Tag: 260824

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ ജോലികൾ ഇഴയുന്നു
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ ജോലികൾ ഇഴയുന്നു

Perinthalmanna RadioDate: 26-08-2024പെരിന്തൽമണ്ണ: മാസങ്ങളായി നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഇഴയുന്നു. 8.5 കോടി രൂപ വകയിരുത്തിയാണ് നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്തിന്റെ നവീകരണ ജോലികൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചത്.വിവിധ ഘട്ടങ്ങളിലായാണ് നിർമാണ നവീകരണ ജോലികൾ നടത്തുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകും മുമ്പ് തന്നെ 2024 ഫെബ്രുവരിയിൽ ആദ്യഘട്ട നവീകരണം പ് ധാനമന്ത്രി നരേന്ദ്രമോദി ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവൃത്തികൾ മന്ദഗതിയിലായത്. റെയിൽവേ സ്റ്റേഷനുകളുടെ പ്രാധാന്യം, ഇവയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം, ഇതു വഴിയുള്ള ട്രെയിൻ സർവിസ് എന്നിവ മാനദണ്ഡമാക്കിയാണ് നവീകരണ പദ്ധതികൾ പരിഗണിച്ചത്. പൈതൃക തനിമ നിലനിർത്തി സ്റ്റേഷനുകൾ നവീകരിക്കുക എന്നതാണ് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ലക്ഷ്യം. ആദ്യ...
ഒലിപ്പുഴ പാലത്തിനരികിൽ തകർന്ന സംരക്ഷണഭിത്തി നവീകരിച്ചു
Local

ഒലിപ്പുഴ പാലത്തിനരികിൽ തകർന്ന സംരക്ഷണഭിത്തി നവീകരിച്ചു

Perinthalmanna RadioDate: 26-08-2024മേലാറ്റൂർ: ഒലിപ്പുഴ പാലത്തിനരികിൽ മഴയിൽ തകർന്ന സംരക്ഷണഭിത്തി വീതികൂട്ടി നിർമിച്ചു. പാലത്തിന്റെ ഒരു ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് രണ്ടു തവണകളിലായി മഴയിൽ തകർന്നത്. ഭിത്തിയോടൊപ്പം കുറച്ചു ഭാഗം റോഡും വീണ്ടുകീറി അപകടാവസ്ഥയിലായിരുന്നു.ഭിത്തി തകർന്ന സ്ഥലത്ത് അടിഭാഗം മുതൽ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് സുരക്ഷ ഒരുക്കിയത്.രണ്ടു മാസമായി ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ പ്രയാസം നേരിട്ടിരുന്നു. ഭിത്തി തകർന്ന ഭാഗം റോഡിനു ചെറിയ വളവുമുണ്ടായിരുന്നതിനാൽ ഗതാഗതക്കുരുക്കും പതിവായി.നവീകരണം പൂർത്തിയായതോടെ പാലത്തിൽ നേരിടുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളില...
ഫാസ്ടാഗ് യുഗം അവസാനിക്കുന്നു; ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം എത്തുന്നു
Local

ഫാസ്ടാഗ് യുഗം അവസാനിക്കുന്നു; ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം എത്തുന്നു

Perinthalmanna RadioDate: 26-08-2024ഫാസ്ടാഗിന്റെ വരവോടെ ഇന്ത്യയിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലെ ദേശീയപാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി ഉപയോഗിക്കുന്നുണ്ട്. ഈ ആധുനിക സംവിധാനം അധികം വൈകാതെ അവസാനിക്കുകയും അത്യാധുനിക സംവിധാനമായ ജിഎന്‍എന്‍എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അവതരിക്കുകയും ചെയ്യും. ഫാസ്ടാഗിന്റെ പരിമിതികള്‍ആദ്യം നിലവിലെ സംവിധാനമായ ഫാസ്ടാഗിന്റെ പരിമിതികള്‍ എന്തെല്ലാമെന്നു നോക്കാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(RFID) സംവിധാനത്തിലാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പണം ഓട്ടമാറ്റിക്കായി ലഭിക്കുന്നു. വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുക. എന്താണ് ജിഎന്‍എ...
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ചാലിയാര്‍ പുഴയിലെ തെരച്ചില്‍ 26 ദിവസം പിന്നിടുന്നു
Local

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ചാലിയാര്‍ പുഴയിലെ തെരച്ചില്‍ 26 ദിവസം പിന്നിടുന്നു

Perinthalmanna RadioDate: 26-08-2024വയനാട് മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ നടത്തുന്ന തെരച്ചില്‍ ഇരുപത്തിയാറ് ദിവസം പിന്നിടുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തെ തെരച്ചിലില്‍ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ജൂലൈ 31നാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്നു കണ്ടെടുക്കാന്‍ തുടങ്ങിയത്. പതിനഞ്ച് ദിവസം പോലീസ്, അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, ഇആര്‍എഫ്, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ തെരച്ചിലില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ 80 മൃതദേഹങ്ങളും 173 ശരീരഭാഗങ്ങളും കണ്ടെത്താനായി.ഇതില്‍ 41 പുരുഷന്‍മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.തെരച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ ...
12 സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര നാളെ
Local

12 സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര നാളെ

Perinthalmanna RadioDate: 26-08-2024പെരിന്തൽമണ്ണ: കുന്നപ്പള്ളി മാമ്പ്രപ്പടിയിലെ ചിറക്കൽ മുഹമ്മദ് റഫീഖിന്റെ (30) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം സ്വരൂപിക്കാൻ 12 സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര നാളെ.അവിവാഹിതനായ റഫീഖ്, മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്കാണു താമസം. റഫീഖിന്റെ ശസ്ത്രക്രിയയ്ക്കു പണം സ്വരൂപിക്കാൻ ജനകീയ കൂട്ടായ്മ നടക്കുന്ന ശ്രമങ്ങൾക്കു പിന്തുണയേകാനാണു ബസുകളുടെ സേവനം. നാളത്തെ സർവീസിൽ നിന്നു ലഭിക്കുന്ന വരുമാനം പൂർണമായി ചികിത്സാ സഹായ നിധിയിലേക്കു നൽകുമെന്നു ബസുടമ സംഘം സെക്രട്ടറി കെ.മുഹമ്മദലി ഹാജി, ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി മാടാല മുഹമ്മദാലി എന്നിവർ അറിയിച്ചു.പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിലോടുന്ന ആരാധന, ക്യൂൻസ്–4 ബസുകൾ, ഐന്യൂസ്–2 ബസുകൾ, പെരിന്തൽമണ്ണ–മുതുകുർശി റൂട്ടിൽ സർവീസ് നടത്തുന്ന വള്ളുവനാട്, മേലാറ്റൂർ–പെരിന്തൽമണ്ണ–ഷൊർണൂർ റൂട്ടിലുള്ള തവയ്‌ക്കൽ, ...