Tag: 270725

കടലിലിറങ്ങാൻ ദിവസങ്ങൾ മാത്രം; ചാകരക്കോള് കാത്ത് മത്സ്യത്തൊഴിലാളികൾ
Local

കടലിലിറങ്ങാൻ ദിവസങ്ങൾ മാത്രം; ചാകരക്കോള് കാത്ത് മത്സ്യത്തൊഴിലാളികൾ

Perinthalmanna RadioDate: 27-07-2025മലപ്പുറം: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ചാകരക്കൊയ്ത്ത് തേടി കടലിലിറങ്ങാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. ജൂലായ് 31ന് അർദ്ധ രാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്നത്. ബോട്ടുകളുടെ എൻജിൻ പ്രവർത്തന ക്ഷമതാ പരിശോധനയും ബോട്ടുകളിലേക്ക് ആവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ. പലരും കടം വാങ്ങിയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തുമാണ് ബോട്ടുകൾ നവീകരിക്കാനുള്ള പണം കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ കുറച്ച് നാൾ കാലാവസ്ഥാ പ്രതിസന്ധി കാരണം കടലിലിറങ്ങാൻ ഇവർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, കൊച്ചിയിൽ കപ്പൽ മുങ്ങി കണ്ടെയ്നർ കടലിൽ വീണതോടെ പലരും മത്സ്യം വാങ്ങാൻ മടിച്ച സാഹചര്യവും ഉണ്ടായിരുന്നു. പിടിച്ച് നിൽക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകൾ കിട്ടുന്ന വ...
അങ്ങാടിപ്പുറം കിഴക്കെമുക്കിൽ ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ തകർച്ചാ ഭീഷണിയിൽ<br>
Local

അങ്ങാടിപ്പുറം കിഴക്കെമുക്കിൽ ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ തകർച്ചാ ഭീഷണിയിൽ

Perinthalmanna RadioDate: 27-07-2025പെരിന്തൽമണ്ണ : അങ്ങാടിപ്പുറം 17–ാം വാർഡ് കിഴക്കെമുക്ക് കരുവട്ടിയിൽ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടുകളിൽ മരണഭയത്തോടേ കുറേ കുടുംബങ്ങൾ. മഴ പെയ്‌താൽ മനസ്സിൽ തീയുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുകയാണ് ഇവർ. മലഞ്ചെരുവിലാണ് വീടുകളുള്ളത്.കുന്നപ്പള്ളി വഴി പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയാണ് വീടുകൾക്ക് മുകൾ ഭാഗത്തുള്ള ഈ റോഡ്. മഴ പെയ്യുമ്പോൾ മലവെള്ളപ്പാച്ചിലിൽ വീടൊന്നാകെ തകർന്നടിയുമോ എന്ന പേടിയുണ്ട്. ഒരു വീടിന്റെ മുൻവശവും പിൻവശവും ഇടിയാൻ പാകത്തിൽ നിൽക്കുകയാണ്. വഴി നടക്കാനും ഏറെ പ്രയാസപ്പെടുന്നു. വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ സംഭവവും ഉണ്ടായി. പല തവണ മുകളിൽ നിന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മലവെള്ളപ്പാച്ചിലിൽ മുറ്റം വരെ ഒലിച്ചു പോയ സംഭവങ്ങളുമുണ്ടായി. നിർമിച്ചു നൽകിയ വീടുകളിൽ പലതും ചോർന്നൊലിക്കുന്നു. എല്ലാ വർഷവും മഴക്കാലത്ത് ഈ കുടുംബങ്ങളെ താൽക്കാലിക...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്<br>
Local

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 27-07-2025സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്...