Tag: 270226

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു<br>
Other

മലപ്പുറം ജില്ലാ കളക്ടറായി ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു

Perinthalmanna RadioDate: 27-02-2026 മലപ്പുറം: ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു.എ.ഡി.എം. കെ.ദേവകി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്‌റ്റേഷനിലെ മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കളക്ടറെ സ്വീകരിക്കാന്‍ എത്തിയിരുന്നു.2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ഹരിയാന സ്വദേശിയാണ്. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെല്‍ത്ത് കേരള പ്രോജക്റ്റ് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്മെന്റ...
മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു<br>
Local

മലപ്പുറം ജില്ലാ പോലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു

Perinthalmanna RadioDate: 27-02-2026 മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി.പോലീസ് സ്റ്റേഷൻ പോലെ തന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.ചുമതല ഏൽക്കുമ്പോൾ സേനയിൽ ഉണ്ടായിരുന്ന ചില മുറിവുകൾ വലിയൊരു ശതമാനവും ഉണക്കാൻ കഴിഞ്ഞതായി എസ്.പി. പറഞ്ഞു. രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം മികച്ച സഹകരണമാണ് നൽകിയത്. ജില്ലയിലെ ഏറ്റവും ഗൗരവകരമായ വിഷയമായി തോന്നിയത് മയക്കുമരുന്ന് ഭീഷണിയാണ്. ...
സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത <br>
Local

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Perinthalmanna RadioDate: 27-02-2026 സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല, കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നടത്താം.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. .........
വികസന നേട്ടങ്ങൾ അവതരിപ്പിച്ച് പെരിന്തൽമണ്ണയുടെ പെരുമ<br>
Local

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് പെരിന്തൽമണ്ണയുടെ പെരുമ

Perinthalmanna RadioDate: 27-02-2026 പെരിന്തൽമണ്ണ: അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജനങ്ങൾക്ക് മുന്നിൽ ലൈവിൽ അവതരിപ്പിച്ച് നജീബ് കാന്തപുരം എംഎൽഎ. നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെങ്കിലും ലൈവ് ഷോ യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലേക്ക് യുഡിഎഫിൽ നിന്ന് മറ്റു പേരുകളൊന്നും ഉയർന്നു വന്നിട്ടില്ല.മണ്ഡലത്തിൽ കൊണ്ടു വന്ന വൻകിട പദ്ധതികൾ, അനുവദിച്ച ഫണ്ടുകൾ, നേതൃത്വം നൽകിയ ജനകീയ സമരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ വിശദീകരിച്ചാണ് 'ലൈവ്' പെരിന്തൽമണ്ണ പെരുമ പീപ്പിൾസ് പ്രോഗ്രസ് സ്റ്റോറി സംഘടിപ്പിച്ചത്.മണ്ഡലത്തിൽ 176 ചെറുതും വലുതുമായ റോഡുകൾ നവീകരിച്ചതായി എംഎൽഎ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചു. ഗ്രാമനിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 98 മിനി...