Tag: 260324

സ്‌കൂളിൽ ഇത്തവണയും ‘ഓൾ പാസ്’ തുടരും; മൂല്യനിർണയത്തിൽ അധ്യാപകരെ നിരീക്ഷിക്കും
Local

സ്‌കൂളിൽ ഇത്തവണയും ‘ഓൾ പാസ്’ തുടരും; മൂല്യനിർണയത്തിൽ അധ്യാപകരെ നിരീക്ഷിക്കും

Perinthalmanna RadioDate: 26-03-2024സ്കൂളില്‍ ‘ഓള്‍ പാസ്’ വേണ്ടെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചില്ലെങ്കിലും ഈ വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഒരു കണ്ണുവെക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.‘ഓള്‍ പാസ്’ ഉള്ളതിനാല്‍ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നെന്നാണ് വിലയിരുത്തല്‍. ഇതു പരിഹരിക്കാന്‍, ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും.മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പ്രത്യേക വിവരശേഖരം തയ്യാറാക്കും. തുടര്‍ന്ന്, അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള പിന്തുണാസൗകര്യം സ്കൂളുകളില്‍ ഒരുക്കും. ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ഥി നേടിയെന്ന് ഇങ്ങനെ ഉറപ്പാക്കും. അല്ലാത്തവര്‍ക്ക് അക്കാദ...
സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
Local

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 26-03-2024സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതു പരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതു പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.  അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും ക...
തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Local

തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ

Perinthalmanna RadioDate: 26-03-2024പെരിന്തൽമണ്ണ: സാമൂഹിക മാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു.പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൾഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കൽ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കൽവീട്ടിൽ റിബിൻ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന് അങ്ങാടിപ്പുറം സ്വദേശിനിയാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.തട്ടിപ്പുകാർക്ക് യുവാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. യുവാക്കളുടെ പേരിൽ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിംകാർഡ്, എ.ടി.എം. കാർഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകൾക്ക്...
പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം
Local

പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 26-03-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11-ാം പൂരത്തോട് അനുബന്ധിച്ച് നാളെ (27.03.2024, ബുധൻ)  അങ്ങാടിപ്പുറം ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ നാളെ ഉച്ചക്ക് ശേഷം കോഴിക്കോട് നിന്നും പാലക്കാട്ടേക്കും  തിരിച്ച് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം - മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ -കുമരംപുത്തൂർ/ചുങ്കം വഴി പോകേണ്ടതാണ്. മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വലമ്പൂർ പട്ടിക്കാട് റോഡ് വഴിയും . പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മലപ്പുറം മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് റോഡിലേക്ക് പ്രവേശിച്ച് പട്ടിക്കാട് വലമ്പൂർ റോഡിലൂടെ പോകേണ്ടതാണ്.....................................
തിരുമാന്ധാംകുന്നിൽ ഇന്ന് പത്താം പൂരവും പള്ളിവേട്ടയും
Local

തിരുമാന്ധാംകുന്നിൽ ഇന്ന് പത്താം പൂരവും പള്ളിവേട്ടയും

Perinthalmanna RadioDate: 26-03-2024അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ പള്ളിവേട്ട എഴുന്നള്ളിപ്പ് ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 4.30-ന് തിരിഞ്ഞു പന്തീരടിപ്പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം അഞ്ചിന് പള്ളിവേട്ടയ്ക്കായി ഭഗവതി തെക്കേനടയിറങ്ങും. ആനപ്പുറത്തുള്ള ദേവിയുടെ എഴുന്നള്ളിപ്പിന് ഒറ്റച്ചെണ്ടമാത്രമായിരിക്കും വാദ്യം. പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിൽ ക്ഷേത്രംട്രസ്റ്റി കാവിൽ ഒരുക്കിവെച്ച വരിക്കച്ചക്കയിൽ അമ്പെയ്യും. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് പരിയാപുരം റോഡിൽ സർവീസ് ബാങ്കിന് സമീപം പഞ്ചവാദ്യം. 7.30-ന് വടക്കേ ബലിക്കൽപ്പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. ആറാട്ടിനു ശേഷം പൂരം കൊട്ടിക്കയറി ഈ വർഷത്തെ അവസാന കളംപാട്ട് എന്നിവ നടക്കും. തുടർന്ന് ഭഗവതിയെ പള്ളിക്കുറിപ്പിനെഴുന്നള്ളിക്കുന്നതോടെയാണ് പത്താംപൂരച്ചടങ്ങുക...
ഹയർ സെക്കൻഡറി – വിഎച്ച്സി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും
Local

ഹയർ സെക്കൻഡറി – വിഎച്ച്സി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും

Perinthalmanna RadioDate: 26-03-2024സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും.77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം.ആകെ 2017 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു.  ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.................