പുലാമന്തോൾ – പെരിന്തൽമണ്ണ പാതയുടെ പുനർ നിർമാണം അനിശ്ചിതമായി നീളുന്നു
Perinthalmanna RadioDate: 26-05-2024പെരിന്തൽമണ്ണ: വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന പുലാമന്തോൾ - പെരിന്തൽമണ്ണ പാതയിലെ പുനർ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിലച്ചതോടെ ഏറെ കഷ്ടത്തിലായിരിക്കുകയാണ് പുലാമന്തോൾ പെരിന്തൽമണ്ണ പാതയിലെ യാത്രികർ. നാല് വർഷത്തിൽ ഏറെയായി പൂർണ്ണമായും തകർന്ന പാതയിൽ ഇനി പ്രവർത്തനങ്ങൾ നടത്താനുള്ള പുലാമന്തോൾ യു പി മില്ലും പടി മുതൽ കുന്നപ്പള്ളി വരെയുള്ള 6 കിലോമീറ്റർ ദൂരമാണ് മഴ തുടങ്ങിയതോടെ മുമ്പ് ക്വാറി വേസ്റ്റുകൾ ഇട്ട് അടച്ച കുഴികൾ പൂർവ്വസ്ഥിതിയിലായും പുതിയ കുഴികൾ രൂപപ്പെട്ടും തകർന്ന് തരിപ്പണമായിട്ടുള്ളത്. മഴ ശക്തിയായതോടെ റോഡിൽ കുഴിയേത് റോഡേത് എന്നറിയാത്ത അവസ്ഥയാണ് നിലവിൽ. ഈ റൂട്ടിൽ വാഹനമോടിക്കുക എന്നത് വലിയ 'റിസ്ക്' ആണ് ഡ്രൈവർമാർക്ക്. റോഡിൽ കുഴികളുടെ ആധിക്യം നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കുന്നത...






