Tag: 260825

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ

Local

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 26-08-2025 പെരിന്തൽമണ്ണ : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.പെരിന്തൽമണ്ണ തേക്കിൻകോട് പുതുക്കുടി വീട്ടിൽ മുഹമ്മദ് സാഹിർ (36), തേക്കിൻകോട് മാണിക്കോത്ത് നിതിൻ (29), കുന്നപ്പള്ളി അടിവാരം കൊണ്ടപ്പുറത്ത് മുഹമ്മദ് റാഷിക് (30), അങ്ങാടിപ്പുറം പാലാട്ട് തൊടി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്.ഈ മാസം 24-ന് വൈകിട്ടോടെ ആയിരുന്നു സംഭവം നടന്നത്. കുന്നപ്പള്ളി സ്വദേശി കിളിയം വളപ്പിൽ സുരേഷിനെ (43) പ്രതികളായ റാഷിദും ജുനൈദും ഫോൺ വിളിച്ച് വീട്ടിൽ നിന്ന്  പുറത്തിറക്കി ജൂബിലി വട്ടപ്പാറയിലേക്ക് കൊണ്ടു പോയി. അവിടെ മറ്റ് പ്രതികളായ സാഹിറും നിധിനും ചേർന്ന് പട്ടിക വടികളും മരവട...
പട്ടിക്കാട് റെയില്‍വേ ഗേറ്റ് സെപ്റ്റംബര്‍ 9നും 10നും അടച്ചിടും

Local

പട്ടിക്കാട് റെയില്‍വേ ഗേറ്റ് സെപ്റ്റംബര്‍ 9നും 10നും അടച്ചിടും

Perinthalmanna RadioDate: 26-08-2025 പെരിന്തൽമണ്ണ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ പട്ടിക്കാട് റെയില്‍വേ ഗേറ്റ് സെപ്റ്റംബര്‍ 9 ന് രാവിലെ എട്ട് മുതല്‍ സെപ്റ്റംബര്‍ 10 ന് രാത്രി എട്ട് വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍ ഓരാടംപാലം വഴിയോ പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയോ പോകണം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഷൊർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ സമയമാറ്റം യാത്രക്കാർക്ക് ഗുണകരമായി

Local

ഷൊർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ സമയമാറ്റം യാത്രക്കാർക്ക് ഗുണകരമായി

Perinthalmanna RadioDate: 26-08-2025 അങ്ങാടിപ്പുറം: ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചർ തീവണ്ടിയുടെ സമയമാറ്റം ഗുണമായത് പാലക്കാട്ടുനിന്നും തൃശ്ശൂരിൽനിന്നുമുള്ള യാത്രക്കാർക്ക്. രാത്രി 8.15-ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 7.10-ലേക്ക് മാറ്റിയതോടെ തൃശ്ശൂരിൽനിന്നും പാലക്കാട്ടുനിന്നുമുള്ള തീവണ്ടികൾക്ക് കണക്ഷൻവണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുമ്പുവരെ നിലനിന്നിരുന്ന സൗകര്യമാണ് സമയമാറ്റത്തിലൂടെ തിരിച്ചുകിട്ടിയത്.രാത്രി 8.35-ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് മെമു സർവീസ് തുടങ്ങിയതോടെയാണ് 8.15-നുണ്ടായിരുന്ന തീവണ്ടി 7.10-ലേക്കുമാറ്റിയത്. കോയമ്പത്തൂരിൽനിന്ന് 4.25-ന് ഷൊർണൂർ പാസഞ്ചറുണ്ട്. ഇത് 5.55-ന് പാലക്കാട്ടും 6.31-ന് ഒറ്റപ്പാലത്തുമെത്തും. 7.05-നാണ് ഷൊർണൂരിലെത്തുക. ഈ വണ്ടിയിൽ വരുന്നവർക്ക് 7.10-ന്റെ പാസഞ്ചറിൽ നിലമ്പൂർപാതയിലേക്ക് യാത്രതുടരാം. തൃശ്ശൂരിൽനിന്ന് 5.35-ന് പുറപ്പെട...
പൊന്നോണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നു; ഇനി പൂക്കളങ്ങളുടെയും പൂവിളികളുടെയും ദിനങ്ങൾ

Local

പൊന്നോണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നു; ഇനി പൂക്കളങ്ങളുടെയും പൂവിളികളുടെയും ദിനങ്ങൾ

Perinthalmanna RadioDate: 26-08-2025 പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി കേരളം. ഇന്ന് അത്തം പിറന്നതോടെ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഇനി 10 ദിവസം വീട്ടുമുറ്റത്ത് പൂക്കളങ്ങൾ ഉയരും. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു നാളുകളാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. കർക്കിടകം വിട പറഞ്ഞതോടെ പൂത്തു തളിർത്ത പ്രകൃതിയിലെ നാടൻ പൂക്കളായ തുമ്പ, മുക്കുറ്റി, തെച്ചി, നന്ത്യാർവട്ടം, കോളാമ്പി പൂക്കൾ എന്നിവയെല്ലാം അത്തപ്പൂക്കളത്തിൽ സ്ഥാനം കണ്ടെത്താറുണ്ട്.അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്.തൃപ്പൂണിത്തുറയില്...
പെരിന്തൽമണ്ണ പാതായ്ക്കര മനപ്പടിയിൽ ഓപ്പൺ ജിം തുറന്നു

Local

പെരിന്തൽമണ്ണ പാതായ്ക്കര മനപ്പടിയിൽ ഓപ്പൺ ജിം തുറന്നു

Perinthalmanna RadioDate: 26-08-2025 പെരിന്തൽമണ്ണ: നഗരസഭ പാതായ്ക്കരയിൽ നിർമ്മിച്ച ഓപ്പൺ ജിം നഗരസഭാ ചെയർ പേഴ്‌സൺ പി. ഷാജി ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. ഇതോടെ നാല് ഓപ്പൺ ജിമ്മുകളാണ് നഗരസഭ നിർമ്മിച്ചത്. എരവിമംഗലം സ.പി.എൻ. സ്മാരക സ്റ്റേഡിയം, പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം, ജൂബിലി റോഡ് സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നഗരസഭയുടെ മറ്റു ഓപ്പൺ ജിമ്മുകൾ ഉള്ളത്. ............................................---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...