Tag: 260425

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Local

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Perinthalmanna RadioDate: 26-04-2025മോഡൽ പരിക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല. പൊതുവിദ്യാലയങ്ങളിലെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 2026-27 അധ്യയന വർഷം മുതലാണ് ഇത് നടപ്പാക്കുക.മോഡൽ പരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്ക് എസ്. എസ് എൽ.സി വാർഷിക പരീക്ഷ എഴുതാനാവില്ല. വിഷയങ്ങൾക്ക് മിനിമം മാർക്ക് നേടാത്തവർക്ക് പ്രത്യേക പിന്തുണാക്ലാസുകൾ നൽകണം. തുടർന്ന് നടക്കുന്ന സപ്ലിമെൻ്ററി ക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതുണ്ട്.നിലവിൽ വിദ്യാർഥികൾ മോഡൽ പരീക്ഷയെ ലാഘവത്തോടെയാണ് സമീപിക്കാറുള്ളത്. പുതിയ രീതിയനുസരിച്ച് നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്താൻ വിദ്യാർഥികളും അധ്യാപകരും നിർബന്ധിതരാകും.നിലവിൽ പത്താം ക്ലാസിലെ വിഷയങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കി മോഡൽ പരീക്ഷ വരെ വിവിധ പ്രീ മ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു; മുന്നണികൾ മുൾമുനയിൽ
Local

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു; മുന്നണികൾ മുൾമുനയിൽ

Perinthalmanna RadioDate: 26-04-2025നിലമ്പൂർ: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്നുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിയെങ്കിലും പ്രഖ്യാപനം വൈകുന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നു.ഏതുസമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സമയം കഴിഞ്ഞപ്പോൾ പ്രഖ്യാപനം ഉറപ്പിച്ചുവെങ്കിലും നീളുകയാണ്. മുന്നൊരുക്കങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ വേഗത്തിൽ പ്രചാരണവുമായി മുന്നോട്ടു പോകാനായിരുന്നു മുന്നണികൾ തയാറെടുപ്പുകൾ നടത്തിയത്. പ്രഖ്യാപനം നീളുകയാണെങ്കിൽ പ്രചാരണം ഇടയ്ക്കു നിർത്തിവയ്ക്കേണ്ട സ്ഥിതിയാണ്. സ്ഥാനാർഥികൾ ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പും നീളും.സ്ഥാനാർഥിയാകും എന്ന കണക്കുകൂട്ടലിൽ യുഡിഎഫിൽ‍ നിന്ന് രണ്ടു പേർ രംഗത്തുണ്ട്. രണ്ടു പേരും മണ്ഡലത്തിൽ എല്ലായിടങ്ങളിലും ഓടിനടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപന...
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു
Local

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Perinthalmanna RadioDate: 26-04-202515 വര്‍ഷം കഴിഞ്ഞ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന വകുപ്പ്.15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാന്‍ 50 ശതമാനം നികുതികൂട്ടിയതോടെ പലരും റിന്യൂവല്‍ ചെയ്യാന്‍ മുതിരുന്നില്ല. രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ 3200 രൂപയാണ് പിഴ. മാത്രമല്ല പുതുക്കുന്ന സമയത്ത് ഇന്‍ഷ്വറന്‍സ്, മുന്‍പ് വാഹനങ്ങള്‍ക്കുണ്ടായിരുന്ന പിഴ എന്നിവയെല്ലാം അടയ്ക്കണം. ഫലത്തില്‍ വലിയൊരു തുക ഇതിനായി കണ്ടെത്തണം. ഇതിനായി ഏജന്‍റുമാര്‍ക്കുള്ള തുക വേറെ.പഴയ വാഹനങ്ങളുടെ മൂന്നിലൊന്നുപോലും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തിയില്ലെന്നാണ് വിവരം. വലിയ സാമ്ബത്തിക ബാധ്യതവരുന്നതിനാല്‍ പലരും ഇതിന് മുതിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നുമാസം വരെ ഒരേ പിഴ തുകയായതിനാല്‍ കാത്തു നില്‍ക്കുന്നവരും വേറെ.അതേസമയം രജിസ്‌ട്രേഷന്‍ ...
കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം
Local

കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം

Perinthalmanna RadioDate: 26-04-2025പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്...
ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് പദ്ധതി സ്തംഭിച്ചിട്ട് വർഷങ്ങൾ
Local

ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് പദ്ധതി സ്തംഭിച്ചിട്ട് വർഷങ്ങൾ

Perinthalmanna RadioDate: 26-04-2025പെരിന്തൽമണ്ണ: ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ടുള്ള ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് പദ്ധതി പിഡബ്ല്യുഡി ഡിസൈൻ വിഭാഗത്തിന്റെ പരിഗണനയിലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അധികൃതരുടെ മറുപടി. സ്വപ്ന പദ്ധതി സംഭിച്ചിട്ട് വർഷങ്ങളായി. ബൈപാസിന് ആവശ്യമായ മേൽപാലത്തിന്റെ അംഗീകാരത്തിനായി പിഡബ്ല്യുഡി അധികൃതർ റെയിൽവേക്ക് അലൈൻമെന്റ് സമർപ്പിച്ചിരുന്നു. റെയിൽവേ നിർദേശം അനുസരിച്ചുള്ള തിരുത്തുകൾ വരുത്താൻ ഡിസൈൻ വിഭാഗത്തിനു പദ്ധതി വിട്ടിരിക്കുകയാണെന്നാണു മറുപടി. ഖാദർ അങ്ങാടിപ്പുറം നൽകിയ വിവരാവകാശ ചോദ്യത്തിനാണു പിഡബ്ല്യുഡി ചീഫ് എൻജിനീയർ നൽകിയ മറുപടി. എന്നാൽ പദ്ധതി സർക്കാർ ഉപേക്ഷിച്ച മട്ടാണ്.2011ൽ വിഎസ് സർക്കാരാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിനടുത്ത് നിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിൽ ...