Tag: 260325

നിലച്ച പെരിന്തൽമണ്ണ ടൗണിലെ ഹസ്വദൂര ബസ് സർവിസ് വീണ്ടും
Local

നിലച്ച പെരിന്തൽമണ്ണ ടൗണിലെ ഹസ്വദൂര ബസ് സർവിസ് വീണ്ടും

Perinthalmanna RadioDate: 26-03-2025പെരിന്തൽമണ്ണ : ടൗണിൽ നിന്ന് സർവിസ് നടത്തിയിരുന്നതും ദീർഘകാലമായി നിലച്ചതുമായ ഹ്രസ്വദൂര ബസ് സർവിസ് ആർ.ടി.ഒ അദാലത്തിൽ പുനഃസ്ഥാപിച്ചു. ടൗണിൽ നിന്ന് പുറപ്പെട്ട് നഗരസഭയിലെ ഉൾ പ്രദേശങ്ങളിലൂടെ സർവിസ് നടത്തുന്നതിനാൽ ഒട്ടേറെ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ആശ്വാസമായിരുന്നു.ബസ് സർവിസ് പുനഃസ്ഥാപിക്കാൻ വെൽഫെയർ പാർട്ടി മുനിസിപ്പൽ ഭാരവാഹികൾ മോട്ടോർ വാഹന വകുപ്പ് നടത്തിയ അദാലത്തിലും അല്ലാതെയും നിരന്തര ശ്രമം നടത്തിയിരുന്നു. രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിന്ന് പുറപ്പെടുന്ന ബസ് ചമയം ബസ് സ്റ്റോപ് വഴി ടൗൺഹാൾ റോഡിലൂടെ യാത്ര തിരിക്കും. ബൈപ്പാസിൽ നിന്ന് പൊന്ന്യാകുർശ്ശി ഓഡിറ്റോറിയം വഴി മദ്റസ റോഡ്, താമസപ്പടി ജങ്ഷനിലെത്തും 9.13ന് ഹംസ നഗർ ജങ്ഷനിലെത്തും. പൊന്ന്യാകുർശ്ശി നോർത്ത് സ്കൂ‌ൾ വഴി കക്കൂത്ത് ലക്ഷം വീട്ടിലേക്ക് 9.15നും എത്തുന്നു. സിൽവർ മൗണ്ട് സ്‌കൂ...
മെസിയും അർജന്റീനയും ഒക്ടോബറിൽ കേരളത്തിലെത്തും
Local

മെസിയും അർജന്റീനയും ഒക്ടോബറിൽ കേരളത്തിലെത്തും

Perinthalmanna RadioDate: 26-03-2025അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷം അർജന്റീന ഇന്ത്യയിലെത്തുമ്പോൾ കൊച്ചിയിലായിരിക്കും പ്രദർശന മത്സരം കളിക്കുക.അർജന്റീന ടീം കേരളത്തിൽ‌ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നേരത്തേ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ വളർച്ച ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുമായി എച്ച്എസ്ബിസി ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്. ‘‘പങ്കാളിത്തത്തിന്റെ ഭാഗമായി, ഇതിഹാസ താരം മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കൊച്ചിയിൽ ഒരു സൗഹൃദ മത്സരം കളിക്കും.’’– എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. 2011 സെപ്റ്റംബറിൽ...
പെരിന്തൽമണ്ണ നഗരസഭയിൽ ‌കരിയില സംഭരണികളൊരുങ്ങി
Local

പെരിന്തൽമണ്ണ നഗരസഭയിൽ ‌കരിയില സംഭരണികളൊരുങ്ങി

Perinthalmanna RadioDate: 26-03-2025പെരിന്തൽമണ്ണ :  മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത് പെരിന്തൽമണ്ണ നഗരസഭ ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് ഒഴിവാക്കാനായി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കരിയില സംഭരണികൾ ഒരുങ്ങി.സംഗീത റോഡ് ജംക്‌ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ ഷാൻസി, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ഡീനു, ഫൈസൽ എന്നിവർ പ്രസംഗിച്ചു.നഗരസഭ മുൻപ് പല സ്ഥലത്തും സ്ഥാപിച്ച കരിയില സംഭരണികൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതൽ കരിയില സംഭരണികൾ സ്ഥാപിക്കുന്നതിലൂടെ കരിയില കത്തിക്കുന്നതിനെതിരായി അവബോധം സൃഷ്ടിക്കാനാകുമെന്നു നഗരസഭ പ്രതീക്ഷിക്കുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്...
പറഞ്ഞതിനും മുൻപേ ട്രഷറി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
Local

പറഞ്ഞതിനും മുൻപേ ട്രഷറി നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

Perinthalmanna RadioDate: 26-03-2025സാമ്പത്തിക വർഷത്തെ ബില്ലുകൾ മാർച്ച് 25 വരെ സമർപ്പിക്കാമെന്നു തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച സർക്കാർ 24നു തന്നെ ട്രഷറി നിയന്ത്രണം നടപ്പാക്കി. ഇതോടെ കോടിക്കണക്കിനു രൂപയുടെ പദ്ധതി ബില്ലുകൾ പാസാകാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. കിട്ടാനുണ്ടായിരുന്ന ഈ തുക അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നു നീക്കിവയ്ക്കണം. ഇതോടെ അടുത്ത വർഷത്തേക്കായി നിശ്ചയിച്ച പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.മാർച്ച് 25നു വൈകിട്ട് വരെ ബില്ലുകൾ മാറി നൽകാമെന്നും 26 മുതൽ ക്യൂലിസ്റ്റിൽ ഉൾപ്പെടുത്താമെന്നും കാണിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത് 19നാണ്. തദ്ദേശ സ്ഥാപനങ്ങൾ അതിവേഗം ബില്ലുകൾ തയാറാക്കി 24നു രാവിലെ ട്രഷറിയിൽ എത്തിച്ചപ്പോഴാണ് നിയന്ത്രണം നിലവിൽ വന്നതായി അറിയുന്നത്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ മാത്രമാണ് അനുവദിക്കുന്നത്. മറ്റു ബില്ലുകൾ മാറി നൽകാതെ വാങ്ങി ...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 25Perinthalmanna RadioDate: 26-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:14 AM▪️ളുഹ്‌ർ: 12:35 PM▪️അസർ: 03:52 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:50 PMറംസാൻ സന്ദേശം"നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്തു ദുഖിക്കേണ്ട...ദുനിയാവിൽ എല്ലാം നഷ്‌ടപ്പെടാനുള്ളതാണ്..നേടിയ സമ്പത്തോ അംഗീകാരമോ നാളെ ഖബറിൽ ഉപകാരപ്പെടില്ല..നമ്മുടെ സൽകർമ്മങ്ങൾ ഒഴികെ... "...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz-----------------------------...
ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് മുൻകൂറായി അധിക ബാച്ച് ഇല്ല
Local

ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് മുൻകൂറായി അധിക ബാച്ച് ഇല്ല

Perinthalmanna RadioDate: 26-03-2025സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു മുൻകൂറായി ഒരു അധിക ബാച്ച് പോലും അനുവദിക്കില്ല. ആദ്യഘട്ട അലോട്മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പുനഃക്രമീകരിക്കും. അതിനു ശേഷവും സീറ്റ് ക്ഷാമമുണ്ടെങ്കിൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നതുൾപ്പെടെ പരിശോധിക്കുമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.കഴിഞ്ഞ വർഷം, അതിനു മുൻവർഷം അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയിട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടായത് വലിയ വിവാദമായിരുന്നു.ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. വൻ പ്രതിഷേധങ്ങളെ തുടർന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ച...
ബ്രസീലിനെ 4-1 ന് തകർത്ത് ലോകകപ്പ് യോഗ്യത രാജകീയമാക്കി അർജന്റീന
Local

ബ്രസീലിനെ 4-1 ന് തകർത്ത് ലോകകപ്പ് യോഗ്യത രാജകീയമാക്കി അർജന്റീന

അർജന്റീനയുടെ വമ്പൻ ജയം മെസ്സിയില്ലാതെPerinthalmanna RadioDate: 26-03-2025ആരാധകരെ ആവേശത്തിലാക്കി ഫുട്ബോളിലെ ബദ്ധവൈരികളായ അർജന്റീനയും ബ്രസീലും ഒരിക്കൽകൂടി ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്ക്ക് നിരാശ. മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാർക്ക് മുന്നിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ബ്രസീൽ തകർന്നടിഞ്ഞു. ബ്രസീലിൽ നെയ്മറും ഇല്ലായിരുന്നു.ബ്രസീലിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അർജന്റീന ലീഡ് നേടി, അതിനുശേഷം മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികൾക്ക് അർജന്റീന സമ്മാനിച്ചത്.നാലാം മിനിറ്റിൽ ജൂലിയൻ ആൽവരെസ് ആണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു. ഇതിനിടെ 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹയില...