Tag: 261125

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ 75,632 സ്ഥാനാർഥികൾ

Local

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ 75,632 സ്ഥാനാർഥികൾ

Perinthalmanna RadioDate: 26-11-2025 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയായപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിൽ ജനവിധി തേടുന്നത് 75,632 സ്ഥാനാർഥികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. അവസാന പരിശോധനയും പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളുടെ അന്തിമപട്ടിക പുറത്തു വിട്ടത്.സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളും 36,027 പേർ പുരുഷന്മാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് തിരുവനന്തപുരത്ത് ഒരാളും ജനവിധി തേടുന്നു. കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ് -8378. കുറവ് വയനാടും -1967.*ജില്ല, ആകെ സ്ഥാനാർഥികൾ, പുരുഷൻ, സ്ത്രീ ക്രമത്തിൽ*▪️തിരുവനന്തപുരം 6310, 2990, 3319▪️കൊല്ലം 5615, 2512, 3103▪️പത്തനംതിട്ട 3549, 1640, 1909▪️ആലപ്പുഴ 5395, 2445, 2950▪️കോട്ടയം 5284, 2457, 2827▪️ഇടുക്കി 3100, 1550, 1550▪️എറണാകുളം 7374, 3457, 3917▪️തൃശൂർ 7284...
കേരളത്തില്‍ എസ്.ഐ.ആര്‍ തുടരും; നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല

Local

കേരളത്തില്‍ എസ്.ഐ.ആര്‍ തുടരും; നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല

Perinthalmanna RadioDate: 26-11-2025 കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തല്‍ക്കാലം തുടരും. കേരളത്തില്‍ 99 ശതമാനം വോട്ടര്‍മാര്‍ക്കും എസ്.ഐ.ആര്‍ ഫോമുകള്‍ ലഭിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും തദ്ദേശതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് കമ്മീഷന്‍റെ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വളരെ കുറച്ച് ബിഎല്‍ഒ മാരെ മാത്രമെ ആവശ്യമുള്ളൂ എന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു. എസ്ഐആറിനെതിരായ ഹര്‍ജികള്‍ ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബഗച്ചി എന്നിവരടങ്ങുന്ന ബെഞ്...
സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി

Local

സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രി

Perinthalmanna RadioDate: 26-11-2025 സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ വയ്ക്കണമെന്ന നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ കാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത...
ഇന്ധന സർചാർജ്: സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് ബാധ്യതയാകും

Local

ഇന്ധന സർചാർജ്: സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് ബാധ്യതയാകും

Perinthalmanna RadioDate: 26-11-2025 സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താൻ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പിരിക്കലിന് പരിധി ഒഴിവാക്കുന്നത് ഉപഭോക്താക്കൾക്ക് ബാധ്യതയാകും. യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ട് ഇന്ധന സർചാർജിലെ പരിധി എടുത്തുകളയാനുള്ള നിലപാടിൽ സർക്കാർ എത്തുകയായിരുന്നു.സർക്കാർ ഉത്തരവ് റഗുലേറ്ററി കമീഷൻ നടപ്പാക്കിയാൽ യൂനിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സർചാർജ് ഉയരും. നിലവിൽ ഇത് 10 പൈസയാണ്. അതേസമയം ചില മാസങ്ങളിൽ പരമാവധി 19 പൈസവരെ സർചാർജ് പിരിക്കാറുണ്ട്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തംനിലയിൽ പിരിക്കുന്നതും ഒമ്പതു പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. പുറത്ത...
കേരളത്തില്‍ പ്രൈമറി സ്കൂളുകളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി

Local

കേരളത്തില്‍ പ്രൈമറി സ്കൂളുകളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി

Perinthalmanna RadioDate: 26-11-2025 ന്യൂഡൽഹി: കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.  ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...