വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറി മലയാളികളും
Perinthalmanna RadioDate: 26-12-2025 പെരിന്തൽമണ്ണ: വൈദ്യുത വാഹനങ്ങളിലേക്ക് കൂട്ടത്തോടെ മാറുകയാണ് മലയാളികളും. വൈദ്യുത വാഹന രജിസ്ട്രേഷനിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം കുതിപ്പ്.ഈ വർഷം നവംബർ വരെ 95,899 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 12,631 എണ്ണം കൂടുതൽ. ഡിസംബറിലെ കണക്കു കൂടിയാവുമ്പോൾ ഒരു ലക്ഷം കവിയും.സംസ്ഥാനത്ത് 2024-25 സാമ്പത്തിക വർഷം മൊത്തം വാഹന രജിസ്ട്രേഷൻ 7.95 ലക്ഷമാണ്. എട്ടിൽ ഒന്ന് ഇ വാഹനം. കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറും ഇതിലുണ്ട്. ബാറ്ററി ചാർജിലും കാലാവധിയിലും തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രമുഖ വാഹന നിർമ്മാതാക്കൾ ഒറ്റ ചാർജിൽ 150- 200 കിലോമീറ്റർ കിട്ടുന്ന സ്കൂട്ടർ വിപണയിലിറക്കിയതോടെ കഥമാറി. കാറുകളാണെങ്കിൽ ഒറ്റ ചാർജിൽ 200- 500 കിലോമീറ്റർ കിട്ടുന്നവ വിപണിയിൽ സുലഭം. എട്ടു വർഷം വരെ വാറണ്ടിയ...




