Tag: 260924

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു
Local

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു

Perinthalmanna RadioDate: 26-09-2024മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമായി 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും നാല് വീതം ലാപ്‌ടോപുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) ആണ് ജില്ലാ പഞ്ചായത്തിനു വേണ്ടി ലാപ്‌ടോപുകള്‍ സപ്ലൈ ചെയ്തത്.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ പി.വി മാനാഫ്, പി.കെ.സി അബ്ദുറഹിമാന്‍, ഫൈസല...
പെരിന്തൽമണ്ണ ജോ.ആർടിഒ ഓഫിസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി
Local

പെരിന്തൽമണ്ണ ജോ.ആർടിഒ ഓഫിസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി

Perinthalmanna RadioDate: 26-09-2024പെരിന്തൽമണ്ണ: ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടർ വർക്കേഴ്‌സ് യൂണിയന്റെ(സിഐടിയു) പെരിന്തൽമണ്ണ ജോ.ആർടി ഓഫിസിലേക്ക് മാർച്ചും ധർണയും ന‌ടത്തി. ഫിറ്റ്നസ് ദിനങ്ങൾ വെട്ടിക്കുറച്ച നടപടി പുന:സ്ഥാപിക്കുക, ജോയിന്റ് ആർടി ഓഫിസിലെ എംവിഐ, എഎംവിഐ തുടങ്ങിയ ജീവനക്കാരുടെ കുറവ് പരിഹരിക്കുക, മോട്ടർ തൊഴിൽ മേഖലയെ തകർക്കുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മാർച്ച്. ജില്ലാ സെക്രട്ടറി എം.എം.മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. ‌സിഐടിയു ജില്ലാ ജോ.സെക്രട്ടറി ദിലീപ് അങ്ങാടിപ്പുറം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് അറുമുഖൻ, ഏരിയാ പ്രസിഡന്റ് പി.പി.സത്യനാരായണൻ, ജില്ലാ കമ്മിറ്റി അംഗം ജലീൽ നെച്ചിയിൽ, ഏരിയാ സെക്രട്ടറി പി.ഗോപാലൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മനോജ്, മുബാറക്, ഗഫൂർ, ദാസൻ, കൃഷ്‌ണദാസ്, രമേശ്, നാസർ, മുനിസിപ്പൽ സെക്രട്ടറി രാധാകൃഷ്‌ണൻ, അനിൽകുമാർ അങ്ങാടിപ്പ...
കാപ്പ നിയമപ്രകാരം യുവാവ് പെരിന്തൽമണ്ണയിൽ അറസ്‌റ്റിൽ
Local

കാപ്പ നിയമപ്രകാരം യുവാവ് പെരിന്തൽമണ്ണയിൽ അറസ്‌റ്റിൽ

Perinthalmanna RadioDate: 26-09-2024അജ്‌നാസ്.പെരിന്തൽമണ്ണ ∙ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ രണ്ടാം തവണയും കാപ്പ നിയമ പ്രകാരം പെരിന്തൽമണ്ണയിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്‌നാസിനെയാണ് (39) ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ടൗണിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്.അജ്‌നാസിനെ മുൻപ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അന്ന് വിലക്ക് ലംഘിച്ചതിനു പെരിന്തൽമണ്ണ പൊലീസ് പിടികൂടിയിരുന്നു. പ്രവേശന വിലക്കിന്റെ കാലാവധി തീർന്നതോടെ അജ്‌നാസ് നാട്ടിലെത്തി. അങ്ങാടിപ്പുറത്ത് നടന്ന വധശ്രമക്കേസിൽ പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്‌തത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്...
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു
Local

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു

Perinthalmanna RadioDate: 26-09-2024മേലാറ്റൂർ : അറ്റകുറ്റ പണികൾ പൂർത്തിയാക്കി മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. മേലാറ്റൂർ- പാണ്ടിക്കാട് റോഡിലെ റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റാണ് ഇന്നലെ രാവിലെ 10 മുതൽ അടച്ചിട്ട് അറ്റകുറ്റ പണികൾ തുടങ്ങിയത്. ഇന്നു രാവിലെയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റെയിൽവേ ഗേറ്റ് തുറന്നു കൊടുത്തത്.ഇന്നലെ പകൽ സമയത്തെ അറ്റകുറ്റപ്പണി യാത്രക്കാരെ വലച്ചു. സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെട്ടത്. മേലാറ്റൂരിലെയും സമീപ പ്രദേശങ്ങളിലെയും അനേകം സ്കൂൾ ബസുകൾ ഗേറ്റിന്റെ ഇരുവശത്തും വിദ്യാർഥികളെ ഇറക്കി. ശേഷം റെയിൽപാത മുറിച്ചു കടന്നാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിയത്. മഞ്ചേരി - കുമരംപുത്തൂർ സംസ്ഥാന പാതയും നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയും കടന്നു പോകുന്ന വഴിയാണിത്.മാസങ്ങൾക്ക് മുൻപും ഇവിടെ അറ്റകുറ്റ പണികൾക്കായി ഗേറ്റ് അടച്ചിരുന്നു. ഗേറ്റിന്റെ പ്രവൃത്തിയും ഇര...
പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ലോറി മറിഞ്ഞു
Local

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ലോറി മറിഞ്ഞു

Perinthalmanna RadioDate: 26-09-2024പെരിന്തൽമണ്ണ: ബൈപ്പാസ് ജംഗ്ഷനിൽ ആയിഷ കോംപ്ലക്സിന് എതിർവശത്ത് ലോറി മറിഞ്ഞു. പാൽ ഇറക്കി കോഴിക്കോട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്ര മധ്യേയാണ് പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ ഇന്ന്  പുലർച്ചെ 02:45 ഓടെ ലോറി മറിഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ ഡ്രൈവർ അമലലിംഗേശ്വരൻ (50) ക്ലീനർ അബ്ദുൽ ഹമീദ് (29)  എന്നിവരെ നിസാര പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ട്രോമാ കെയർ, പെരിന്തൽമണ്ണ പോലീസ്, ഫയർ & റെസ്ക്യു എന്നിവർ  സ്ഥലത്തെത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്...