Tag: 270124

അങ്ങാടിപ്പുറം- ചീരട്ടാമല റോഡിലെ അപകട ഭീതി വിട്ടൊഴിയുന്നില്ല
Local

അങ്ങാടിപ്പുറം- ചീരട്ടാമല റോഡിലെ അപകട ഭീതി വിട്ടൊഴിയുന്നില്ല

Perinthalmanna RadioDate: 27-01-2024പെരിന്തൽമണ്ണ∙ അങ്ങാടിപ്പുറം– പരിയാപുരം–ചീരട്ടാമല–പുളിങ്കാവ് റോഡിലെ അപകട ഭീതി വിട്ടൊഴിയുന്നില്ല. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 20 ന് പുലർച്ചെ ഡീസൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ ഡീസൽ ചോർച്ചയുടെ കെടുതികൾ ഇനിയും ഈ ഗ്രാമത്തെ വിട്ടകന്നിട്ടില്ല. പ്രദേശത്തെ ഒട്ടേറെ കിണറുകളാണ് ഡീസൽ കലർന്നതിനെ തുടർന്ന് മാസങ്ങളോളം ഉപയോഗ ശൂന്യമായത്. ഇപ്പോഴും ഇതിന്റെ കെടുതികൾ ഗ്രാമവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. അതിനു മുൻപും ശേഷവും വീണ്ടും റോഡിൽ അപകടങ്ങളുണ്ടായി. കുത്തനെയുള്ള കയറ്റത്തോടു കൂടിയ കൊടും വളവുകളാണ് ഇവിടെയുള്ളത്. അന്ന് അധികൃതരുടെ ഭാഗത്തു നിന്ന് ഒട്ടേറെ വാഗ്‌ദാനങ്ങളുണ്ടായി. റോഡിൽ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ പല തവണ പരിശോധനക്കെത്തി. എന്നാൽ ചില മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റ് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായില്ല. പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിലെ പുളി...
10 വർഷത്തെ നിരോധനം നീങ്ങുന്നു; കേരളത്തിൽ നദികളിൽ നിന്ന് മണൽ വാരാൻ മാർച്ച് മുതൽ അനുമതി
Local

10 വർഷത്തെ നിരോധനം നീങ്ങുന്നു; കേരളത്തിൽ നദികളിൽ നിന്ന് മണൽ വാരാൻ മാർച്ച് മുതൽ അനുമതി

Perinthalmanna RadioDate: 27-01-202410 വർഷമായി നിലനിന്നിരുന്ന നിരോധനത്തിന് ശേഷം കേരളത്തിലെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. വരുന്ന മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.എന്നാൽ ആദ്യഘട്ടത്തിൽ എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന.അതേസമയം ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദി...
മോട്ടോർ വാഹനങ്ങളുടെ പിഴ അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി
Local

മോട്ടോർ വാഹനങ്ങളുടെ പിഴ അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി

Perinthalmanna RadioDate: 27-01-2024മോട്ടോർവാഹന വകുപ്പും, പോലീസും വാഹന ഉടമകൾക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാൻ ഒ.ടി.പി. നിർബന്ധമാക്കി. പരിവഹൻ സൈറ്റിൽ രജിസ്റ്റർചെയ്ത ഫോൺ നമ്പരല്ലെങ്കിൽ വാഹന ഉടമകൾക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുന്നത്. അവരിൽ വലിയൊരു വിഭാഗത്തിനും സൈറ്റിൽ ശരിയായ ഫോൺനമ്പർ ഇല്ല. പലരും ഇപ്പോൾ മറ്റ് നമ്പരുകളാകും ഉപയോഗിക്കുക. ഇവർക്കൊന്നും പിഴ അടയ്ക്കാൻ കഴിയുന്നില്ല.ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കൽ പരിവഹൻ സൈറ്റിൽ വർഷങ്ങൾക്കുമുമ്പ് നൽകിയ ഫോൺനമ്പർ കാണില്ല. ചിലർ പുതിയ നമ്പർ ആധാർകാർഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാൻ കഴിയൂ.പിഴ അടയ്ക്കാൻ വൈകിയാൽ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹൻ സൈറ്റിൽ പിഴകിട്ടുന്ന വാഹനഉടമകൾക്ക്, ഫോൺ നമ...
ജില്ലയിൽ സൈബർ തട്ടിപ്പ് വർദ്ധിക്കുന്നു: 2023ൽ റിപ്പോർട്ട് ചെയ്തത് 185 കേസുകൾ
Local

ജില്ലയിൽ സൈബർ തട്ടിപ്പ് വർദ്ധിക്കുന്നു: 2023ൽ റിപ്പോർട്ട് ചെയ്തത് 185 കേസുകൾ

Perinthalmanna RadioDate: 27-01-2024മലപ്പുറം: ജില്ലയിൽ സൈബർ ക്രൈം കേസുകൾ വർദ്ധിക്കുന്നു. 2023ൽ 185 സൈബർ ക്രൈം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തതെന്ന് ക്രൈം റേക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകൾ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 14നും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്. 2021ൽ 59ഉം 2022ൽ 14ഉം സൈബർ ക്രൈം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.തട്ടിപ്പ് വരുന്ന വഴിവാട്ട്സ്ആപ്പിൽ വീഡിയോ കോളിനിടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പു...
എളാട്- മപ്പാട്ടുകര പാലം; കാത്തിരിപ്പ് നീളുന്നു
Local

എളാട്- മപ്പാട്ടുകര പാലം; കാത്തിരിപ്പ് നീളുന്നു

Perinthalmanna RadioDate: 27-01-2024പെരിന്തൽമണ്ണ ∙ ഏലംകുളം പഞ്ചായത്തിലെ എളാടിനെയും കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. മലപ്പുറം–പാലക്കാട് ജില്ലകളുടെ ഈ അതിർത്തി മേഖലയ്‌ക്ക് ഏറെ വികസന പ്രതീക്ഷ നൽകുന്ന പാലത്തിനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി.ഈ പാലം യാഥാർഥ്യമായാൽ പട്ടാമ്പി, ഷൊർണൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ മുവ്വായിരത്തിലധികം കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടും. ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി പെരിന്തൽമണ്ണയെ ആശ്രയിക്കുന്നവർക്ക് പാലം യാഥാർഥ്യമായാൽ 30 കി.മീ. ദൂരം 13 കി.മീ ആയി കുറയും.പാലം നിർമിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്‌ട സ്ഥലത്ത് ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുമുണ്ട്. പാലം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ പ്രവൃത്തികളും ഇതിനകം പൂർത്തിയായതാണ്.വി...