Tag: 270326

ഏപ്രിൽ 9 മുതൽ തുടർച്ചയായ 9  ദിവസം മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു

Local

ഏപ്രിൽ 9 മുതൽ തുടർച്ചയായ 9  ദിവസം മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 27-03-2026 ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഏപ്രിൽ 9 മുതൽ തുടർച്ചയായ ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പും അധ്യാപക പരിശീലനവും പ്രമാണിച്ചാണ് പ്രത്യേക അവധി അനുവദിച്ചത്.ഏപ്രിൽ 9 വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും, ഏപ്രിൽ 11 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പുതുക്കിയ പാഠപുസ്തകങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് നൽകുന്ന പരിശീലന പരിപാടികൾക്കായും മദ്രസകൾക്ക് അവധി നൽകാൻ സമസ്ത നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.ഈ പ്രത്യേക അവധികൾക്കിടയിൽ വരുന്ന ഏപ്രിൽ 10, ഏപ്രിൽ 17 എന്നീ വെള്ളിയാഴ്ചകളിലെ പതിവ് അവധി കൂടി ചേരുന്നതോടെ മദ്രസകൾക്ക് തുടർച്ചയായ അവധി ലഭിക്കും. ഏപ്രിൽ 9-ന് അടക്കുന്ന മദ്രസകൾ ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം ഏപ്രിൽ 18 ശനിയാഴ്ചയാണ് പുനരാരംഭിക്കുക. ഈ അധ്യയന വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് മദ്രസകളിൽ നടപ്പിലാക്...
പെട്രോള്‍, ഡീസല്‍ വിലവർധനവ് തടയാൻ എക്സൈസ് തീരുവ 10 രൂപ കുറച്ചു

Local

പെട്രോള്‍, ഡീസല്‍ വിലവർധനവ് തടയാൻ എക്സൈസ് തീരുവ 10 രൂപ കുറച്ചു

Perinthalmanna RadioDate: 27-03-2026 പെട്രോള്‍, ഡീസല്‍ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ല്‍ നിന്ന് മൂന്നു രൂപയായും, ഡീസല്‍ ലീറ്ററിന് പത്തില്‍ നിന്ന് പൂജ്യമായും തീരുവ കുറച്ചു. എന്നാല്‍ ചില്ലറ വില്‍പനയില് വില കുറയാൻ സാധ്യതയില്ല.പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമാണ് നടപടി. കൂടുതല് സ്വകാര്യ എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില വൻതോതില്‍ വർധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചില ഇന്ധനക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികള്‍ വിലവർധനവിന് തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടിയെടുത്തത്.കഴിഞ്ഞ ദിവസം നയാര കമ്പനി...
കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം

Local

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം

Perinthalmanna RadioDate: 27-03-2026 സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം, ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.ഉയര്‍ന്ന താപനിലയില്‍ 12 ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡി...
ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

Local

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

Perinthalmanna RadioDate: 27-03-2026 മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്, അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങൾ. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകും എന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു. ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളി ഇദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെ...
മങ്കടയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പത്രിക പിൻവലിച്ചു

Local

മങ്കടയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പത്രിക പിൻവലിച്ചു

Perinthalmanna RadioDate: 27-03-2026 മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തില്‍ മങ്കട മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥി സി.എച്ച്‌. അഷ്റഫ് പത്രിക പിൻവലിച്ചു. ഇതോടെ മങ്കടയില്‍ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം നാലായി ചുരുങ്ങി. മഞ്ചേശ്വരത്തിന് പിന്നാലെയാണ് മങ്കടയിലും സ്ഥാനാർഥിയെ പിൻവലിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.മങ്കടയില്‍ ഇനി നാല് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മഞ്ഞളാംകുഴി അലി (യു.ഡി.എഫ് - സിറ്റിങ് എം.എല്‍.എ), കുന്നത്ത് മുഹമ്മദ് (എല്‍.ഡി.എഫ് സ്വതന്ത്രൻ), ലിജോയ് പോള്‍ (എൻ.ഡി.എ) ഇവർക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർഥിയും രംഗത്തുണ്ട്.മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ എട്ടിടത്ത് മത്സരിക്കാനായിരുന്നു എസ്.ഡി.പി.ഐ ആദ്യം തീരുമാനിച്ചിരുന്നത്. മങ്കടയില്‍ പത്രിക പിൻവലിച്ചതോടെ ഇത് ഏഴായി കുറഞ്ഞു. കോട്ടക്കല്‍, തവനൂർ, കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, പൊന്നാനി, വ...
തിരുമാന്ധാംകുന്ന് മാന്ധാദ്രി ‌പുരസ്‌കാരം നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി

Local

തിരുമാന്ധാംകുന്ന് മാന്ധാദ്രി ‌പുരസ്‌കാരം നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി

Perinthalmanna RadioDate: 27-03-2026 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വത്തിന്റെ ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം ഏറ്റുവാങ്ങി നടൻ ഇന്ദ്രൻസ്. രണ്ടാം പൂരത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജു നിർവഹിച്ചു. ദേവസ്വം ബോർഡ് അംഗം പി.എൻ.ശോഭനകുമാരി പ്രശംസാപത്രം കൈമാറി.സിനിമയിലെത്താൻ തന്നെ സഹായിച്ചത് പുസ്തകങ്ങളായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. ദേവസ്വം ബോർഡംഗം പി.എൻ.ശോഭനകുമാരി അധ്യക്ഷത വഹിച്ചു. തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ട്രസ്‌റ്റി പ്രതിനിധി കെ.സി.രാജരാജൻ, തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, മലപ്പുറം അസി. കമ്മിഷണർ ദിനീഷ് കുമാർ, കാടാമ്പുഴ എക്‌സിക്യൂട്ടീവ് ഓഫിസർ എസ്.രഞ്ജൻ, ഗാനരചയിതാവ് പി.സി.അരവിന്ദൻ, കെ.ടി.അനിൽകുമാർ, എഴുത്തുകാരൻ എൻ.പി.വിജയകൃഷ്‌ണൻ,ദേവസ്വം അ...