാളെ ചുമതലയേൽക്കും

Perinthalmanna RadioDate: 26-02-2026 മലപ്പുറം: ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയൽ നാളെ ഫെബ്രുവരി 27 ന് (വെള്ളി) രാവിലെ 10 ന് ചുമതലയേൽക്കും. കളക്ടായ വി.ആർ വിനോദിന് റവന്യൂ വകുപ്പിൽ ജോയിൻ്റ് കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം.2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയൽ ഹരിയാന സ്വദേശിയാണ്. നിലവിൽ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടറും ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടറും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇ-ഹെൽത്ത് കേരള പ്രോജക്റ്റ് ഡയറക്ടറുമാണ്.തിരുവല്ല സബ് കളക്ടറായും തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായും പ്രവർത്തിച്ചു. കേരള റോഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറിയായും സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒയായും സേവനം അനുഷ...
പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ആട്ട കെട്ടി കി‌ടക്കുന്നു

Local

പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ആട്ട കെട്ടി കി‌ടക്കുന്നു

Perinthalmanna RadioDate: 26-02-2026 പെരിന്തൽമണ്ണ:  താലൂക്കിൽ റേഷൻ കട‌കളിൽ ആട്ട കെട്ടികിടക്കുന്നു. എല്ലാ വിഭാഗം കാർഡുകളിലും ഈ മാസം ആട്ട വിതരണം ചെയ്യുന്നുണ്ട്. മുൻഗണനേതര വിഭാഗം(വെള്ള), മുൻഗണനേതരം–സബ്‌സിഡി(നീല) എന്നീ വിഭാഗക്കാർക്ക് കാർഡൊന്നിന് നാലു കിലോഗ്രാം വീതം ആട്ട നൽകുന്നുണ്ട്. മുൻഗണനാ കാർഡുകാർക്ക്(പിങ്ക്) കാർഡൊന്നിന് നാലു കിലോയും എഎഐ കാർഡിന് ഒരംഗത്തിന് ഒരു കിലോ വീതവും ആട്ട അനുവദിച്ചിട്ടുണ്ട്. എന്നാൽ ആട്ട എല്ലാവരും വാങ്ങുന്നില്ലെന്നതാണ് റേഷൻ വ്യാപാരികളുടെ പ്രതിസന്ധി.കഴിഞ്ഞ മാസം അനുവദിച്ച ആട്ടയിൽ തന്നെ മിക്ക കടകളിലും സ്‌റ്റോക്കുണ്ടായിരുന്നു. അതിനു പുറമേയാണ് ഈ മാസത്തേക്കും മുഴുവൻ സ്‌റ്റോക്കും ലഭിച്ചത്. ഇതോടെ കടകളിൽ ആട്ടപ്പൊടി സ്‌റ്റോക്ക് ചെയ്യാൻ വഴിയില്ലെന്ന അവസ്ഥയാണ്. ഒരു കിലോഗ്രാം ആട്ട 17 രൂപയ്‌ക്കാണ് റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. ...............................................ക...
കാപ്പ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

Local

കാപ്പ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

Perinthalmanna RadioDate: 26-02-2026 വെട്ടത്തൂർ : സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി വിദ്യാകിരണം ഫണ്ടിൽ നിന്ന് 3. 9 കോടി രൂപ ചെലവഴിച്ച് കാപ്പ് ഗവ. ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 18 ക്ലാസ്സ്‌ മുറികളാണ് ഉള്ളത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി തയാറാക്കിയ മാസ്റ്റർ പ്ലാൻ എംഎൽഎ പ്രകാശനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നജ്മ തബ്ഷീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ കരിമ്പന, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.അജ്മൽ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന പുത്തൻകോട്ട്, പഞ്ചായത്ത് അംഗങ്ങളായ റസീന സലാം, പി.എം.ഹംസ, പിടിഎ പ്രസിഡന്റ്‌ പി.വി.ഷംസുദ്ദീൻ, പ്രധാനാധ്യാപകൻ കെ.മുനീർ, എസ്എംസി ചെയർമാൻ കെ.പി.മുഹമ്മദ് ഹബീബുല്ല, വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.കെ.മുഹമ്മദാലി ഹാജി, തുടങ്ങ...
മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ

Local

മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ

Perinthalmanna RadioDate: 26-02-2026 പെരിന്തൽമണ്ണ:  ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്ന മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. 90 ശതമാനം പ്രവൃത്തി രണ്ടിടത്തും ഇതിനകം പൂർത്തിയായിട്ടുണ്ട്. മൂന്ന് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. മേലാറ്റൂരിലും സമാനമായ രീതിയിൽ സിഗ്നലിങ് സംവിധാനങ്ങളുടെയും അധിക പ്ലാറ്റ്‌ഫോമുകളുടെയും നിർമാണം നടന്നു വരികയാണ്.നിലവിൽ ഒരു പ്ലാറ്റ്‌ഫോം മാത്രമുള്ള ഇവിടെ, പുതിയ ലൂപ്പ് ലൈനുകൾ സജ്ജമാകുന്നതോടെ ട്രെയിനുകൾക്ക് ക്രോസിങ് സൗകര്യം ലഭ്യമാകും. ഇതോടെ പാതയിൽ ഒരു ട്രെയിൻ കടന്നുപോകാൻ മറ്റൊന്ന് പ്രധാന സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാകും.നിലവിൽ സിംഗിൾ ലൈൻ മാ...