അങ്ങാടിപ്പുറത്ത് അൽപ്പാക്കുളത്തിന് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി
Perinthalmanna RadioDate: 27-05-2024അങ്ങാടിപ്പുറം: യാത്രക്കാർക്ക് ആശ്വാസത്തിന് വക നൽകി അൽപ്പാക്കുളത്തിന്റെ റോഡിനോടു ചേർന്ന ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി. ഏറെ ഭീഷണിയായിരുന്നു കുളത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞു നിൽക്കുന്ന മതിൽക്കെട്ട്. ഇവിടെയാണ് ഭിത്തി നിർമിക്കുന്നത്.കോഴിക്കോട് - പാലക്കാട് ദേശീയ പാതയോടു ചേർന്ന് പത്തടിയോളം താഴ്ചയിലാണ് അൽപ്പാക്കുളം. കാലപ്പഴക്കം കൊണ്ടാണ് കുളത്തിന്റെ റോഡിന്റെ ഭാഗത്തുള്ള ചുറ്റുമതിൽ പൊളിഞ്ഞത്. ചുറ്റു മതിൽ ഇല്ലാത്തത് അപകട ഭീഷണിയായത് സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്...





