Tag: 270126

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന തിരുവേഗപ്പുറ പാലം നാളെ തുറക്കും <br>
Local

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന തിരുവേഗപ്പുറ പാലം നാളെ തുറക്കും

Perinthalmanna RadioDate: 27-01-2026 വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന തിരുവേഗപ്പുറ പാലം പണി പൂർത്തീകരിച്ച് നാളെ ജനുവരി 28-ന് (ബുധനാഴ്ച) രാവിലെ ആറ് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കും. പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഒന്നാം തീയതി മുതലായിരുന്നു പാലം പൂർണ്ണമായും അടച്ചിട്ടത്.കഴിഞ്ഞ ഒരു മാസത്തോളമായി നടന്ന ബലപ്പെടുത്തൽ ജോലികൾക്ക് ശേഷമാണ് ഇപ്പോൾ പാലം ഗതാഗതത്തിന് സജ്ജമായിരിക്കുന്നത്. വിള്ളൽ കണ്ട ഭാഗങ്ങളിലെ കോൺക്രീറ്റ് ജോലികൾ, പാലത്തിനടിയിലെ രണ്ട് ബീമുകൾക്കിടയിൽ പുതിയ സ്ലാബ് നിർമ്മാണം, ടാറിംഗ് എന്നിവയാണ് പ്രധാനമായും നടന്നത്. തിരൂർ പി.ഡബ്ല്യു.ഡി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ധീരജ് കുമാർ, ഓവർസിയർ സൗമ്യ, മഞ്ചേരി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.പാലത്തി...
ചേലുള്ള ചെറുപുഴയ്ക്കായി  മെഗാ ക്യാമ്പയിന് തുടക്കമായി <br>
Local

ചേലുള്ള ചെറുപുഴയ്ക്കായി  മെഗാ ക്യാമ്പയിന് തുടക്കമായി

Perinthalmanna RadioDate: 27-01-2026 പെരിന്തൽമണ്ണ: മലിനീകരണത്താൽ നാശത്തിന്റെ വക്കിലെത്തിയ ചെറുപുഴയെ വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ചേലുള്ള ചെറുപുഴ' മെഗാ ക്യാമ്പയിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക ഘോഷ യാത്രയോടെയാണ് പുഴ സംരക്ഷണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ് പി.കെ. ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഘോഷ യാത്രയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണി നിരന്നു. നമ്മുടെ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്.ഘോഷയാത്രയുടെ സമാപനത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുര...
പന്നിശല്യംകൊണ്ട് പൊറുതിമുട്ടി കീഴാറ്റൂർ വടക്കുംതലയിലെ കർഷകർ<br>
Local

പന്നിശല്യംകൊണ്ട് പൊറുതിമുട്ടി കീഴാറ്റൂർ വടക്കുംതലയിലെ കർഷകർ

Perinthalmanna RadioDate: 27-01-2026 പട്ടിക്കാട് : പന്നിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ് കീഴാറ്റൂർ വടക്കുംതലയിലെ കർഷകർ. നിത്യവും ഒട്ടേറെ കാർഷിക വിളകളാണ് കൂട്ടമായി എത്തുന്ന പന്നികൾ നശിപ്പിക്കുന്നത്. വർഷങ്ങളായി തുടരുന്ന പന്നിശല്യം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്.പൂളാർത്ത് രാമചന്ദ്രൻ, വെളുത്തോതൊടി ഉദയൻ, വെളുത്തോതൊടി ബാബു, ഇല്ലിക്കൽ ശിവരാമൻ, ഇല്ലിക്കൽ രാധാകൃഷ്ണൻ, ഇല്ലിക്കൽ ഉണ്ണികൃഷ്ണൻ, ഇല്ലിക്കൻ ഭാസ്‌കരൻ, ആമ്പിൻകാട്ടിൽ ഹരിദാസ് തുടങ്ങിയവരുടെ കാർഷികവിളകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടത്.മരച്ചീനി, വാഴ, ചേമ്പ്, മഞ്ഞൾ, നെല്ല് തുടങ്ങിയ വിളകളാണ് നശിച്ചതിലേറെയും. പലരും കൃഷിയിടത്തിനു ചുറ്റും വലയും കമ്പിവേലിയും നിർമിച്ചെങ്കിലും ഇതെല്ലാം തകർത്താണ് പന്നികൾ കൂട്ടമായി കൃഷിയിടത്തിൽ എത്തുന്നത്.പന്നിശല്യം പതിവായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കർഷകർക്കും ഉണ്ടാകുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കടം വാങ്ങിയ...
എല്ലാ ശനിയാഴ്ചയും അവധി ആവശ്യപ്പെട്ട് ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്<br>
Local

എല്ലാ ശനിയാഴ്ചയും അവധി ആവശ്യപ്പെട്ട് ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Perinthalmanna RadioDate: 27-01-2026 ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ ഇന്ന് ചൊവ്വാഴ്‌ച (ജനുവരി 27) അഖിലേന്ത്യാ പണിമുടക്ക്. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്‌മയിൽ പണിമുടക്ക് നടക്കുക. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധിയും ഇന്ന് പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ...............................................കൂ...