Tag: 270325

പെരിന്തൽമണ്ണ നഗരസഭയിൽ സമ്പൂർണ ജനകീയ ശുചീകരണം
Local

പെരിന്തൽമണ്ണ നഗരസഭയിൽ സമ്പൂർണ ജനകീയ ശുചീകരണം

Perinthalmanna RadioDate: 27-03-2025പെരിന്തൽമണ്ണ ∙ മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭയിൽ സമ്പൂർണ ജനകീയ ശുചീകരണം വേറിട്ട അനുഭവമായി. നൂറുകണക്കിന് ആളുകൾ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. ചെറുകാട് കോർണറിൽ നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, നെച്ചിയിൽ മൻസൂർ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശിവൻ എന്നിവർ നേതൃത്വം നൽകി. ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി അഞ്ഞൂറിലലധികം ആളുകൾ പങ്കെടുത്ത് 7 കേന്ദ്രങ്ങളിലായാണ് ശുചീകരണം നടന്നത്. പട്ടാമ്പി റോഡ്, ഊട്ടി റോഡ്, മാട് റോഡ്, കോഴിക്കോട് റോഡ്, പാലക്കാട്‌ റോഡ്, ഭാരത് ഗ്യാസ് റോഡ്, പാതായ്ക്കര റോഡ് എന്നീ സ്ഥലങ്ങളാണ്...
ചെറിയ പെരുന്നാള്‍ തിങ്കളോ ചൊവ്വയോ? കേരളത്തിലെ മാസപ്പിറവി സാധ്യത അറിയാം
Local

ചെറിയ പെരുന്നാള്‍ തിങ്കളോ ചൊവ്വയോ? കേരളത്തിലെ മാസപ്പിറവി സാധ്യത അറിയാം

Perinthalmanna RadioDate: 27-03-2025പെരിന്തൽമണ്ണ: ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വർ. ഹിജ്റ വർഷ കലണ്ടർ പ്രകാരം റമദാന്‍ മാസം പൂർത്തിയാക്കി ശവ്വാല്‍ മാസം ഒന്നിന് ലോകമെങ്ങുമുള്ള വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച്‌ ഒരോ നാടുകളിലും ചെറിയ പെരുന്നാള്‍ ദിവസത്തിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ടാകാറുണ്ട്.റമദാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ തൊട്ട് അടുത്ത ദിവസമായിരിക്കും ചെറിയ പെരുന്നാള്‍. 29 ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂർത്തിയാക്കി ശവ്വാല്‍ മാസം ഒന്നാം തിയിതയിലേക്ക് അതായത്, പെരുന്നാള്‍ ദിനത്തിലേക്ക് കടക്കും. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ ഇത്തവണ മാർച്ച്‌ ഒന്നിന് തന്നെ റമദാന്‍ മാസവും ആരംഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ മാർച്ച്‌ രണ്ടിനാണ് റ...
ലഹരി സിറിഞ്ച്  മാറിമാറി ഉപയോഗിച്ചു; വളാഞ്ചേരിയിൽ  9 പേർക്ക് എച്ച്ഐവി ബാധ
Local

