Tag: 261024

ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പരിശീലനം നടത്തി
Local

ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പരിശീലനം നടത്തി

Perinthalmanna RadioDate: 26-10-2024മലപ്പുറം: ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍  പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു.  വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ നടത്തുന്നതെന്ന് കലക്ടര്‍ പഞ്ഞു. അഡ്വ. ഹാറൂണ്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി.ദുരന്തനിവാരണ മേഖലയില്‍ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത്. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മാനേജര്‍ ബെന്‍സില്‍ പി ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ട്രോമാകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്,  കെയ...
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി
Local

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി

Perinthalmanna RadioDate: 26-10-2024സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികൾക്കും കുട്ടികൾക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.മുൻഗണനാ വിഭാഗത്തിൽപെട്ട മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്നും പിങ്ക് വിഭാഗത്തിൽപെട്ട 83.67% പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.മുൻഗണനാ റേഷൻ കാർഡുകളുള്ള 16 ശതമാനത്തോളംപേർ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കിആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 18-ന് തുടങ്ങി ഒക്ടോബർ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് തീരുമാനിച...
ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ
Local

ജില്ലയിൽ 24 ദിവസത്തിനിടെ വാഹന അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ

Perinthalmanna RadioDate: 26-10-2024പെരിന്തൽമണ്ണ : ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം തമ്മിലിടിച്ചുണ്ടായവയാണ്.ഒരുനിമിഷത്തെ അശ്രദ്ധയാകാം അപകടകാരണം. കുടുംബത്തിന് താങ്ങാകേണ്ട, നാടിനു പ്രതീക്ഷയാകേണ്ട ജീവനുകളാണ് ആവേശത്തിന്റെയോ അശ്രദ്ധയുടെയോ പേരിൽ കൂടുതലും നഷ്ടമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ഒന്നുമുതൽ 24 വരെ ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 22 പേരിൽ 30 വയസ്സിൽ താഴെയുള്ളവർ പത്തുപേരായിരുന്നു. അതിൽതന്നെ കോളേജ് വിദ്യാർഥികളായ നാലുപേരുമാണ്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്‌മ നാല് കാൽനടക്കാരുടെയും ജീവനെടുത്തു.അപകടത്തിൽ പെട്ടവയിൽ ക്യുബിക് കപ്പാസിറ്റി (സി.സി.) കൂടിയ പുതുതലമുറ ബൈക്കുകളുമുണ്ട്...
അരിക്കണ്ടംപാക്ക്- ചെമ്മന്തട്ട റോഡ് ജംക്‌ഷനിൽ അപകടം പതിവായി
Local

അരിക്കണ്ടംപാക്ക്- ചെമ്മന്തട്ട റോഡ് ജംക്‌ഷനിൽ അപകടം പതിവായി

Perinthalmanna RadioDate: 26-10-2024തച്ചിങ്ങനാടം: പട്ടിക്കാട്–വടപുറം സംസ്ഥാന പാതയിൽ അരിക്കണ്ടംപാക്കിൽ നിന്ന് ചെമ്മന്തട്ടയിലേക്കുള്ള റോഡ് തുടങ്ങുന്ന ജംക്‌ഷനിൽ അപകടം പതിവായി. കുറഞ്ഞ കാലയളവിൽ രണ്ട് പേരുടെ ജീവനാണ് വാഹനാപകടത്തിൽ ഇവിടെ പൊലിഞ്ഞത്. ചെറുതും വലുതുമായ അപകടങ്ങൾക്ക് കണക്കില്ല. ചെമ്മന്തട്ട റോഡ് കുത്തനെയാണ് സംസ്ഥാന പാതയിൽ വന്നു ചേരുന്നത്. കൊടും വളവ് ഉള്ളതിനാൽ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ചെമ്മന്തട്ട റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. സിഗ്‌നൽ ബോർഡുകളോ, വേഗത നിയന്ത്രണ സംവിധാനമോ ഇവിടെയില്ല. തെരുവു വിളക്കും ഇവിടെയില്ല. അരിക്കണ്ടംപാക്ക്–ചെമ്മന്തട്ട റോഡ‍് ജംക്‌ഷനിൽ വാഹനാപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ ...
പെരിന്തൽമണ്ണയിൽ ഇന്നലെ മസ്‌റ്ററിങ് പൂർത്തിയാക്കിയത് 1600 പേർ
Local

പെരിന്തൽമണ്ണയിൽ ഇന്നലെ മസ്‌റ്ററിങ് പൂർത്തിയാക്കിയത് 1600 പേർ

Perinthalmanna RadioDate: 26-10-2024പെരിന്തൽമണ്ണ:  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താലൂക്കിലെ അന്ത്യോദയ അന്നയോജന(എഎവൈ), മുൻഗണന(പിഎച്ച്എച്ച്) വിഭാഗം റേഷൻ കാർഡുകളിൽ പെട്ടവർക്കായി നടന്ന റേഷൻ മസ്‌റ്ററിങ് ക്യാംപിൽ രണ്ടാം ദിവസമായ ഇന്നലെയും 1600 പേർക്ക് മസ്‌റ്ററിങ് നടത്തി. ഇതോടെ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യംപിൽ 3100 ഓളം പേർക്ക് മസ്‌റ്ററിങ് പൂർത്തിയാക്കി. അതേ സമയം മസ്‌റ്ററിങ്ങിന് അനുവദിച്ച സമയപരിധി അവസാനിച്ചെങ്കിലും താലൂക്കിൽ ഇനിയും 15.72 ശതമാനം പേർ മസ്‌റ്ററിങ് നടത്താൻ അവശേഷിക്കുന്നുണ്ട്.റേഷൻ കടകളിൽ ഇ–പോസ് യന്ത്രത്തിലെ സ്‌കാനറിൽ വിരലടയാളം പതിയാത്തവർക്കായാണ് ഐറിസ് സ്‌കാനറിലൂടെ റേഷൻ മസ്‌റ്ററിങ്ങിന് ഇന്നലെയും മിനിഞ്ഞാന്നുമായി ക്യാംപൊരുക്കിയത്. കുട്ടികളും വയോധികരുമാണ് ക്യാംപിലെത്തിയവരേറെയും. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു, അസി.താലൂക്ക് സപ്ലൈ ഓഫ...