Tag: 270525

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച
Local

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച

Perinthalmanna RadioDate: 27-05-2025കോഴിക്കോട് : ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ദേശീയപാതാ നിർമാണം ഒന്നര വർഷം വൈകും
Local

ദേശീയപാതാ നിർമാണം ഒന്നര വർഷം വൈകും

Perinthalmanna RadioDate: 27-05-2025മലപ്പുറം: കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ പുനർ നിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും വേണ്ടി വരും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നു കൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണ പുരോഗതി 65 ശതമാനത്തിനു താഴെയാണ്. 2027 മാർച്ചോടെ മാത്രമേ പലതും പൂർത്തിയാകൂ.കൂരിയാട് ഉൾപ്പെട്ട രാമനാട്ടുകര- വളാഞ്ചേരി റീച്ച് ജൂണിൽ പൂർണമായി ഗതാഗതത്തിന് തുറന്നു കൊടുക്കാനിരിക്കേയാണ് ഇടിഞ്ഞുതാഴ്ന്നത്. തകർന്നറോഡ് നീക്കം ചെയ്യാൻ തന്നെ ആറു മാസം വേണ്ടിവരും. തൂണുകൾ നിർമിച്ച് പാലം കെട്ടി ഗതാഗത യോഗ്യമാക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടി വരും.നിർമാണത്തിലിരിക്കുന്ന പല റീച്ചുകളിലും തകർച്ചയുടെ പശ്ചാത്തലത്തിൽ മാറ്റം വേണ്ടിവരും. നിർമാണച്ചെലവ് കുറയ്ക്കാനുള്ള സമ്മർദം ദേശീയപാതാ വിഭാഗത്തിൽ നിന്നുണ്ടായതായി പറയപ്പെടുന്നു. ഇതിനാലാണ്...
കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
Local

കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Perinthalmanna RadioDate: 27-05-2025പെരിന്തൽമണ്ണ : കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കാറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഡൂർ സ്വദേശി ആമിയൻ വീട്ടിൽ ഷംനാദ് ബാവ എന്ന കരീംബാവ (30), പാങ്ങ് ചേണ്ടി സ്വദേശി ചെമ്മാട്ട് വീട്ടിൽ മുഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പ‌ി എ. പ്രേംജിത്ത്, കൊളത്തൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്‌ത്. ഈ മാസം അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് സംഭവം. വെങ്ങാട് സ്വദേശികളായ ഹുസൈൻ, സിറാജ്, അഷറഫ് എന്നിവരെയാണ് കാറിൽ വീട്ടിലേക്കു പോവുന്ന സമയം തടഞ്ഞുവെച്ചത്. കൊളത്തൂർ കുന്നത്തങ്ങാടിയിൽവെച്ച് രണ്ട് കാറുകളിലായി വന്ന പ്രതികൾ പരാതിക്കാരുടെ കാറ് തടഞ്ഞ് മൂന്നുപേരെയും മറ്റൊരു കാറിൽക്കയറ്റി കൊണ്ടു പോയതായാണ് പരാതി....
സംസ്ഥാനത്ത് കാലവര്‍ഷം അതീവ ശക്തിയാര്‍ജിക്കുന്നു
Local

സംസ്ഥാനത്ത് കാലവര്‍ഷം അതീവ ശക്തിയാര്‍ജിക്കുന്നു

Perinthalmanna RadioDate: 27-05-2025സംസ്ഥാനത്ത് കാലവര്‍ഷം അതീവ ശക്തിയാര്‍ജിക്കുന്നു. അതിതീവ്ര മഴയും മഴക്കെടുതികളും തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർടും മറ്റെല്ലാ ജില്ലാകളിലും യെലോ അലര്‍ടുമുണ്ട്. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്കൂൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.കടൽ അതീ...
നിലമ്പൂർ പാതയിൽ വൈദ്യുതി തടസ്സം കാരണം തീവണ്ടി റദ്ദാക്കൽ പതിവാകുന്നു
Local

നിലമ്പൂർ പാതയിൽ വൈദ്യുതി തടസ്സം കാരണം തീവണ്ടി റദ്ദാക്കൽ പതിവാകുന്നു

Perinthalmanna RadioDate: 27-05-2025അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ പാതയിൽ വൈദ്യുതി തടസ്സം കാരണം തീവണ്ടി റദ്ദാക്കൽ പതിവാകുന്നു. ഷൊർണൂർ-നിലമ്പൂർ 16326, 16325 നമ്പർ പാസഞ്ചർ, നിലമ്പൂർ-ഷൊർണൂർ 56610 നമ്പർ പാസഞ്ചർ എന്നീ വണ്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ വലച്ചു. പാതയിലെ മരങ്ങൾ പൊട്ടിവീണതുമൂലമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളാണ് വണ്ടികൾ വൈകാൻ കാരണമാകുന്നത്. നിലമ്പൂരിൽനിന്ന് 9.55-ന് പുറപ്പെടുന്ന 56610 നമ്പർ ഷൊർണൂർ പാസഞ്ചർ തിങ്കളാഴ്ച റദ്ദുചെയ്തിരുന്നു.ഞായറാഴ്ച 4.20-ന് നിലമ്പൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന നിലമ്പൂർ-പാലക്കാട് പാസഞ്ചർ രണ്ടരമണിക്കൂറിലധികം വൈകിയാണ് ഓടിയത്. ഈ വണ്ടിക്ക് പാലക്കാട്ടെത്തിയാൽ ചെന്നൈ, ബെംഗളൂരു ഭാഗങ്ങളിലേക്ക് കണക്‌ഷൻ സൗകര്യം ലഭിക്കാറുണ്ട്. പാസഞ്ചർ വൈകിയതിനാൽ ബെംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർക്ക് കണക്‌ഷൻ ലഭിച്ചില്ല.മഴ കനത്തതോടെ വൈദ്യുതിലൈനിലേക്ക...