Tag: 270625

അങ്ങാടിപ്പുറം മേല്‍പ്പാലം ഞായറാഴ്ച മുതല്‍ അടച്ചിടും

Local

അങ്ങാടിപ്പുറം മേല്‍പ്പാലം ഞായറാഴ്ച മുതല്‍ അടച്ചിടും

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ: ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് ആരംഭിക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ ഭാരവാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കും.കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളളുവമ്പ്രം- മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങള്‍ ഓരാടംപാലം- വലമ്പൂര്‍-പട്ടിക്കാട് റോഡ് വഴിയും, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓരാടംപാലം-ഏറാന്തോട് - തരകന്‍ സ്‌കൂള്‍ റോഡ് വഴിയും തിരിഞ്ഞു പോകണം.  പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന്  പൊതുമരാമത്ത് ദേശീയപാതവിഭാഗം എ...
അങ്ങാടിപ്പുറത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
Local

അങ്ങാടിപ്പുറത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്നും മേൽപാലത്തിനു സമീപത്തെ കുഴികൾ അടച്ചു റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് അങ്ങാടിപ്പുറത്ത് കൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്നലെ മുതല്‍ ആരംഭിച്ച പണിമുടക്ക് പിൻവലിച്ചു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ തീരുമാനം എടുത്തതിനെ തുടർന്നാണ് ജില്ലാ ബസ് തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം പിൻവലിച്ചത്.ഞായറാഴ്ച മുതൽ അങ്ങാടിപ്പുറം ഭാഗത്ത് കട്ട പതിക്കുന്ന പണിക്ക് തുടക്കമാകുന്നതും, അതിനായി റോഡ് പൂർണമായും അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള നിർണ്ണായക തീരുമാനം കലക്ടറേറ്റിൽ ചേർന്ന ഉന്നത സമിതി യോഗത്തിൽ സ്വീകരിച്ചിരുന്നു. ഗതാഗതം തിരിച്ചു വിടാനുള്ള ക്രമീകരണങ്ങളും യോഗത്തിൽ തീരുമാനിച്ചു.സമിതി യോഗത്തിലെ ഉറപ്പ് കണക്കിലെടുത്താണ് യൂണിയൻ സമരം പിൻവലിച്ചതെന്ന് നേതാക്കൾ ...
കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ ജൂലൈ 1 മുതൽ പുതിയ എൻക്വയറി നമ്പർ: 9188933806

Local

കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ ജൂലൈ 1 മുതൽ പുതിയ എൻക്വയറി നമ്പർ: 9188933806

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിലവിൽ പ്രവർത്തിച്ചിരുന്ന ലാൻഡ്‌ഫോൺ നമ്പർ ജൂൺ 30-നോടെ പ്രവർത്തനം നിർത്തും. ജൂലൈ 1 മുതൽ യാത്രക്കാരും പൊതു ജനങ്ങളും എൻക്വയറിയ്ക്കായി ബന്ധപ്പെടേണ്ടത് പുതിയ മൊബൈൽ നമ്പറിലൂടെയായിരിക്കും.--------------------------------------------- പുതിയ എൻക്വയറി നമ്പർ: 91 88 933 806---------------------------------------------ഡിപ്പോയെക്കുറിച്ചുള്ള സമയക്രമം, റൂട്ടുകൾ, ടിക്കറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറത്ത് റോഡില്‍ കട്ട പതിക്കൽ; ഞായറാഴ്ച മുതൽ റോഡ് അടച്ചിടും

Local

അങ്ങാടിപ്പുറത്ത് റോഡില്‍ കട്ട പതിക്കൽ; ഞായറാഴ്ച മുതൽ റോഡ് അടച്ചിടും

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ റോഡിൽ കട്ട പതിക്കാൻ ഉന്നത സമിതി യോഗത്തിൽ നിർണായക തീരുമാനം. ഞായറാഴ്ച രാവിലെ മുതൽ റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിക്കുന്നതിനാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. സമിതി യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ഗതാഗതം തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: നിർണ്ണായക യോഗം ഇന്ന് മലപ്പുറത്ത്

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: നിർണ്ണായക യോഗം ഇന്ന് മലപ്പുറത്ത്

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് നിലനിൽക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ഇന്ന് നിർണ്ണായക യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. രാവിലെ 11 മണിക്ക്  മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം കട്ട വിരിച്ചു ഗതാഗതം സുതാര്യമാക്കൽ ചർച്ചയാകും. ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പ്രവർത്തികൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ., പഞ്ചായത്ത് പ്രസിഡന്റ്, പിഡബ്ല്യുടി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.അങ്ങാടിപ്പുറത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഓരാടംപാലം- വൈലോങ്ങര ബൈപാസുമായി ബന്ധപ്പെട്ട സ...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; സ്വകാര്യ ബസ് സമരം ഇന്നും തുടരും

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; സ്വകാര്യ ബസ് സമരം ഇന്നും തുടരും

Perinthalmanna RadioDate: 27-06-2025പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരംകാണുക, അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണ നഗരത്തിലെയും റോഡുകൾ സഞ്ചാരയോഗ്യമായ രൂപത്തിൽ അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) നടത്തുന്ന സ്വകാര്യ ബസ്‌സമരം വെള്ളിയാഴ്ചയും തുടരും. ബസ് സംഘടനാ പ്രതിനിധികളുമായി വ്യാഴാഴ്ച വൈകീട്ട് കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം തുടരുന്നത്. വെള്ളിയാഴ്ച രാവിലെ 11-ന് കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ചനടക്കും.അങ്ങാടിപ്പുറം വഴി കടന്നുപോവുന്ന മുഴുവൻ സ്വകാര്യ ബസുകളും സമരത്തിന്റെ ഭാഗമായി ഓടാതിരുന്നതോടെ സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെടുന്ന മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, വലമ്പൂർ തുടങ്ങിയ ഭാഗത്തേക്കുള്ള ബസുകളും കോഴിക്കോട്-പാലക്കാട് ദീർഘദൂര ബ...