Tag: 261124

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍
Local

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Perinthalmanna RadioDate: 26-11-2024മലപ്പുറം: ബ്രോയിലർ കോഴികളിലെ ആന്റി ബയോട്ടിക്, കൃത്രിമ ഹോർമോണ്‍ ഉപയോഗം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നാലെ ചിക്കൻ വില കുത്തനെ ഇടിഞ്ഞു.ഇന്നലെ ഒരുകിലോയ്ക്ക് 58 - 60 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കോഴിക്ക് ആവശ്യക്കാർ കുറയുകയും ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതും കാരണം ഏജന്റുമാർ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.42 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവർക്ക് ചെലവ് തുകയുടെ പകുതി പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 92-100 രൂപ ചെലവാകും. ഫാമുകള...
നവീകരണം അനന്തമായി നീളുന്ന സംസ്ഥാന പാതയിൽ പൊടിശല്യവും അതിരൂക്ഷം
Local

നവീകരണം അനന്തമായി നീളുന്ന സംസ്ഥാന പാതയിൽ പൊടിശല്യവും അതിരൂക്ഷം

Perinthalmanna RadioDate: 26-11-2024മേലാറ്റൂർ : നവീകരണം അനന്തമായി നീളുന്ന സംസ്ഥാനപാതയിൽ പൊടിശല്യവും അതിരൂക്ഷം. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയുടെ പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള റോഡിന്റെ നവീകരണമാണു നീളുന്നത്. റോഡിലെ കുഴികളടയ്ക്കുന്നതിനായി കൊണ്ടുവന്നിട്ട ക്വാറി മാലിന്യവും പാറപ്പൊടിയുമാണിപ്പോൾ വില്ലനായിരിക്കുന്നത്. പാടെ തകർന്നുകിടക്കുന്ന റോഡിൽ വേനൽ കടുത്തതോടെ പൊടിശല്യം അതിരൂക്ഷമായിരിക്കുകയാണ്. വേങ്ങൂർ മുതൽ ഒലിപ്പുഴ വരെയള്ള റോഡിൽ വലിയ കുഴികളും പൊടിയും ചരലുമെല്ലാം നിറഞ്ഞു കിടക്കുകയാണിപ്പോൾ. അമിതവേഗതയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാറി ഉയരുന്ന പൊടി പിറകിൽവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചകൂടി മറയ്ക്കുന്ന അവസ്ഥയാണുണ്ടാക്കുന്നത്. അതോടൊപ്പം റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും ഓട്ടോ-ടാക്‌സി പാർക്കിലെ ഡ്രൈവർമാർക്കുമെല്ലാം ഈ പൊടി വലിയ വെല്ലുവിളിയാവുകയാണ്.പൊടിശല്യം അസഹ്യമായ...
പെരിന്തൽമണ്ണ ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല പ്രശ്നം പരിഹരിക്കാൻ നടപടി
Local

പെരിന്തൽമണ്ണ ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല പ്രശ്നം പരിഹരിക്കാൻ നടപടി

Perinthalmanna RadioDate: 26-11-2024പെരിന്തൽമണ്ണ: നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിൽ രൂക്ഷമായ മലിനജല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നെറ്റ്‌വർക്കിങ് സംവിധാനത്തോടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇന്നലെ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച് അംഗീകാരം നൽകിയത്.200 കെഎൽഡി സംസ്കരണ ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 2022-23 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രസ്തുത പദ്ധതിയുടെ തുടർ നടപടികൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ശുചിത്വ മിഷനും സംസ്ഥാന സർക്കാരും പ്രോജക്ടുകൾ പരിശോധിക്കുകയും പദ്ധതിയെ ഡിബിഒടി പദ്ധതിയാക്കി പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു. ഇതാണ് പദ്ധതിക്ക് കാലതാമസം ഉണ്ടാക്കിയത്.ശുചിത്വമിഷൻ പദ്ധതിക്ക് കൗൺസിലിന്റെ അനുമതി തേടിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് യോഗം ചേരാൻ...
പെരിന്തൽമണ്ണ സ്വർണക്കവർച്ച; ഒന്നര വർഷം നീണ്ട ഗൂഢാലോചന
Local

പെരിന്തൽമണ്ണ സ്വർണക്കവർച്ച; ഒന്നര വർഷം നീണ്ട ഗൂഢാലോചന

Perinthalmanna RadioDate: 26-11-2024പെരിന്തൽമണ്ണ: ഒന്നര വർഷം മുൻപ് ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി കണ്ട കാഴ്ചയിൽ തുടങ്ങിയ ആസൂത്രണം, കണ്ണൂർ സെൻട്രൽ ജയിലിലെ ഗൂഢാലോചന, കൊലപാതകക്കേസ് പ്രതിയുടെ നേതൃത്വം... പെരിന്തൽമണ്ണയിൽ വ്യാപാരികളെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ നടന്നത് സിനിമാ തിരക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണും.ഒട്ടേറെ മോഷണക്കസുകളിൽ പ്രതികളായ ശിഹാബുദ്ദീനും അനസും ഒന്നര വർഷം മുൻപൊരു രാത്രിയിൽ പെരിന്തൽമണ്ണയിലെ കടയിൽ ചായ കുടിക്കാൻ കയറിയയിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. കെഎം ജ്വല്ലറിക്കു സമീപത്തെ കടയിലാണു പ്രതികൾ കയറിയത്.ചായ കുടിക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമകൾ 2 ബാഗുകളുമായി ഇരുചക്ര വാഹനത്തിൽ പോകുന്നതു കണ്ടത്. ബാഗിലുള്ളത് സ്വർണമാണെന്ന് ഊഹിച്ച പ്രതികൾ അപ്പോൾ തന്നെ ബാഗ് തട്ടിപ്പറിച്ച് കവർച്ചയ്ക്കു പദ്ധതിയിട്ടെങ്കിലും ടൗണിലെ തിരക്കുകാരണം നടന്നില്ല.കുറച്ചു ദിവസങ്ങൾക്കു ശേഷം ശ...