ലഹരി സിറിഞ്ച്  മാറിമാറി ഉപയോഗിച്ചു; വളാഞ്ചേരിയിൽ  9 പേർക്ക് എച്ച്ഐവി ബാധ

Perinthalmanna RadioDate: 27-03-2025മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി ഉപയോഗിച്ച സിറിഞ്ചിലൂടെ ഒമ്പതു പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മൂന്ന് അതിഥിതൊഴിലാളികളുൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടു മാസത്തിനിടെയാണ് രോഗം ബാധിച്ചതെന്ന് മലപ്പുറം ഡി.എം.ഒ ഡോ.ആര്‍ രേണുക പറഞ്ഞു. എച്ച്‌ഐവി ബാധിതനായ ഒരാൾ ഉപയോഗിച്ച സിറിഞ്ച് മറ്റുള്ളവർ ഉപയോഗിച്ചതാണ് രോഗം വ്യാപിക്കാൻ കാരണമെന്നും ഡിഎംഒ വ്യക്തമാക്കി.കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങിനിടെയാണ് വളാഞ്ചേരിയിലെ ഒരാൾക്ക് രോഗം കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ഒമ്പത് പേർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. എച്ച് ഐവി സ്ഥിരീകരിച്ചവരെ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.അതേസമയ...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 26Perinthalmanna RadioDate: 27-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:14 AM▪️ളുഹ്‌ർ: 12:35 PM▪️അസർ: 03:52 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:50 PMലൈലത്തുല്‍ ഖദ്ര്‍; ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന രാവ്ഇന്ന് ഇരുപത്തിയേഴാം രാവ്. വിശുദ്ധിയുടെ മാസത്തിന് പത്തരമാറ്റ് തിളക്കം നൽകുന്ന രാവാണ് ലൈലത്തുൽ ഖദ്ർ. വിശ്വാസി സമൂഹത്തിന് ഏറെ പ്രതീക്ഷകളുള്ള രാവ്. ഒരു വർഷത്തിലെ ഏറ്റവും പുണ്യ രാത്രിയാണിത്. ഖദ്ർ എന്ന പദത്തിനർഥം വിധി, തീരുമാനം, മഹത്ത്വം എന്നൊക്കെയാണ്. ഈ രാത്രിയിലെ ആരാധനയ്ക്ക് ലൈലത്തുൽ ഖദ്ർ ഇല്ലാത്ത ആയിരം മാസത്തെ ആരാധനകളെക്കാൾ പുണ്യമുണ്ടെന്ന് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നു. ലൈലത്തുൽ ഖദ്‌റിന്റെ ദിവസം നബിക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് വിശ്വാസം. അതുതന്നെ അനുചരന്മാർക്ക് പറഞ്ഞുകൊടുക്കാൻവേണ്ടി പുറപ്...
അടപ്പിൽ വിരൽ കുടുങ്ങിയ കുരുന്നിന് തുണയായി ട്രോമാകെയർ പ്രവർത്തകർ
Local

അടപ്പിൽ വിരൽ കുടുങ്ങിയ കുരുന്നിന് തുണയായി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 27-03-2025പെരിന്തൽമണ്ണ ∙ കുപ്പിയുടെ അടപ്പിൽ വിരൽ കുടുങ്ങിയ കുരുന്നിന് തുണയായി ട്രോമാകെയർ പ്രവർത്തകരെത്തി. മാനത്തുമംഗലത്തു താമസിക്കുന്ന കോട്ടയിൽ മുസ്തഫയുടെ മകൻ യഹിയ മുസ്തഫയുടെ (5) കൈവിരലിലാണു ഗോലി സോഡ കുപ്പിയുടെ മൂടി ഊരാനാവാത്ത വിധം കുടുങ്ങിയത്. കുഞ്ഞ് ഭയന്ന് നിലവിളിച്ചു. വീട്ടുകാരും മറ്റും അടപ്പ് ഊരിയെടുക്കാൻ പരമാവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്നാണ് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ സഹായം തേടിയത്. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഷഫീദ് പാതായ്ക്കര, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ് കൈവിരൽ കുടുങ്ങിയ അടപ്പ് സുരക്ഷിതമായി നീക്കം ചെയ്തത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------...
സ്നേഹത്തിന്റെ രുചിക്കൂട്ടുകൾ ഒരുക്കി ഇഫ്താർ സംഗമം
Local

സ്നേഹത്തിന്റെ രുചിക്കൂട്ടുകൾ ഒരുക്കി ഇഫ്താർ സംഗമം

Perinthalmanna RadioDate: 27-03-2025തേലക്കാട്: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും രുചിക്കൂട്ടുകൾ ഒരുക്കി തേലക്കാട് ജുമാമസ്‌ജിദിൽ ചീനിക്കൽ ഗോപാലന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം.ജനകീയ അയ്യപ്പൻ വിളക്ക് കമ്മിറ്റി, പരിക്കിട്ടിരി ശ്രീരാമസ്വാമിക്ഷേത്ര കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് കുടിയായ ഗോപാലൻ മുന്നാം തവണയാണ് ഇഫ്താർ സംഗമം നടത്തുന്നത്.മഹല്ല് പ്രസിഡന്റ് പി.എം.മു ത്തുട്ടി തങ്ങൾ, ഖത്തീബ് ഹംസ ഫൈസി, കാപ്പുങ്ങൽ മമ്മുണ്ണി ഹാജി, പരുത്തിയിൽ കുഞ്ഞിമു ഹമ്മദ് ഹാജി, പന്തലാൻ മു സ്തഫ, വി.വി.സെയ്താലവി, പെരുമ്പി ഹംസ, എ.പി.റിയാസ്, ചോലശ്ശേരി അലി, തലാപ്പിൽ സക്കീർ, ശംസുദ്ദീൻ ഫൈസി, മണി തേലക്കാട് തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെര...