നിലമ്പൂർ പാതയിൽ ഓടുന്ന തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിക്കാത്തത് ദുരിതമാകുന്നു
Perinthalmanna RadioDate: 26-12-2023അങ്ങാടിപ്പുറം: നിലമ്പൂർ - ഷൊർണൂർ പാതയിൽ ഓടുന്ന തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂർ ഷൊർണൂർ റൂട്ടിലെ യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന ഇപ്പോഴും തുടരുകയാണ്. അടുത്ത കാലത്ത് സംസ്ഥാനത്തെ നിരവധി ട്രെയിനുകളിൽ ഒന്നു മുതൽ മൂന്നു വരെ കോച്ചുകൾ വർധിപ്പിച്ചപ്പോഴും തിരക്കേറിയ നിലമ്പൂർ പാതയിലെ ട്രെയിനുകളെ പാടെ അവഗണിച്ചു എന്നാണ് പരാതി. നിലമ്പൂർ റൂട്ടിലോടുന്ന ഏക ദീർഘദൂര തീവണ്ടിയായ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെങ്കിലും ഒരു കോച്ച് വർധിപ്പിക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ജന പ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യം പോലും റെയിൽവേ ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തെ നിരവധി തീവണ്ടികളിൽ ബോഗികൾ വർധിപ്പിച്ചപ്പോഴും രാജ്യറാണിയിൽ ഒരു കോച്ച് പോലും കൂട്ടി ...






