നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത: സർവേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം
Perinthalmanna RadioDate: 27-04-2024അങ്ങാടിപ്പുറം: ബന്ദിപ്പുർ വന മേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് ആണ് ഈ നിർദേശം നൽകിയത്.ബന്ദിപ്പുർ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ദേശീയപാത 766 കടന്ന് പോകുന്ന അതേ വഴിയിലൂടെ ടണൽ വഴി റെയിൽവേ പാതയ്ക്ക് വേണ്ടിയുള്ള സർവേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. കർണാടക സർക്കാറിന്റെ പൂർണ സഹകരണത്തോടെ ബന്ദിപ്പുർ വനത്തിന്റെ ഉള്ളിലടക്കം പാതയുടെ സർവേ ഈമാസം പൂർത്തി...





