രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ
Perinthalmanna RadioDate: 27-02-2025ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. അസംഘടിത മേഖലയിലെ തൊഴിലാളികളെയടക്കം ഉള്‍പ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക.നിലവില്‍ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും സമഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാവർക്കും 60 വയസ് തികയുമ്ബോള്‍ പെൻഷൻ എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയില്‍നിന്ന് വ്യത്യസ്തമാവും പുതിയ പെൻഷൻ പദ്ധതി. നിലവിലെ ഇ-ശ്രം പോർട്ടല്‍ കണക്കുപ്രകാരം 30.67 കോടി അസംഘടിതതൊഴിലാളികളുണ്ട്. ഈവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ 2.97 കോടി പേരാണ് ഇൗ മേഖലയിലുള്ളത്. ഉത്തർപ്രദേശ്(8.38 കോടി) കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്താണ് ബിഹാർ. മാസം 1000 മുതല്‍ 1500 വരെ ലഭിക്ക...




