Tag: 270224

സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു
Local

സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു

Perinthalmanna RadioDate: 27-02-2024പെരിന്തൽമണ്ണ : ഐ.പി.എൽ. സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു. മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക. മാർച്ച് 22-നാണ് ഐ.പി.എൽ. സീസൺ തുടങ്ങുന്നത്. ഇതിനു മുന്നോടിയായുള്ള പരിശീലനമായതിനാൽ സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിലെ മറ്റു ചില താരങ്ങളും ഉണ്ടായേക്കും. മലപ്പുറത്തെ ക്രിക്കറ്റ് പ്രേമികൾക്ക് സഞ്ജുവിന്റെ വരവ് ആവേശമാകും. ആരാധകർ അത്തരം പ്രചാരണവും സാമൂഹികമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുൻപ് ചില ആഭ്യന്തര, ലീഗ് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.മികച്ച നെറ്റ് പ്രാക്ടീസ് സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതു കണക്കിലെടുത്താണ് സഞ്ജു പെരിന്തൽമണ്ണ തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.കഴിഞ്ഞ ഐ.പി.എൽ. സീസണിൽ രാജസ്ഥാൻ റോയൽസ് ...
ചെറുകരയിലും പട്ടിക്കാട്ടും മേൽപാലങ്ങൾക്ക് തറക്കല്ലിട്ടു
Local

ചെറുകരയിലും പട്ടിക്കാട്ടും മേൽപാലങ്ങൾക്ക് തറക്കല്ലിട്ടു

Perinthalmanna RadioDate: 27-02-2024പെരിന്തൽമണ്ണ: ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിലെ ചെറുകരയിലും പട്ടിക്കാട്ടും റെയിൽവേ മേൽപാലങ്ങൾക്ക് തറക്കല്ലിട്ടു. പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലാണ് നിർദിഷ്‌ട മേൽപാലങ്ങൾ. ഏറെക്കാലമായുള്ള ആവശ്യമാണ് രണ്ടിടത്തെയും മേൽപാലങ്ങൾ. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് മേൽപാലങ്ങൾ പണിയുക. രാജ്യത്തെ വിവിധ പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തറക്കല്ലിടൽ നിർവഹിച്ചു. ചെറുകരയിൽ നജീബ് കാന്തപുരം എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു. ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, ബ്ലോക്ക് അംഗം നാലകത്ത് ഷൗക്കത്ത്, വാർഡംഗങ്ങളായ ഫസീല, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.പട്ടിക്കാട് നടന്ന ചടങ്ങിൽ യു.എ.ലത്തീഫ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജമീല ചാലിയത്തൊടി, സി.എം.മുസ്‌തഫ, വാർഡംഗങ്ങളായ ബഷീർ, നൂർജഹാൻ, സലാം എന്നിവർ പ്രസംഗിച്ചു.രണ്ടിടത്തും റെയി...
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്
Local

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്

Perinthalmanna RadioDate: 27-02-2024സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതിനായി 46,942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 4, 5 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി 5 വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക...
റേഷൻ വ്യാപാരികൾ മാർച്ച്‌ ഏഴിന് കടകളടച്ച്‌ ധർണ നടത്തും
Local

റേഷൻ വ്യാപാരികൾ മാർച്ച്‌ ഏഴിന് കടകളടച്ച്‌ ധർണ നടത്തും

Perinthalmanna RadioDate: 27-02-2024സംസ്ഥാനത്തെ 14,000-ത്തോളം റേഷൻ വ്യാപാരികൾ മാർച്ച്‌ ഏഴിന് കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും. ആറുവർഷം മുൻപ്‌ നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു, ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും വ്യാപാരികൾക്കില്ല, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല, കോവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്നു സ്വതന്ത്ര സംഘടനകളും സി.െഎ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക്‌ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalma...
അങ്ങാടിപ്പുറം സ്‌റ്റേഷനിൽ അമൃത് ഭാരത് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി
Local

അങ്ങാടിപ്പുറം സ്‌റ്റേഷനിൽ അമൃത് ഭാരത് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 27-02-2024പെരിന്തൽമണ്ണ ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന 13.76 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി. രാജ്യത്തെ വിവിധ വികസന പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തിയ ഉദ്ഘാടന ചടങ്ങ് കാണാനായി നൂറുകണക്കിന് ആളുകൾ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം ശിലാഫലകം എം.പി.അബ്‌ദുസ്സമദ് സമദാനി എംപി അനാഛാദനം ചെയ്‌തു. ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ ആവശ്യമായിട്ടുള്ള മേഖലയാണ് ഷൊർണൂർ–നിലമ്പൂർ ലൈനെന്ന് അദ്ദേഹം പറഞ്ഞു.ഇതിൽ കുറെ കാര്യങ്ങൾ നടന്നുവരുന്നുണ്ടെന്നും ഇനിയും കുറെ കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മഞ്ഞളാംകുഴി അലി എംഎൽഎ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, സീനിയർ ഡിവിഷനൽ സേഫ്‌റ്റി ഓഫിസർ മുരളീധരൻ തുടങ്ങിയവർ പ്രസംഗി...
ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് മിനിമം ചാർജ് 10 രൂപയാക്കി
Local

ഷൊർണൂർ– നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് മിനിമം ചാർജ് 10 രൂപയാക്കി

Perinthalmanna RadioDate: 27-02-2024പെരിന്തൽമണ്ണ: പാസഞ്ചർ, മെമു ട്രെയിനുകളിൽ കുറഞ്ഞ നിരക്കിലുള്ള ഓർഡിനറി ടിക്കറ്റുകൾ പുനഃസ്ഥാപിച്ച് റെയിൽവേ. കോവിഡിനു ശേഷം ‘എക്സ്പ്രസ് സ്പെഷൽ’ എന്ന പേരിലാണ് പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത്. സമയക്രമവും സ്റ്റോപ്പുകളും പഴയ പാസഞ്ചർ ട്രെയിനുകളുടേതു തന്നെയാണെങ്കിലും പേരുമാറ്റത്തോടെ നിരക്ക് എക്സ്പ്രസ് ട്രെയിനിനു തുല്യമായിരുന്നു. കോവിഡിനു മുൻപ് പാസഞ്ചറുകളായി ഓടിയ മുഴുവൻ ട്രെയിനുകളിലും മെമു ട്രെയിനുകളിലുമാണ് ഓർഡിനറി ടിക്കറ്റ് നിരക്ക് പുനഃസ്ഥാപിച്ചത്.ഷൊർണൂർ–നിലമ്പൂർ പാതയിൽ ട്രെയിനുകൾക്ക് വീണ്ടും മിനിമം ചാർജ് 10 രൂപയാകും. ഈ റൂട്ടിൽ ഇന്നലെത്തന്നെ ചിലയിടങ്ങളിൽ എവിടിഎം മെഷീൻ വഴി 10 രൂപയുടെ മിനിമം ചാർജാണ് ഈടാക്കിയത്.തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി, എക്‌സ്‌പ്രസ് ട്രെയിനായതിനാൽ നിരക്കിൽ മാറ്റമില്ല. നിലമ്പൂർ– കോട്ടയം എക്‌സ്പ്രസിന്റെ നിരക്കിൽ വ്യ...