Tag: 260725

പെരിന്തൽമണ്ണയിൽ നാലുവരി എലിവേറ്റഡ് ഹൈവേ വരുമോ? ഡിപിആർ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു <br>
Local

പെരിന്തൽമണ്ണയിൽ നാലുവരി എലിവേറ്റഡ് ഹൈവേ വരുമോ? ഡിപിആർ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു

Perinthalmanna RadioDate: 26-07-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗത കുരുക്കിന് പരിഹാരമാകും വിധം നാലുവരി എലിവേറ്റഡ് ഹൈവേയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ പിഡി ശങ്കര നാരായണനാണ് എലിവേറ്റഡ് ഹൈവേയുടെ ഡിപിആർ തയ്യാറാക്കിയത്. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ഗവ. ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ അങ്ങാടിപ്പുറം മെയിൻ ജങ്ഷൻ വരെ നീളുന്നതാണ് എലിവേറ്റഡ് ഹൈവേ. 3.9 കിലോ മീറ്റർ ദൂരമാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ റോഡിന്റെ മധ്യത്തിൽ അഞ്ചര മീറ്റർ വരെ ഉയരത്തിൽ നിൽക്കുന്നതാണ് നാലു വരിപാത. സുമാർ 210 കോടി രൂപ ചെലവ് കണക്കാക്കുന്നത്. എലിവേറ്റഡ് ഹൈവേ വന്നാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും റോഡ് സുരക്ഷ കൂടുതൽ വർധിപ്പിക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിപി...
പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാൾ നാളെ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും<br>
Local

പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാൾ നാളെ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

Perinthalmanna RadioDate: 26-07-2025പെരിന്തൽമണ്ണ : കൺവെൻഷൻ സെന്റർ മാതൃകയിൽ പണികഴിപ്പിച്ച രണ്ടു നിലകളുള്ള പുതിയ പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാൾ ഞായറാഴ്‌ച വൈകീട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. 2020-ൽ പ്രഖ്യാപിച്ച 25 പദ്ധതികളിൽ ഉൾപ്പെട്ട ടൗൺഹാൾ രണ്ടു ഘട്ടങ്ങളിലായി 12 കോടിയോളം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. അന്തരിച്ച മുൻ നഗരസഭാ ചെയർ പേഴ്സൺ കെ.ടി. നാരായണന്റെ സ്‌മരണയ്ക്കായി 'സ. കെ.ടി. നാരായണൻ മാസ്റ്റർ സ്‌മാരക ടൗൺഹാൾ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.നഗരത്തിൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം നിർമിച്ച ടൗൺഹാളിന് വിവാഹാവശ്യത്തിന് എസിയടക്കം 55,000 രൂപയും എസിയില്ലാതെ 40,000 രൂപയുമാണ് വാടക. ആറുമണിക്കൂർ വരെയുള്ള പരിപാടികൾക്ക് 20,000 രൂപ (എസി), 15,000 രൂപ (നോൺ എസി) എന്നിങ്ങനെയാണ് നിരക്ക്. രാഷ്‌ട്രീയ പാർട്ടികൾ, അംഗീകൃത സംഘടനകൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയ്ക്ക് നിരക്കിൽ ഇളവുണ...
കരിപ്പൂരിൽ റെസ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു<br>
Local

കരിപ്പൂരിൽ റെസ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

Perinthalmanna RadioDate: 26-07-2025കരിപ്പൂർ: 2026 മാര്‍ച്ച് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന റെസ (റണ്‍വെ എന്‍ഡ് സുരക്ഷാ ഏരിയ) മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തില്‍ പുരോഗമിക്കുകയാണ്. കരിപ്പൂരിനെ അന്താരാഷ്ട വിമാനത്താവളമായി നിലനിര്‍ത്തുന്നതിനും വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുമാണ് റെസ വികസനം ആരംഭിച്ചത്. വ്യോമയാന മന്ത്രാലയം നല്‍കിയ സമയ പരിധിക്കുള്ളില്‍ തന്നെ റെസ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറി. 98 ഭൂവുടമകളില്‍ നിന്നും പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി  12.48 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയത്. നിലവിലുള്ള റെസയോട് ചേര്‍ന്ന് ഏറ്റെടുത്ത ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തി റണ്‍വേയുടെ നീളം കൂട്ടുന്ന ജോലി പുരോഗമിച്ചു വരികയാണ്. യന്ത്ര സഹായത്തോടെ വിവിധ പാളികളായാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആദ്യം 25 സെന്റിമീറ്റര...
ഇന്ന് അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്<br>
Local

ഇന്ന് അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 26-07-2025സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂ...