Tag: 270125

പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ചു
Local

പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ചു

Perinthalmanna RadioDate: 27-01-2025പെരിന്തൽമണ്ണ:  വർഷങ്ങളായി മുടങ്ങി കിടന്ന പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയുടെ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്താണ് ചോലോംകുന്നിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പിന്നീട് പണി നിലച്ചു പോവുകയായിരുന്നു. 5 കോടി രൂപയുടെ പദ്ധതിക്കാണ് വീണ്ടും തുടക്കമായത്. ആദ്യഘട്ടത്തിൽ 15 കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യത്തോട് കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തികളോടെ ഭാവിയിൽ 50 കിടയ്‌ക്കകളോട് കൂടി താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്താൻ സാധിക്കും.നിലവിൽ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന ജൂബിലി റോഡിലെ കെട്ടിടം 30 വർഷം മുൻപ് ജനകീയാസൂത്രണ കാലത്ത് നിർമിച്ചതാണ്. ഈ കെട്ടിടം പഴകി ദ്രവിച്ച നിലയിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും സുരക്ഷിതത്വമില്ലാത്തതു മൂലം അടച്ചിട്ടിരിക്കുകയാണ്.അസൗകര്യങ്ങള...
റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
Local

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

Perinthalmanna RadioDate: 27-01-2025സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു. വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് അഞ്ച് സംഘടനകളാണ് സമരത്തിൽ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 നുള്ളിൽ തന്നെ നൽകുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിൽ ധനമന്ത്രിയുമായി സംസാരിച്ച് വ്യവസ്ഥ ഉണ്ടാക്കും. വേതന പാക്കേജ് കമ്മീഷൻ പരിഷ്കരണ ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും ചർച്ചയിലെ തീരുമാനം നടപ്പാക്കുമെന്നും ജി ആർ അനിൽ അറിയിച്ചു. ഇന്ന് വൈകീട്ട് തന്നെ കഴിയുന്നത്ര കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വകുപ്പും വ്യാപാരികളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന ചര്‍ച്ചയിലാണ് സമവായം ആയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച നടന്നത്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചര്‍...
തുലാവർഷം പൂർണമായും പിൻവാങ്ങി; കേരളത്തിൽ ഉയർന്ന പകൽ താപനില
Local

തുലാവർഷം പൂർണമായും പിൻവാങ്ങി; കേരളത്തിൽ ഉയർന്ന പകൽ താപനില

Perinthalmanna RadioDate: 27-01-2025കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്രകാലാവസ്ഥവകുപ്പ്. വരും ദിവസങ്ങളിലും തുടരാൻ സാധ്യത. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ ദിവസങ്ങളിലോ ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023ലെ തുലാവർഷം 2024 ജനുവരി 14 നും  2022 (2023ജനുവരി 12), 2021( 2022 ജനുവരി 22) ആണ് പിൻവാങ്ങിയത്. കേരളത്തിൽ ചിലയിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൂന്നാർ ഉൾപ്പെടെയുള്ള മലയോര/ഇടനാട് മേഖലയിൽ രാവിലെ തണുപ്പ് കൂടി...
പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും
Local

പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും

Perinthalmanna RadioDate: 27-01-2025പുത്തനങ്ങാടി:  നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ചയും ശുഹദാ ഇസ്‌ലാമിക്‌ കോളജ് 15–ാം വാർഷിക സനദ് ദാന സമ്മേളനവും ഇന്ന് തുടങ്ങും. മഖാം സിയാറത്തിനു ശേഷം കൊടി ഉയർത്തും.ആയിരം വർഷം പഴക്കമുള്ള രണ്ടു പള്ളികളും, ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ശുഹദാക്കളും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളും സന്ദർശിക്കാനായി നിരവധി വിശ്വാസികൾ പുത്തനങ്ങാടിയിൽ എത്തുന്നുണ്ട്.ഇന്ന് വൈകിട്ട് 4 ന് മഖാം സിയറാത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മഹല്ല് പ്രസിഡന്റ്‌ കൊണ്ടേരിത്തൊടി മാനു ഹാജി പതാക ഉയർത്തും. 7 ന് സ്വലാത്ത് മജ്‍ലിസ് നടക്കും. 28 ന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജലീൽ റഹ്മാനി വാണിയന്നൂർ മതപ്രഭാഷണം നടത്തും, 29 ന് 4 ന് വിദ്യാർഥി സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്ര...
വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ
Local

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ

Perinthalmanna RadioDate: 27-01-2025മാനന്തവാടി:പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മരണകാരണം ശരീരത്തിൽ ഉണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. പെൺകടുവയാണ് ചത്തത്.കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്വയനാട് പഞ്ചാരകൊ...
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക്
Local

സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക്

Perinthalmanna RadioDate: 27-01-2025തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പു നൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ...